മലയാളി ഹൗസിലെ ഗുരു തുല്യനായ വ്യക്തി

Lakshman Sharma
മലയാളി ഹൗസിൽ നിന്നും  ഔട്ട്‌ ആയപ്പോൾ എന്നെ ലക്ഷ്മണ്‍ ശര്മ എന്ന പാവം കൗൻസിലരുടെ അടുത്താണ് കൊണ്ടു പോയത് അദ്ദേഹം ആദ്യം തന്നെ പറഞ്ഞു "ഞാൻ ഡോക്ടർ അല്ല ഭാരതീയ ഫിലോസോഫിയും വേദാന്തവും അടിസ്ഥാനമാക്കി ഉപദേശിക്കുന്ന ആൾ ആണു "എന്ന് . ഐ പി എൽ ക്രിക്കറ്റിൽ ധോണിക്ക് വരെ കൗൻസിലിങ്ങ് നല്കിയിട്ടുന്റെന്നു അദ്ദേഹം പറഞ്ഞു. മലയാളി ഹൗസിലെ മറ്റുള്ളവര്ക്ക് അദ്ദേഹം കൌണ്സിലിംഗ് കൊടുത്തതിന്റെ റിക്കോര്ഡ് എന്നെ കാണിച്ചു. പിന്നെ എന്നോടു ചോദിച്ചു എന്റെ ജീവിതം എങ്ങനെ സ്വയം വിലയിരുത്തുന്നു വിജയമാണോ അതോ പരാജയമോ ? ഞാൻ പറഞ്ഞു, "സൃഷ്ടികളെ മത്സരമായോ കച്ചവട ചരക്കായോ ഞാൻ കാണുന്നില്ല അത് കൊണ്ട്ട് അവാര്ഡോ സമ്പത്തോ നേടാൻ ഞാൻ ശ്രമിച്ചിട്ടില്ല. എങ്കിലും ഈ പരിപാടിക്ക് പതിനാറു സെലെബ്രിടികളെ മൂന്നര കോടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുത്തപ്പോൾ അതിൽ എന്നെയും ഉള്പ്പെടുത്തിയത് തന്നെ എന്റെ ജീവിതം വിജയം ആണെന്നതിനു ഉദാഹരണം ആണ് ." പിന്നെ അദ്ദേഹം ചോദിച്ചു "പല രംഗത്ത് പ്രവര്ത്തിച്ചാൽ പരാജയപ്പെടില്ലേ ?" "ടാഗോറും എം ടി വാസുദേ വാൻ നായരും എല്ലാം പല രംഗത്ത് പ്രവര്ത്തിച്ച കലാ പ്രവര്ത്തകാരാണ് അവര്ക്ക് മറ്റുള്ളവരേക്കാൾ ഒത്തിരി ഉയരാനെ കഹിഞ്ഞിട്ടുള്ളൂ , കലാവാസനകൾ ജന്മസിദ്ധമാണ് അവ കൃത്രിമമായി ഉണ്ടാക്കാനോ ഇല്ലാതാക്കാനോ പറ്റില്ല" എന്ന് ഞാൻ മറുപടി നല്കി. പിന്നെയും പല ചോദ്യങ്ങൽ അദ്ദേഹം ചോദിച്ചു. ഒടുവിൽ അദ്ദേഹം പറഞ്ഞു "ഒരു ഗുരു ഉണ്ടായാൽ മാത്രമേ പൂർണ്ണതയിൽ എത്താൻ പറ്റൂ. വിവേകാനന്ദന് ശ്രീരാമ കൃഷ്ണ പരമ ഹംസർ ഗുരു ആയിരുന്നത് പോലെ അര്ജ്ജുനന് ശ്രീകൃഷ്ണൻ ഗുരു ആയിരുന്നത് പോലെ താങ്കൾക്ക് ഞാൻ ഗുരു ആയിരിക്കും കാരണം ഞാൻ താങ്കളെ അത്രയ്ക്ക് സ്നേഹിക്കുന്നു" എന്ന്. അദ്ദേഹത്തിന്റെ കാര്ഡും ഫോണ്‍ നമ്പരും മറ്റും തരികയും എനിക്ക് ഉപദേശം നല്കിയതിന്റെ പേപ്പറുകൾ എനിക്ക് തരികയും ഞാൻ പുറത്തിരങ്ങിയപ്പോൾ കൂടെ സ്റ്റെയർകേസ് വരെ വരികയും ചെയ്തു. ആദരീണിയനായ ആ തെലുങ്ക് വ്യക്തിയുടെ  ഈ വാക്കുകൾ കേൽക്കാനും അനുഗ്രഹം ലഭിക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ ഒരു ഭാഗ്യമായി കരുതുന്നു.(ഇതെല്ലാം റിക്കോര്ഡ് ചെയ്തവയാണ്.)

Comments

ആദ്യം ഇതിലെ പതിനാറു പേരില് ഞാനും ഉണ്ടായിരുന്നു. തുടങ്ങുന്നതിനു മുന്പ് പ്രോമോ ഷൂട്ട്‌ ചെയ്യാൻ വീട്ടില് അവർ വന്നു. എന്നോടു ഈ ഡയലോഗ് പറയണം എന്ന് പറഞ്ഞു'"നിങ്ങളുടെ ജീവിതം സിൽസില ആക്കാൻ ഞാനും വരുന്നു" എന്ന്. ഞാൻ പറഞ്ഞു "ഇത് അസംബന്ധം ആണ് ആ വാക്കിന്റെ അർഥം 'തുടര്ച്ച' എന്നാണ്. മറ്റുള്ളവ രുടെ ജീവിതം സിൽസില ആക്കാൻ ഒന്നും എനിക്ക് സാധിക്കില്ല. എനിക്ക് സാധിക്കാത്ത കാര്യം ഞാൻ പറയില്ല " എന്ന്. അപ്പോൾ അവർ പറഞ്ഞു ഈ ഡ യലോഗ് പ്രധാനം ആണ് ഇത് അനുസരിച്ചാണ് ബാക്കി ഒക്കെ പ്ലാൻ ചെയ്തിരിക്കുന്നത് എന്ന്. ചതി മനസിലാക്കിയ ഞാൻ അന്ന് രാത്രി ആ പരിപാടിയിൽ നിന്ന് പിന്മാറുന്നതായി അവരെ മെസേജ് വഴി അറിയിച്ചിട്ട് ഫോണും സ്വിച് ഓഫ് ആക്കി. അങ്ങനെ എന്നെ കൂടാതെ പരിപാടി തുടങ്ങി. മൂന്നു നാല് ദിവസം നൊക്കിയിട്ട് പേടിക്കത്തക്ക ഒന്നും കണ്ടില്ല. അപ്പോൾ അവർ വീണ്ടും വിളിച്ചു. അങ്ങനെ പോയി. അവിടെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞു കൌണ്‍സിലിങ്ങും ട്രെയിനിങ്ങും ഒക്കെ കഴിഞ്ഞേ അകത്ത് കയറ്റൂ എന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്. പക്ഷെ അവിടെ രാത്രി ഒരു മണി ആയപ്പൊൾ ചെന്ന എന്നെ വെള്ളം പോലും തരാതെ എഗ്രിമെന്റിൽ ഒപ്പിടീച്ചു അകത്തേക്ക് മുഖം മൂടി കയറ്റി വിടുകയാണ് ചെയ്തത്. ചെന്നപ്പോൾ തന്നെ രണ്ടു പ്രാവശ്യം സിൽ സില ഇട്ടു. പിന്നെ കാലത്ത് എഴുന്നേൽക്കാൻ ഉള്ള ഒച്ചയ്ക്ക് പകരം അടുപ്പിച്ചു മൂന്നു പ്രാവശ്യം എന്റെ പാട്ട് ഇട്ടു. ഇതാണ് ഇനി ഈ പാട്ട് ഇടരുതെന്നു ഞാൻ അഭ്യര്തിക്കാൻ കാരണം. വീട് അടച്ചു പൂട്ടി കേട്ടുമടുത്ത പാട്ട് ഇട്ടു പീഡിപ്പിച്ച്ചാൽ എന്ത് ചെയ്യും? എന്റെ ഒരു ഇംഗ്ലീഷ് കവിത ശ്രീ ജി എസ പ്രതീപ് സാർ മലയാള ത്തിലേക്ക് തര്ജ്ജമ ചെയ്ത് എല്ലാവർക്കും ഇഷ്ടപ്പെട്ടപ്പോൾ ഉടൻ എഴുതി കാണിച്ചു പുതിയ സ്ത്രീ പീഡന നിയമത്തെ പറ്റി പരസ്പരം കവിത ചൊല്ലി മത്സരിക്കാൻ. പ്രചോദനം വരുമ്പോഴേ കവിത എഴുതൂ എന്ന് പറഞ്ഞു ഞാൻ അതിൽ നിന്ന് മാറി. ഇത്തര ത്തിൽ അവരുടെ എല്ലാ ചതികളിൽ നിന്നും രക്ഷ പെട്ടത് കൊണ്ടാണ് അവസാനം എന്നെ ഡോക്ടർ മാര് വിളിക്കുന്നെന്നും പറഞ്ഞു പുറത്താക്കുന്ന രംഗം ഒഴിച്ച് ബാക്കി എല്ലാ വീഡിയോയും ഞാൻ പല പ്രാവശ്യം പരസ്യമാക്കാൻ അഭ്യർത്തിച്ചിട്ടും പ്രൈവറ്റ് വിഡിയോ ആക്കി വച്ചിരിക്കുന്നത്.
യാതൊരു വിധ രോഗങ്ങളും ഇല്ലെന്നു ഡോക്ടർ മാരെകൊണ്ട് ടെസ്റ്റ്‌ ചെയ്ത് സര്ട്ടിഫിക്കറ്റ് എടുത്തു കൌണ്‍ലിങ്ങും ട്രെയിനിങ്ങും തന്നിട്ടേ ഇതിൽ കയറ്റാവൂ എന്ന് അതിന്റെ എഗ്രിമെന്റിൽ ഉള്ളതാണ്. അഥവാ എന്തെങ്കിലും രോഗം ഇടയ്ക്ക് വച്ച് ഉന്ടായാൽ ചികിത്സിക്കുകയോ കൌണ്‍സിലിംഗ് തരുകയോ ചെയ്യണം. ഇതൊന്നും അവർ ഒരിക്കലും ചെയ്തിട്ടില്ല. ഇടയ്ക്ക് ആർക്കോ പനി വന്നപ്പോൾ വന്ന ഒരു ഡോക്ടരുടെ അടുത്ത് ചെന്ന് പ്രഷർ നോക്കിയപ്പോൾ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല എന്ന് പറഞ്ഞതാണ്. അല്ലെങ്കിൽ മരുന്ന് തരുമായിരുന്നല്ലോ. അപ്പോൾ ഇത് മനപ്പൂര്വ്വം അപകീർത്തി പ്പെടുത്താൻ ചെയ്തതാണ് എന്ന് തെളിയുന്നു.