ഒരു പരിസ്ഥിതി സൗഹാർദ്ദ കവിത.


പണ്ടൊക്കെ ചന്തയിലേക്ക് സാധനങ്ങൾ മേടിക്കാൻ പോകുമ്പോൾ പ്രായമായ സ്ത്രീകൾ കുട്ടയോ വട്ടിയൊ കൈയ്യിൽ കരുതുമായിരുന്നു. ഒരു പക്ഷെ അവർക്ക് വീട്ടിൽ ഉത്പാദിപ്പിച്ച കാർഷികൊത്പന്നങ്ങൽ വിൽക്കാൻ കൂടെ കാണുമായിരിക്കാം. അത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കുട്ടയിൽ സാധനങ്ങൾ കാണുമായിരുന്നു. കുട്ടയും വട്ടിയും ഒക്കെ മിക്കതും വീട്ടിലോ നാട്ടിലോ ഉണ്ടാക്കിയത് ആയിരിക്കും. ചെറുപ്പക്കാരികൾ നല്ല സഞ്ചികൾ ചുരുട്ടി കൈയ്യിൽ പിടിച്ച് ചന്തയ്ക്ക് പോയിരുന്നു. 
                                           എന്നാൽ ഇന്ന് ഒരു ഉപഭോക്തൃ സമൂഹമായി മലയാളികൾ മാറിയപ്പോൾ അവരുടെ ചന്തയിൽ പോക്കും വ്യത്യസ്തമായി, കുട്ട, വട്ടിയായും പിന്നെ സഞ്ചി ആയും ലോപിച്ച് ഒടുവിൽ കൈയും വീശി ചന്തയ്ക്ക് പോകുന്ന അവസ്ഥയിൽ എത്തി.
                                   ഇത് വളരെ സൗകര്യ പ്രദം ആണെന്ന് ആണ് നമ്മൾ കരുതുന്നത് . പക്ഷെ ഇതിന്റെ പാരിസ്ഥിതിക പാർശ്വഫലങ്ങൾ നമ്മൾ ചിന്തിക്കുന്നില്ല. ഓരോ ദിവസവും വീട്ടിലേക്ക് പച്ചക്കറികൾ, പാല്, പഴവർഗ്ഗങ്ങൾ, മത്സ്യമാംസങ്ങൾ, പലചരക്ക് സാധനങ്ങൾ, ബേക്കറി പലഹാരങ്ങൾ, തുടങ്ങിയവ വാങ്ങി വരുമ്പോൾ ദിവസവും അഞ്ചോ ആറോ പ്ലാസ്റ്റിക്ക് കിറ്റുകൾ കൂടെ വീട്ടിൽ എത്തുന്നു. ഇവ മുറ്റ ത്തേക്ക് വലിച്ചെറിയുമ്പോൾ അവ നശിച്ച് പോകും എന്നാണ് നമ്മൾ സങ്കല്പ്പിക്കുന്നത്. എന്നാൽ ഇവ നശിക്കാതെ മണ്ണിന്റെ ഫലപുഷ്ടത നശിപ്പിച്ച് കാലങ്ങളോളം മണ്ണിൽ കിടക്കുന്നു. ഒരു ദിവസം അഞ്ചു കിറ്റുകൾ വച്ച് നോക്കിയാൽ വര്ഷം 1825 കിറ്റുകൾ എങ്കിലും നമ്മൾ മണ്ണിൽ നിക്ഷേപിക്കുന്നു. ഇങ്ങനെ ലക്ഷക്കണക്കിന്‌ കുടുംബങ്ങൾ പുറം തള്ളുന്ന കിറ്റുകൾ നമ്മുടെ കേരളത്തിന്റെ പരിസ്ഥിതിക്കും ജീവസന്ധാരണത്തിനും എത്രയോ വലിയ നാശം ആണ് വരുത്തുന്നത്. 
                                        ദിവസവും ചന്തയ്ക്ക് പോകുമ്പോൾ ഒരു സഞ്ചി കൊണ്ടു പോകുന്ന ശീലം നമ്മൾ തുടങ്ങിയാൽ ഭാവി തല മുറയ്ക്ക് കൊടുക്കാവുന്ന വലിയ ഒരു സമ്മാനം ആയിരിക്കും അത്. നമുക്ക് മറ്റൊരു ഭൂമിയെ സൃഷ്ടിക്കാൻ ആവില്ല അത് കൊണ്ട് ഈ ഭൂമിയെ നശിപ്പിക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമ ആണ്. 

Comments