Skip to main content
മലയാളി ഹൗസിലെ ഗുരു തുല്യനായ വ്യക്തി
 |
| Lakshman Sharma |
മലയാളി ഹൗസിൽ നിന്നും ഔട്ട് ആയപ്പോൾ എന്നെ ലക്ഷ്മണ് ശര്‍മ എന്ന പാവം കൗൻസിലരുടെ അടുത്താണ് കൊണ്ടു പോയത് അദ്ദേഹം ആദ്യം തന്നെ പറഞ്ഞു "ഞാൻ ഡോക്ടർ അല്ല ഭാരതീയ ഫിലോസോഫിയും വേദാന്തവും അടിസ്ഥാനമാക്കി ഉപദേശിക്കുന്ന ആൾ ആണു "എന്ന് . ഐ പി എൽ ക്രിക്കറ്റിൽ ധോണിക്ക് വരെ കൗൻസിലിങ്ങ് നല്കിയിട്ടുന്റെന്നു അദ്ദേഹം പറഞ്ഞു. മലയാളി ഹൗസിലെ മറ്റുള്ളവര്‍ക്ക് അദ്ദേഹം കൌണ്സിലിംഗ് കൊടുത്തതിന്റെ റിക്കോര്‍ഡ് എന്നെ കാണിച്ചു. പിന്നെ എന്നോടു ചോദിച്ചു എന്റെ ജീവിതം എങ്ങനെ സ്വയം വിലയിരുത്തുന്നു വിജയമാണോ അതോ പരാജയമോ ? ഞാൻ പറഞ്ഞു, "സൃഷ്ടികളെ മത്സരമായോ കച്ചവട ചരക്കായോ ഞാൻ കാണുന്നില്ല അത് കൊണ്ട്ട് അവാര്‍ഡോ സമ്പത്തോ നേടാൻ ഞാൻ ശ്രമിച്ചിട്ടില്ല. എങ്കിലും ഈ പരിപാടിക്ക് പതിനാറു സെലെബ്രിടികളെ മൂന്നര കോടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുത്തപ്പോൾ അതിൽ എന്നെയും ഉള്‍പ്പെടുത്തിയത് തന്നെ എന്റെ ജീവിതം വിജയം ആണെന്നതിനു ഉദാഹരണം ആണ് ." പിന്നെ അദ്ദേഹം ചോദിച്ചു "പല രംഗത്ത് പ്രവര്‍ത്തിച്ചാൽ പരാജയപ്പെടില്ലേ ?" "ടാഗോറും എം ടി വാസുദേ വാൻ നായരും എല്ലാം പല രംഗത്ത് പ്രവര്‍ത്തിച്ച കലാ പ്രവര്ത്തകാരാണ് അവര്‍ക്ക് മറ്റുള്ളവരേക്കാൾ ഒത്തിരി ഉയരാനെ കഹിഞ്ഞിട്ടുള്ളൂ , കലാവാസനകൾ ജന്മസിദ്ധമാണ് അവ കൃത്രിമമായി ഉണ്ടാക്കാനോ ഇല്ലാതാക്കാനോ പറ്റില്ല" എന്ന് ഞാൻ മറുപടി നല്കി. പിന്നെയും പല ചോദ്യങ്ങൽ അദ്ദേഹം ചോദിച്ചു. ഒടുവിൽ അദ്ദേഹം പറഞ്ഞു "ഒരു ഗുരു ഉണ്ടായാൽ മാത്രമേ പൂർണ്ണതയിൽ എത്താൻ പറ്റൂ. വിവേകാനന്ദന് ശ്രീരാമ കൃഷ്ണ പരമ ഹംസർ ഗുരു ആയിരുന്നത് പോലെ അര്ജ്ജുനന് ശ്രീകൃഷ്ണൻ ഗുരു ആയിരുന്നത് പോലെ താങ്കൾക്ക് ഞാൻ ഗുരു ആയിരിക്കും കാരണം ഞാൻ താങ്കളെ അത്രയ്ക്ക് സ്നേഹിക്കുന്നു" എന്ന്. അദ്ദേഹത്തിന്റെ കാര്‍ഡും ഫോണ്‍ നമ്പരും മറ്റും തരികയും എനിക്ക് ഉപദേശം നല്‍കിയതിന്റെ പേപ്പറുകൾ എനിക്ക് തരികയും ഞാൻ പുറത്തിരങ്ങിയപ്പോൾ കൂടെ സ്റ്റെയർകേസ് വരെ വരികയും ചെയ്തു. ആദരീണിയനായ ആ തെലുങ്ക് വ്യക്തിയുടെ ഈ വാക്കുകൾ കേൽക്കാനും അനുഗ്രഹം ലഭിക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ ഒരു ഭാഗ്യമായി കരുതുന്നു.(ഇതെല്ലാം റിക്കോര്‍ഡ് ചെയ്തവയാണ്.)
Comments