സിനിമയുടെ ജനനത്തിന് മുൻപേ അനിമേഷൻ ആരംഭിച്ചിരുന്നു. ചലിക്കുന്ന ചിത്രങ്ങളുടെ ഭ്രമം സൃഷ്ടിക്കുന്ന സോയിട്രോപ്പ് (Zoetrope), പ്രാക്സിനോസ്കോപ്പ് (Praxinoscope) തുടങ്ങിയ ഉപകരണങ്ങൾ 19-ാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്നു.
1908-ൽ ഫ്രഞ്ച് കലാകാരനായ Émile Cohl നിർമ്മിച്ച "Fantasmagorie" ലോകത്തിലെ ആദ്യകാല അനിമേഷൻ ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. പിന്നീട് Walt Disneyയുടെ നേതൃത്വത്തിൽ അനിമേഷൻ രംഗം വലിയ മുന്നേറ്റം കൈവരിച്ചു. 1928-ൽ പുറത്തിറങ്ങിയ Steamboat Willie ശബ്ദത്തോടുകൂടിയ അനിമേഷൻ ചിത്രങ്ങളുടെ യുഗത്തിന് തുടക്കമിട്ടു.
1937-ൽ പുറത്തിറങ്ങിയ Snow White and the Seven Dwarfs ലോകത്തിലെ
ആദ്യത്തെ പൂർണ്ണദൈർഘ്യമുള്ള വർണ അനിമേഷൻ സിനിമയായി ചരിത്രത്തിൽ ഇടം നേടി.
ആദ്യത്തെ പൂർണ്ണദൈർഘ്യമുള്ള വർണ അനിമേഷൻ സിനിമയായി ചരിത്രത്തിൽ ഇടം നേടി.
പിന്നീട് ടെലിവിഷൻ യുഗത്തിൽ കാർട്ടൂൺ പരമ്പരകൾ ജനപ്രിയമായി. കമ്പ്യൂട്ടറുകളുടെ വരവോടെ 2D അനിമേഷനിൽ നിന്ന് 3D അനിമേഷനിലേക്കുള്ള മാറ്റം വേഗത്തിലായി. 1995-ൽ പുറത്തിറങ്ങിയ Toy Story പൂർണ്ണമായും കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ ഫീച്ചർ അനിമേഷൻ സിനിമയായിരുന്നു.
ഇന്ന് അനിമേഷൻ സിനിമകളിലും ടെലിവിഷനിലും മാത്രമല്ല, വിദ്യാഭ്യാസം, പരസ്യം, വീഡിയോ ഗെയിമുകൾ, സോഷ്യൽ മീഡിയ, ലൈവ് സ്ട്രീമിംഗ് എന്നിവയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നാളിതുവരെയുള്ള അനിമേഷന്റെ ചരിത്രത്തെ നമുക്ക് ഇങ്ങനെ ക്രോഡീകരിക്കാം.
2009 മെയ് പത്തിന് ആണ് ഞാൻ യന്ത്രപ്പാട്ട് എന്ന അനിമേഷൻ മ്യൂസിക് വിഡിയോ റിലീസ് ചെയ്യുന്നത്. ഇൻഫോ കൈരളി മാഗസിൻ ഇറക്കിയിരുന്ന കമ്പ്യൂട്ടർ ട്യൂട്ടർ സിഡികൾ ഉപയോഗിച്ചാണ് ഫ്‌ളാഷ് സോഫ്റ്റ് വെയറിൽ അനിമേഷൻ ചെയ്യുന്നതിന്റെ ബേസിക് കാര്യങ്ങൾ പഠിച്ചത്. ഓഡാസിറ്റി എന്ന ഫ്രീ സോഫ്റ്റ് വെയറിൽ റിക്കോർഡിങ്ങും സ്വയം പഠിച്ചാണ് യന്ത്രപാട്ട് എന്ന അനിമേഷൻ മ്യൂസിക് വിഡിയോ ഞാൻ ചെയ്തത്. സാങ്കേതിക പരിമിതികൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ ആശയം പ്രസക്തമായി നിൽക്കും എന്ന് കരുതുന്നു.
യന്ത്രവൽക്കരണം മൂലം തൊഴിൽ നഷ്ടപ്പെടുന്ന കാർഷിക രംഗത്തുള്ളവരുടെ വേദനകൾ ആണ് അതിൽ പ്രതിപാദിക്കുന്നതെങ്കിൽ ഇന്ന് എഐ മൂലം തൊഴിൽ നഷ്ടപ്പെടുന്നവരുടെ ആകുലതകൾ ആണ് മാധ്യമങ്ങളിൽ നിറയുന്നത്. മാറുന്ന തൊഴിൽ സംസ്കാരത്തിന്റെ ഒരു ആവിഷ്കാരമോ ചൂണ്ടുപലകയോ ആണ് യന്ത്രപ്പാട്ട് എന്ന അനിമേഷൻ ഗാനം പ്രതിനിധീകരിക്കുന്നത്.
അനിമേഷൻ എന്നാൽ കുട്ടികൾക്ക് വേണ്ടിയുള്ള കാക്കയുടെയും പൂച്ചയുടെയും എലിയുടെയും താറാവിന്റെയും ഒക്കെ കഥ എന്ന് കരുതപ്പെട്ടിരുന്ന കാലത്താണ് സമകാലിക ജീവിതത്തിന്റെ നേർക്കാഴ്ചകൾ അനിമേഷനിലൂടെ ആവിഷ്കരിച്ചത്.
![]() |
| യന്ത്രപ്പാട്ട് സുകുമാരൻ യൂട്യൂബിൽ ലൈവിൽ വന്നപ്പോൾ |
കഥാപാത്രത്തോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ ആൾക്കാർ മടി കാണിച്ചപ്പോൾ എന്റെ തന്നെ കാർട്ടൂൺ കഥാപാത്രത്തെ ലൈവിൽ കൊണ്ട് വന്ന് പ്രേക്ഷകരുമായി സംവദിച്ചു. കൂടാതെ എന്റെ കാർട്ടൂണും ഞാനും ഒരുമിച്ച് ലൈവിൽ വരുകയും ചെയ്തു.
എന്നാൽ ഒരു മാധ്യമവും ഈ വ്യത്യസ്തമായ കലാ സൃഷ്ടിക്ക് അർഹിക്കുന്ന രീതിയിൽ
![]() |
| ഞാനും എന്റെ കാർട്ടൂണും ഒന്നിച്ച് ഫേസ്‌ബുക്ക് ലൈവിൽ വന്നപ്പോൾ .. എന്റെ മിറർ ഇമേജ് ആയാണ് കാർട്ടൂൺ പ്രവർത്തിക്കുന്നത്. |
റിപ്പോർട്ട് നൽകി പ്രോത്സാഹിപ്പിച്ചില്ല. യന്ത്രപ്പാട്ടിന്റെ കൂടുതൽ എപ്പിസോഡുകൾ വരുമ്പോൾ ലൈവ് അനിമേഷൻ എന്ന കലാരൂപം കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.
അഡോബി കാരക്ടർ അനിമേറ്റർ എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് നമ്മൾ ലൈവ് അനിമേഷൻ ചെയ്യുന്നത്. ഇത് ഒരു പെയ്‌ഡ് സോഫ്റ്റ് വെയർ ആണ്. (ഇതിന് കുറഞ്ഞ ഫംഗ്ഷനുകൾ മാത്രമുള്ള ഫ്രീ വേർഷനും ഉണ്ട്. പഠിക്കാൻ അത് മതി. കൂടാതെ 7 ദിവസ ട്രയൽ വേർഷനും ഉണ്ട്)
OBS സ്റ്റുഡിയോ എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് ആണ് ലൈവ് സ്ട്രീം ചെയ്യുന്നത്. ഇത് ഫ്രീ സോഫ്റ്റ് വെയർ ആണ്. ഇവയിൽ എങ്ങനെ ആണ് ഒരു അനിമേഷന് വേണ്ടിയുള്ള പപ്പെറ്റ് നിർമ്മിക്കുന്നതെന്നും എങ്ങനെ ലൈവ് അനിമേഷൻ ചെയ്യുന്നതെന്നും എനിക്ക് അറിയാവുന്ന കാര്യങ്ങൾ ബ്ലോഗിലും യുട്യൂബിലും ഇടുന്നതാണ്. സംശയങ്ങൾ ഉള്ളവർക്ക് എന്നെ മെസേജിലൂടെയോ കമന്റിലൂടെയോ ബന്ധപ്പെടാവുന്നതാണ്.
അനിമേഷൻ ചിത്രങ്ങൾക്ക് ജീവൻ നൽകുന്നു. ലൈവ് അനിമേഷൻ ആ ജീവന് ശബ്ദവും പ്രതികരണശേഷിയും നൽകുന്നു. യന്ത്രപ്പാട്ടിന്റെ പതിനേഴ് വർഷങ്ങൾ പൂർത്തിയാകുമ്പോൾ, ഈ കലാരൂപത്തെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പുതിയ ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിക്കുന്നു.




Comments