ടൂൺസും ടെക്നോപാർക്കും: ഒരു അനിമേഷൻ വിദ്യാർത്ഥിയുടെ അനുഭവങ്ങൾ

കഴിഞ്ഞ മെയ് മാസത്തിൽ (2018 May) പത്രങ്ങളിൽ അനിമേഷൻ രംഗത്തെ തൊഴിൽ സാധ്യതകളെ പറ്റി ലേഖനങ്ങൾ  വന്നിരുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഒക്കെ ഇനി അനിമേഷൻ വിവിധ ആവശ്യങ്ങൾക്കായി ധാരാളമായി വേണ്ടി വരുമെന്നും കലാ രംഗത്തുള്ളവർക്ക് ധാരാളം അവസരങ്ങൾ വരുമെന്നും അതിൽ ഉണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് അനിമേഷൻ കുറച്ചൊക്കെ അറിയാമെങ്കിലും പ്രൊഫഷണൽ രീതിയിൽ അത് പഠിക്കണം എന്ന ആഗ്രഹം തോന്നിയത്. 

ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കൽ

     കേരളത്തിലെ മികച്ച അനിമേഷൻ ഇന്സ്റ്റിറ്റ്യുട്ട്കളെ പറ്റി അന്വേഷിച്ചപ്പോൾ  ടൂൺസ്, അരീന, ഇമേജ് ക്രീയേറ്റീവ് എഡ്യൂക്കേഷൻ, കെൽട്രോൺ,  വിസ്മയ, ജി ടെക്ക്, റിലയൻസ് അനിമേഷൻ അക്കാദമി തുടങ്ങിയവ ആണ് കേരളത്തിൽ മികച്ച കോച്ചിങ്ങ് തരുന്നവ എന്ന് മനസിലായി. ചില ഇൻസ്റിറ്റ്യൂട്ടുകളുടെ ഓഫിസുകളിൽ നേരിട്ട് ചെന്ന് അന്വേഷിച്ചു. അരീനയിലും മറ്റും പഠിച്ചാൽ  സൗകര്യപ്രദമായ ദിവസങ്ങളിലേക്കും സമയത്തേക്കും ക്ലാസ്സ് മാറ്റാവുന്നത് കൊണ്ട് എനിക്ക് ചങ്ങനാശ്ശേരിയിലെ സ്‌കൂളിൽ പാർട്ട് ടൈമായി പഠിപ്പിക്കാനും സാധിക്കുമായിരുന്നു. 
     പക്ഷെ  എന്നെ സംബന്ധിച്ച് ഒരു വർഷം കൊണ്ട്പൂർണ്ണമായും ഒരു പ്രൊഫഷണൽ ആയി മാറാൻ ടെക്നോപാർക്ക് ജീവിതം സഹായിക്കും എന്നത് കൊണ്ട്  ടെക്നോപാർക്കിലെ ടൂൺസിൽ പഠിക്കുന്നതിൽ ആണ് വീട്ടിൽ എല്ലാവർക്കും താൽപ്പര്യം. ടൂൺസിലെ ഡ്രോയിങ്ങ് ടെസ്റ്റിലും അഭിമുഖത്തിലും പാസാക്കുകയും എന്റെ പെയിന്റിങ്ങുകളും കാർട്ടൂണുകളും കാണുകയും ചെയ്തപ്പോൾ എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ചെയ്തു. 
                ടെക്നോപാർക്കിനെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം ഞാൻ ഇന്റർനെറ്റിൽ സജീവമല്ലാതിരുന്ന 2010 കാലഘട്ടത്തിൽ ഇൻറർനെറ്റിൽ എനിക്കെതിരെ ചില കുബുദ്ധികൾ നടത്തിയ ദുഷ്പ്രചാരണങ്ങൾക്കെതിരെ രണ്ട് പ്രാവശ്യം എന്നെ അനുകൂലിച്ച് 'ടെക്‌നോപാർക്ക് ടുഡേ' എന്ന ടെക്നോപാർക്കിലെ വെബ് മാഗസിനിൽ ലേഖനം വന്നതാണ്. ആ മാഗസിന്റെ എഡിറ്റർ ആയ സൂര്യജിത്ത് കട്ടപ്പനയ്ക്ക് നന്ദിയും കടപ്പാടും  വീണ്ടും രേഖപ്പെടുത്തുന്നു. കാരണം ടെക്നോ പാർക്കിനെ ഞാൻ ഇഷ്ടപ്പെടാൻ ഒരു കാരണം സൂര്യജിത്ത് കട്ടപ്പനയും അനിൽ ചന്ദ്രനെയും ദിലീപ് ജോസഫിനെയും ഒക്കെ പോലെയുള്ള പ്രിയസുഹൃത്തുക്കൾ ആണ്.

ട്രഡീഷണൽ അനിമേഷന്റെ പ്രാധാന്യം
          
                   വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന ടൂൺസിന്റെ ഒരു അനിമേഷൻ സെമിനാറിൽ പങ്കെടുത്തിരുന്നെങ്കിലും അവിടെ പഠിക്കാൻ എനിക്കും സാധിക്കും എന്ന് കരുതിയിരുന്നില്ല. ഇപ്പോൾ ആറു മാസങ്ങൾ കൊണ്ട് റ്റൂ ഡി അനിമേഷൻ തീരാറായി. പലരും പറഞ്ഞ് പേടിപ്പിക്കുന്ന ഒരു കാര്യമാണ് അനിമേഷൻ പഠിച്ചാൽ ഓരോ സോഫ്റ്റ് വെയർ മാറുമ്പോൾ പഠിച്ചത് എല്ലാം വെറുതെയാകും എന്ന്. പക്ഷെ ടൂൺസിൽ അഞ്ചു മാസത്തോളം ഞങ്ങളെ സോഫ്റ്റ് വെയർ പഠിപ്പിച്ചില്ല. ട്രഡീഷണൽ അനിമേഷൻ കൈകൊണ്ട് വരച്ച് ഉണ്ടാക്കുന്നതാണ് അതിന് ഉള്ള മഹത്വം ഒന്ന് വേറെയാണ്. അത് കൈക്കലാക്കിയാൽ  പിന്നെ ഏത് അനിമേഷൻ സോഫ്ട്‍വെയറും നമുക്ക്  ഉപയോഗിക്കാൻ എളുപ്പമാണ്. 

ടെക്നോപാർക്കിലെ അനുഭവങ്ങൾ 

 ഇന്ത്യയിലെ പ്രമുഖ 
അനിമേറ്ററും വൈഭവ് 
സ്റ്റുഡിയോയുടെ ഉടമയുമായ
 ശ്രീ വൈഭവ് കുമരേഷ് 
സാറിനോട്  ഒപ്പം 
ഒരു ഫോട്ടോ.. 
                ടൂൺസിൽ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ അനിമേറ്റർമാരും
കലാകാരന്മാരും ഇടയ്ക്ക് സ്‌പെഷ്യൽ ക്ലാസുകൾ എടുക്കാൻ വരും. അത്തരം ക്ളാസുകളിൽ പങ്കെടുക്കാൻ സാധിച്ചു. 
അത് പോലെ ടെക്നോപാർക്കിലെ 'പ്രതിധ്വനി' എന്ന സംഘടന നടത്തിയ സാഹിത്യ ചിത്രകലാ മത്സരങ്ങളിൽ പങ്കെടുക്കാനും അവരുടെ ആഭിമുഖ്യത്തിൽ നടന്ന സംഘ ചിത്ര രചനയിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു. കലാ സൃഷ്ടികളെ ഒരു മത്സര ഇനമായി ഞാൻ കാണുന്നില്ല കാരണം ഒരോ കലാകാരന്റെയും സൃഷ്ടിയും അമൂല്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എങ്കിലും കലാമത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ നമ്മുടെ സൃഷ്ടികളെ മെച്ചപ്പെടുത്താനും പോരായ്മകൾ മനസിലാക്കാനും നമുക്ക് സാധിക്കും. അതിനുള്ള അവസരം കൂടെ
 ലഭിക്കുന്നു. 
വിവേക്. ജി. കരുണാകരൻ സാറിനും
ഷെമിൻ ഷാഹുൽ ഹമീദ് സാറിനും
വിനോദ് മലച്ചിറ സാറിനും
ഒപ്പം ഒരു സെൽഫി.
                                        അത് പോലെ ഒത്തിരി
പ്രതിഭാശാലികളായ അധ്യാപകരെയും  സുഹൃത്തുക്കളെയും ലഭിച്ചു.  അങ്ങനെ കഴിഞ്ഞ 2017 ൽ  ഞാൻ ഒരു ചിത്രകലാ അധ്യാപകനായിരുന്നെങ്കിൽ ഈ വർഷം
അഭിനയത്തിന്റെ ക്ലാസ്സുകൾ
എടുത്ത പ്രശസ്ത സിനിമാ നാടക
 നടനായ ശ്രീ ബിലാസ് നായർ
സാറിനോടൊപ്പം 

അനിമേഷൻ സ്റ്റുഡന്റായി കുറേ പഠിച്ചു. കൂടുതൽ മെച്ചപ്പെട്ട ചിത്രങ്ങൾ വരക്കാനും അനിമേഷൻ വർക്കുകൾ ചെയ്യാനും ദൈവാനുഗ്രഹം നിറഞ്ഞ ഒരു പുതുവർഷത്തേക്കായി കാത്തിരിക്കുന്നു. അതോടൊപ്പം എല്ലാ പ്രിയ സുഹൃത്തുക്കൾക്കും വളരെ സന്തോഷകരവും ഐശ്വര്യപൂർണ്ണവും സ്വപ്ന സാഫല്യമേകുന്നതുമായ  ഒരു  പുതുവർഷം നേരുന്നു. 
ടെക്നോ പാർക്ക് സെന്റർ ..
ടെക്‌നോപാർക്കിലെ ഭവാനി ആട്രിയത്തിൽ വച്ച്
നടന്ന പ്രതിധ്വനിയുടെ സംഘ ചിത്രപ്രദര്ശനത്തിൽ
എന്റെ ചിത്രങ്ങളും വച്ചിരുന്നു.
ശ്രീ ആർട്ടിസ്റ്റ് ഭട്ടതിരി ചിത്രപ്രദർശനം
ഉദ്ഘാടനം ചെയ്തിട്ട് ചിത്രങ്ങൾ കണ്ടപ്പോൾ..
                 

Comments