കലയുടെ സാധ്യതകൾ

ഒരു സാഹിത്യ സമ്മേളനത്തിൽ വച്ച് ഒരാൾ എന്നോട് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു ആപ്പോൾ ഞാൻ എന്റെ പെയിന്റിങ്ങുകളുടെ പ്രിന്റുകളും ഡൽഹിയിലും മുംബൈയിലും ഒക്കെ നടത്തിയ ഗ്രൂപ്പ് പെയിന്റിങ് എക്സിബിഷനുകളുടെ ബുക്‌ലെറ്റുകളും ഗ്രീസിലെ ഏഥൻസിൽ നിന്ന് ഇറക്കിയ ലോകത്തിലെ 45 ചിത്രകാരന്മാരെ പറ്റിയുള്ള പുസ്തകത്തിൽ എന്റെ പെയിന്റിങ്ങുകളെ പറ്റിയുള്ള ഭാഗവും ഒക്കെ കാണിച്ചു.. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞാൻ ചോദിച്ചത് നിങ്ങൾ ജീവിക്കാൻ വേണ്ടി എന്ത് ചെയ്യുന്നു എന്നാണ് !" എന്ന്. ഞാൻ പറഞ്ഞു എന്റെ കൂടെ ഈ എക്സിബിഷനിലും പുസ്തകത്തിലും ഒക്കെ വന്നത് ദേശീയ അന്തർദേശീയ നിലവാരമുള്ള , ചിത്രകലയിൽ ബിരുദങ്ങളും ഡോക്ടറേറ്റും ഒക്കെയുള്ളവരാണ്. യാതൊരു ചിത്രകലാ സർട്ടിഫിക്കറ്റും അവാർഡും ഇല്ലാത്ത എന്നെയും ഇക്കൂട്ടത്തിൽ അവർ ഉൾപ്പെടുത്തിയത് എന്റെ ചിത്രങ്ങളുടെ നിലവാരം അവർ അംഗീകരിച്ചത് കൊണ്ടാണ്. ഇവിടെ ഒരു ചിത്രകാരന് സാധാരണക്കാരെ സംബന്ധിച്ച് പൊതുവെ ഒരു വരുമാനവും ഇല്ലാത്ത, ജീവിക്കാൻ വേണ്ടി ഒന്നും ചെയ്യാത്ത ആളായത് സാമൂഹിക അവസ്ഥയുടെ ഒരു തെറ്റാണ്. ചിത്രകലയ്ക്ക് വിലയുള്ള സ്ഥലത്ത് പോയാൽ ചിത്രകാരൻ എന്നനിലയിൽ എനിക്കും വലിയ പണം ഉണ്ടാക്കാം. പക്ഷെ ഒരു ചിത്രകാരൻ ആത്മാവിഷ്കാരം ചെയ്യുന്നത് അവന്റെ അല്ലെങ്കിൽ അവളുടെ നാടിനെ കൂടെ ഉൾപ്പെടുത്തിയാണ്. നാടിന്റെ നൊമ്പരങ്ങളും പ്രശ്നങ്ങളും ആത്മാവും ചരിത്രവും ഒക്കെ കലാകാരനിലൂടെ അല്ലെങ്കിൽ കലാകാരിയിലൂടെ ആവിഷ്കരിക്കപ്പെടണം. അത് കൊണ്ടാണ് ചിത്രങ്ങൾക്ക് വിലയുള്ള നാട്ടിലേക്ക് പോകാതെ നാടിനെ അറിഞ്ഞ് ഇവിടെ നിൽക്കുന്നത് പക്ഷെ ചിത്രങ്ങൾ വിൽക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന ഒരു കാലവും വന്നേക്കും അതിനുള്ള പ്രയത്നത്തിലാണ് ഇപ്പോൾ ഇവിടെയുള്ള കലാകാരന്മാരും കലാകാരികളും..

Comments