![]() |
| പുന്നമട കായലിലെ എന്ന പാട്ടിൽ 'ചാർളി ചാപ്ലിൻ' എന്ന പ്രസിദ്ധ നാടകത്തിലൂടെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ശ്രീ അഭയൻ കലവൂർ |
ഏതാണ്ട് നാല് വർഷങ്ങൾക്ക് ശേഷം ആണ് ഒരു പുതിയ പാട്ട് നമ്മൾ റിലീസ് ചെയ്യുന്നത്. 2009 May 10,ന് 'യന്ത്രപ്പാട്ട്'ഉം 2009 ഡിസംബറിൽ 'സിൽസില' യും റിലീസ് ചെയ്തു. 2011 Aug 27, ന് ആയിരുന്നു ഒരു പക്ഷി പോലും എന്ന പാട്ട് ഇറക്കിയത്.
ആദ്യ പാട്ട് റിലീസ് ചെയ്ത് കഴിഞ്ഞുള്ള ഏഴ് വർഷങ്ങളിൽ
![]() |
| പുന്നമട കായലിലെ എന്ന പാട്ടിൽ സർവ്വ ശ്രീ സജിത്ത് കലവൂർ, കണ്ണൻ, സജി പൊന്നൻ എന്നിവർ |
വെറും നാല് പാട്ടുകൾ മാത്രം ആണ് നിർമ്മിച്ചത്.. ഇതിനിടയ്ക്ക് 'കാവ്യകന്യ' 'യന്ത്രത്തിൻ പറവകൾ' എന്നീ രണ്ട് ചെറു കവിതകൾ യുട്യൂബിൽ ഇട്ടു. പിന്നെ പെയിന്റിങ്ങുകൾ കാർട്ടൂണുകൾ എന്നിവയ വിഡിയോകളും ഒന്ന് രണ്ട് വ്ലോഗുകളും ആണ് സോഷ്യൽ മീഡിയയിൽ ഇറക്കിയത്.
'സിൽസില' 'ഒരു പക്ഷി പോലും' 'പുന്നമട കായലിലെ ' എന്നീ
മൂന്നു പാട്ടുകളും സെൻസർ ബോർഡിൽ സമർപ്പിച്ച് ഇന്ത്യയിലെ ഏത് ടിവി ചാനലിലും പ്രക്ഷേപണം ചെയ്യാനുള്ള അംഗീകാരം നേടിയശേഷമാണ് റിലീസ് ചെയ്തത്. പ്രഗത്ഭ ഗായകരായ ശ്രീ സുനിൽ പള്ളിപ്പുറവും ശ്രീ അജി കാട്ടൂരും ആണ് ഒരു പക്ഷി പോലും എന്ന പാട്ടും കാവ്യകന്യ എന്ന കവിതയും ആലപിച്ചത്. എന്റെ സംഗീത അദ്ധ്യാപകൻ കൂടെ ആയ ശ്രീ സുനിൽ പള്ളിപ്പുറം ഇപ്പോൾ നിരവധി സിനിമകളിൽ പല ഭാഷകളിലായി പാടിയിട്ടുണ്ട്. അത് പോലെ ശ്രീ അജി കാട്ടൂരിന്റെ ആദ്യ സിനിമ ആയ 'തീരം' ഉടൻ റിലീസ് ആകും.
![]() |
| സിനിമാ നാടക നടനും സാമൂഹിക രാഷ്ട്രീയ പ്രവർത്തകനും ആയ ശ്രീ രാജേന്ദ്രൻ. |
ഐക്യമാണ് അഭിവൃദ്ധി (Unity is prosperity)' എന്ന സന്ദേശം ഉൾക്കൊള്ളുന്ന പാട്ടാണ് 'പുന്നമടക്കായലിലെ' ...വള്ളംകളികൾ സാമൂഹിക ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും വലിയ പ്രതീകങ്ങൾ ആണ്. ഏറ്റവും കൂടുതൽ ഐക്യം ഉള്ള വള്ളക്കാരാണ് വിജയിക്കുന്നത്. ആ സന്ദേശം നമ്മൾ ജീവിതത്തിൽ ഉൾക്കൊണ്ടാൽ നമ്മുടെ ജീവിതത്തിലും ശാന്തിയും സമാധാനവും വിജയവും ഉണ്ടാകും. കുടുംബത്തിലും സമൂഹത്തിലും
![]() |
| പാട്ടിന്റെ അണിയറയിൽ ഗിറ്റാറിസ്റ് ശ്രീ ജോസി ജോൺ കീബോർഡിസ്റ്റും റിക്കോർഡിസ്റ്റും ആയ ബിജു ജെ വർഗീസ്, റിഥം പ്രോഗ്രാമ്മർ ആയ ബിജു ഷംസ് , ഹരിശങ്കർ കലവൂർ എന്നിവർ.. |
രാജ്യത്തും ലോകമെമ്പാടും ഐക്യവും സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകട്ടെ എന്നതാണ് ഈ പാട്ടിന്റെ സന്ദേശം.
കൃഷിയിൽ നിന്ന് യുവതലമുറയെ അകറ്റുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയും കൃഷി വിഷലിപ്തമാകുന്നതിനെതിരെയും ആയിരുന്നു 'ഒരു പക്ഷി പോലും ' എന്ന പാട്ട്.
ജീവിതത്തിൽ വിഷാദവും ടെൻഷനും ഒക്കെ മാറ്റി ജീവിതം നേരായ മാർഗ്ഗത്തിൽ ആസ്വദിക്കാനും ആനന്ദിക്കാനും ആരോഗ്യം കാത്ത് സൂക്ഷിക്കാനും ഉള്ള ആശയങ്ങൾ അടങ്ങിയതായിരുന്നു 'സിൽസില' എന്ന പാട്ട്.
യന്ത്രവൽക്കരണവും അനുകരണ ഭ്രമവും മൂലം വ്യക്തികൾക്കും സമൂഹത്തിനും പ്രകൃതിയ്ക്കും ഉണ്ടാകുന്ന ദോഷങ്ങളെ പ്രതീകാത്മകമായി വിമര്ശിക്കുന്നതായിരുന്നു 'യന്ത്രപ്പാട്ട്' എന്ന ആദ്യ ഗാനം.
ഒട്ടേറെ ത്യാഗങ്ങളും വേദനകളും സഹിക്കേണ്ടി വന്നെങ്കിലും സാമ്പത്തികമായി മെച്ചം ഉണ്ടായില്ലെങ്കിലും ഇത്തരം സാമൂഹിക പ്രസക്തിയുള്ള നാല് ഗാനങ്ങൾ ഇറക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനം ഉണ്ട്.
ആശയങ്ങൾക്ക് പ്രാധാന്യം ഉള്ളവയായിരുന്നു ഈ പാട്ടുകൾ എങ്കിൽ ഇനി കൂടുതൽ രാഗാധിഷ്ഠിതമായതും കൂടുതൽ സാഹിത്യമൂല്യവും കലാമൂല്യവും ഉള്ളതായ പാട്ടുകൾ സൃഷ്ടിക്കാൻ ഉള്ള സാഹചര്യവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.




Comments