![]() |
| കേരളത്തിലെ ഒരു മത്സ്യ മാർക്കറ്റിൽ മത്സ്യവിൽപ്പനയും ശുചിത്വ ബോധവൽക്കരണ ബോർഡും കാണുന്ന AI ദൃശ്യം. |
ഫേസ്ബുക്കിൽ പ്രചരിച്ച ഒരു തമാശ ഉണ്ട്, ഇന്ത്യയിൽ കാലിൽ ഇടാനുള്ള ചെരിപ്പ് ഏസി കടയിലും കഴിക്കാനുള്ള ഭക്ഷണ സാധനങ്ങൾ റോഡരികിലും വിൽക്കുന്നു എന്ന്. ചില ഹോട്ടലുകളിൽ അടുക്കള ഭാഗത്തേക്ക് കസ്റമേഴ്സിനെ പ്രവേശിപ്പിക്കില്ല, കാരണം അവിടെ ആഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കണ്ടാൽ ആരും ആഹാരം കഴിക്കില്ല! ഭക്ഷണം വിളമ്പുന്ന മുറി പോലെ തന്നെ മീനും പച്ചക്കറികളും സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലവുംഅത് പാചകം ചെയ്യുന്ന അടുക്കളയും വൃത്തി ആയിരിക്കണ്ടേ ?
ഒരു പ്രദേശം എത്ര സുന്ദരം ആണെങ്കിലും അവിടുത്തെ ചന്ത വൃത്തി കെട്ട് അഴുകി കിടന്നാലും ആർക്കും വലിയ പ്രശ്നം തോന്നില്ല. അത് ചന്ത അല്ലേ, വൃത്തികെട്ട് കിടക്കാനുള്ളതല്ലേ എന്നാണ് എല്ലാവരുടെയും വിചാരം.
ഇന്നത്തെ കാലത്ത് മനുഷ്യർക്ക് എറ്റവും കൂടുതൽ രോഗങ്ങൾ വരുന്നത് ഭക്ഷണത്തിൽ കൂടിയാണ്. രോഗാണുക്കൾ നിറഞ്ഞ പരിസരത്ത് നിന്ന് ഭക്ഷണ സാധനങ്ങൾ മേടിച്ചാലും ചന്തയും പരിസരവും സ്ഥിരമായി അകൃതമായി കിടന്നാലും ആ പ്രദേശത്തിന് തന്നെ അത് ദോഷകരമാണ്. ഈ മഴക്കാലത്ത് കേരളത്തിലെ മിക്ക മത്സ്യ മാർക്കറ്റും ദുർഗന്ധവും, വെള്ളക്കെട്ടും, രോഗാണുക്കൾ പെരുകിയും ഇരിക്കുക ആയിരിക്കാം. മത്സ്യ മാർക്കറ്റു കളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങളെയും പ്ലാസ്റ്റിക് മാലിന്യങ്ങളെയും ശാസ്ത്രീയമായി സംസ്കരിക്കാനും പറ്റുന്ന അത്രയും മനുഷ്യർക്ക് ഉപകാര പ്രദമായ രീതിയിൽ പുനരുപയോഗം ചെയ്യാനും സാധിക്കണം. ആവശ്യ ത്തിന് ടോയിലറ്റ് സൗകര്യം ഉണ്ടാകണം. മലിന ജലം ഒഴുകി പോകാനുള്ള ഓടകൾ മഴക്കാലത്തിന് മുൻപേ മണ്ണ് മാറ്റി വൃത്തി ആക്കി ഇടണം.
![]() |
| കഴിഞ്ഞ ശനി ആഴ്ച മാതൃ ഭൂമിയിൽ വന്ന വാർത്ത. ഇതേ അവസ്ഥ തന്നെ ആയിരിക്കാം കേരളത്തിലെ മിക്ക ചന്തകളിലും. |
ശുചിത്വമുള്ള മത്സ്യമാർക്കറ്റുകൾ ആരോഗ്യകരമായ സമൂഹത്തിന്റെ അടയാളമാണ്. മത്സ്യം വിൽക്കുന്നവരും വാങ്ങുന്നവരും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ മാറ്റം സാധ്യമാകൂ.



Comments