ആലപ്പുഴയിലെ ഒരുവിധപെട്ട എല്ലാ പാവപ്പെട്ടവരുടെ വീട്ടിലും വരെ ഡോ. തോമസ് ഐസക് സാർ ഒരു പ്രാവശ്യം എങ്കിലും എത്തിയിട്ടുണ്ട്..അവർക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ടിട്ടുണ്ട്......അവരുടെ ദുഖങ്ങളിൽ ആശ്വസിപ്പിച്ചിട്ടുണ്ട്, വിജയങ്ങളിൽ അഭിനന്ദിച്ചിട്ടുണ്ട്, ചെയ്യാവുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. പരിസ്ഥിതിയെയും പച്ചക്കറി കൃഷിയെയും നേരിട്ടിറങ്ങി പരിപാലിച്ചിട്ടുണ്ട്.. അതൊന്നും ആലപ്പുഴക്കാർക്ക് ഒരു പുതുമ അല്ല........ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ഒരു ഫോട്ടോ അടിസ്ഥാനമാക്കി ഒരു പെയിന്റിങ്ങ് വരക്കാനുള്ള ശ്രമത്തിലാണ്.. അതിനായി വരച്ചതാണ് ഈ ക്വിക്ക് സ്കെച്ച് ..
ഇന്ത്യയിലെ ഓരോ ജന പ്രതിനിധിയും മാതൃക ആക്കേണ്ട പല നന്മകളും ആ ഫോട്ടോകളിൽ ഉണ്ട്.
1. ആ ഫോട്ടോയിൽ സാധാരണ തൊഴിലാളികൾക്ക് ഒപ്പം തോമസ് ഐസക്ക് സാർ മണ്ണിൽ ഇരിക്കുകയായിരുന്നു. ഒരു മുൻ ധനകാര്യ വകുപ്പ് മന്ത്രി സാധാരണക്കാരോടൊപ്പം മണ്ണിൽ ഇരിക്കുകയോ? അവിടെ ആരുംഇല്ലേ ഐസക്ക്സാറിന് ഒരു കസേര കൊണ്ടുവന്നു കൊടുക്കാൻ ? ....ആളില്ലാഞ്ഞിട്ടല്ല ! മണ്ണിന്റെ വിശുദ്ധി അറിയാവുന്നവർക്ക് അതിലും നല്ല ഇരിപ്പിടം വേറെ ഇല്ല. മണ്ണിനെ സ്നേഹിക്കുന്ന കൃഷിയെ സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ മണ്ണിൽ ഒരു മടിയും അറപ്പും ഇല്ലാതെ ഇരിക്കാൻ ആവൂ.
2. ഇലക്ഷനിൽ ജയിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ജനപ്രതിനിധി സാധാരണക്കാരുടെ വാക്കുകളെ അസഹനീയമായി കണക്കാക്കുകയാണ് പതിവ്.. കാരണം അവരുടെ എണ്ണമറ്റ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ ആവില്ല എന്നതാണ് അതിനു കാരണം. എന്നാൽ ഡോ. തോമസ് ഐസക്ക് മന്ദഹാസത്തോടെ ഒരു മത്സ്യ വിൽപ്പനക്കാരൻ പറയുന്നത് കേൾക്കുന്നതാണ് ആ ഫോട്ടോയിൽ കണ്ടത്. അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കാൻ കഴിയണം എന്നതാണല്ലോ ഒരു കമ്യുണിസ്റ്റ് കാരന്റെ സ്വപ്നം.
3.ആ സ്ഥലത്ത് നാൽപ്പതോളം പേര് ഉണ്ടായിരുന്നു. ഒരു മൈക്ക് വച്ചിരുന്നെങ്കിൽ അവിടെ പറഞ്ഞത് ആ നാട് മുഴുവൻ കെട്ടേനെ. പക്ഷെ പരമാവധി മൈക്ക് ഒഴിവാക്കുന്നതിലൂടെ ശബ്ദ മലിനീകരണം കുറക്കാൻ ഈ ചെറു സമ്മേളനത്തിന്റെ ലാളിത്യം മാതൃക കാട്ടുന്നു.
4. ജനപ്രതിനിധികളും സാധാരണക്കാരും ഒരേപോലെ ഇരിക്കുന്നു. എല്ലാവർക്കും ഒരേപോലെ സംസാരിക്കാൻ അവസരം കിട്ടുന്നു. ഇതല്ലേ ജനാധിപത്യവും സോഷ്യലിസവും.


Comments