കേരളോത്സവങ്ങൾ യുവത്വത്തിന്റെ പ്രതീക്ഷ ?

ഇന്നലെ കലവൂർ സ്കൂളിൽ വച്ച് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം നടന്നു. സഖാവ് അഡ്വ . കെറ്റി മാത്യു, സഖാവ് ജുമൈലത്ത് തുടങ്ങിയ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെയും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും മണ്ണഞ്ചേരി പഞ്ചായത്തിന്റെയും പ്രമുഖ സാരഥികൾ ചടങ്ങിൽ പങ്കെടുത്തു. വിജയികൾ ആയവർക്ക് സംഗീത സംവിധായകൻ ശ്രീ ആലപ്പി ഋഷികേശ് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിയ സുഹൃത്തും നമ്മുടെ ഒരു പക്ഷി പോലും, പുന്നമട ക്കായലിലെ എന്നീ ആൽബങ്ങളിലെ അഭിനേതാവും ആയ ശ്രീ സജിത്ത് കലവൂരിന് മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. അദ്ദേഹത്തിന് ഇതിന് മുന്പ് ലളിത ഗാനത്തിനും മറ്റും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് . വിപ്ലവ ഗായിക സഖാവ് മേദിനി ചേച്ചിയുടെയും പഴയ കാല തിരക്കഥാകൃത്ത് ശ്രീ ശാരംഗപാണിയുടെയും ഒക്കെ ബന്ധു ആയ ശ്രീ സജിത്ത് ആ പാരമ്പര്യം കാത്തു സൂക്ഷിക്കും എന്ന് കരുതുന്നു. 


                                 ആ സമ്മേളനത്തിൽ ഞാൻ പങ്കെടുത്തത് ഒരു ഗൃഹാതുരതയോടെ ആണ്. കുറെ വർഷങ്ങൾക്ക് മുന്പ് വളരെ ജനകീയ മായാണ് കേരളോത്സവം നടന്നിരുന്നത്. മികച്ച നാടക മത്സരവും മറ്റും കണ്ടത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ആയിരുന്നു. സാമൂഹിക ഐക്യത്തിന്റെയും പുരോഗമന ചിന്താഗതിയുടെ വളർച്ചയ്ക്കും സഹായം ആകേണ്ട കേരളോത്സവം കവിയും പ്രിയ സുഹൃത്തും ആയ ശ്രീ അജി കാട്ടൂർ പറഞ്ഞത് പോലെ വേറും വഴിപാട്‌ പോലെ ആയി തീര്ന്നിരിക്കുന്നു. വളരെ പ്രതീക്ഷ നല്കുന്ന പു്തിയ തലമുറയിലെ പഞ്ചായത്ത് ഭരണകര്ത്താക്കൾക്ക് ഈ അവസ്ഥയ്ക് മാറ്റം ഉണ്ടാക്കാൻ സാധിക്കും എന്ന് കരുതുന്നു.  

Comments