ശിൽപ്പശാലകളിലെ അമൂല്യമായ കലാപഠനം.

കലാസാഹിത്യ രംഗങ്ങളിൽ സര്ഗ്ഗ സൃഷ്ടികൾ നടത്തുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എറ്റവും പ്രയോജനപ്പെടുന്ന താണ് ശിൽപ്പശാലകളും സെമിനാറുകളും മറ്റും.അതാത് രംഗങ്ങളിൽ സര്ഗ്ഗ സൃഷ്ടികൾ നടത്തി അനുഭവങ്ങളും അറിവും നേടിയവരുടെ ക്ലാസുകൾ അമൂല്യമാണ്‌. 1999 മുതൽ ഞാൻ അനേകം ക്യാമ്പുകളിലും സാഹിത്യ സാംസ്കാരിക സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ കിട്ടിയ സർട്ടിഫിക്കറ്റുകൾ എന്റെ പുതിയ വെബ്‌സൈറ്റിനു വേണ്ടി ഫോട്ടോ എടുത്തത് ആണിത്. 


1, ചേരാത് ലിറ്റററി ഫോറം ചെറുകഥാ ക്യാമ്പ് 1999 ജനുവരി 9, 10. ആലപ്പുഴ. 'കഥയിലെ സ്ഥലവും കാലവും' എന്ന വിഷയത്തെ പറ്റി വിശ്വകുമാർ സാർ എടുത്ത ക്ലാസ് ഇപ്പോഴും ഓര്ക്കുന്നു. 

2, നാഷണൽ ഫിലിം അക്കാദമി ചലച്ചിത്ര, ടിവി ത്രിദിന പഠന ക്യാമ്പ് 1999, ഡിസംബർ 29, 30, 31 തിരുവനന്തപുരം . അതുല്യ ചലച്ചിത്ര പ്രതിഭയായ ശ്രീ പി ഭാസ്കരൻ മാസ്റർ ആണ് ഈ സര്ട്ടിഫിക്കറ്റ് തന്നത്. 

3, യുവകലാ സാഹിതി ചലച്ചിത്രാ സ്വാദന ക്യാമ്പ്.അമ്പലപ്പുഴ 2001 മാർച്ച് 13,14. ശ്രീ ചെറിയാൻ കൽപ്പകവാടി ആയിരുന്നു ക്യാമ്പ് ഡയറക്ടർ.

4, സംസ്കാര സാഹിതി സാഹിത്യ ക്യാമ്പ് 2001 ജനുവരി 6,7. . ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ളയും പ്രൊഫസർ എം അച്ചുതനും മറ്റും ഒപ്പിട്ട സർട്ടിഫിക്കറ്റ് തന്നത് ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ള. 

5, സാഹിത്യ കളരി. അമ്പലപ്പുഴ.പികെ മെമ്മോറിയൽ ഗ്രന്ഥശാല . 2005 മാർച്ച് 29, 30. 

6, അല അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് 2006 മെയ് 7ന് നടത്തിയ തിരക്കഥാ ശിൽപ്പശാല . ക്യാമ്പ് നയിച്ചത് തിരക്കഥാകൃത്ത് ശത്രുഘനൻ സിനിമാ സംവിധായകൻ ബ്ലസി ക്ലാസ് എടുക്കുകയും സര്ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു ശ്രീ. ടി ദാമോദരൻ, ശ്രീ കലവൂർ രവികുമാർ തുടങ്ങിയവർ ക്ലാസ് എടുത്തു.  

7, അമ്പലപ്പുഴ കുഞ്ചൻ സ്മാരക സാഹിത്യ സംഗമം 2013 മെയ് 4 . ശ്രീ വയലാർ ശരച്ചന്ദ്ര വർമ്മ ഒപ്പിട്ട് നല്കിയ സർട്ടിഫിക്കറ്റ്.

8, കേരള സാഹിത്യ അക്കാദമിയുടെ തകഴി സാഹിത്യ സെമിനാർ 2012 മെയ് 11, 12 ശ്രീ പെരുമ്പടവം ശ്രീധരൻ ഒപ്പിട്ട് തന്ന സർട്ടിഫിക്കറ്റ് . 

9, യുവകലാ സാഹിതി ചലച്ചിത്ര പഠന ക്യാമ്പ് 2012 മെയ് 18, 19, 20. പ്രിയ  കവി ശ്രീ പികെ ഗോപി യും ക്യാമ്പ് ഡയറക്ടർ ഡോ. വത്സലൻ വാതുശ്ശെരിയും ഒപ്പിട്ട സർട്ടിഫിക്കറ്റ്. 
                                    ഈ ക്യാമ്പുകളിൽ ക്ലാസ് എടുത്തത് കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരും തിരക്കഥാകൃത്തുക്കളും സംവിധായകരും അഭിനേതാക്കളും ക്യാമറാമാൻമാരും  സാങ്കേതിക വിദഗ്ധരും നിരൂപകരും മറ്റു വിവിധവിഷയങ്ങളിൽ അഗാധപാണ്ഡിത്യം ഉള്ളവരും ആണ്. വിസ്താര ഭയത്താൽ അവരെയെല്ലാം പേരെടുത്ത് പറഞ്ഞ് പരാമർശിക്കുന്നില്ല  
                            ഇതേ പോലെ തന്നെ നിരവധി ചിത്രകലാ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ശ്രീ നമ്പൂതിരി, ശ്രീ എംവി ദേവൻ ശ്രീ സി എൻ കരുണാകരൻ ശ്രീ കലാധരൻ ശ്രീ കാട്ടൂർ നാരായണപിള്ള ശ്രീ ഗായത്രി, ശ്രീ പിവി നന്ദൻ തുടങ്ങിയ മഹാന്മാരായ ചിത്രകാരന്മാർ വരക്കുന്നത് നെരിട്ട് കാണാനും ചിത്രകലാ  അറിവുകൾ അവരിൽ നിന്ന് നേരിട്ട് ലഭിക്കാനും ഭാഗ്യം ഉണ്ടായിട്ടുണ്ട്. അവരൊക്കെ തന്ന അറിവുകൾ ആണ് ഇന്നിലെ കലാകാരനെ തേച്ച് മിനുക്കി എടുത്തത്. എന്റെ സൃഷ്ടികളെ വിലയിരുത്തുന്നവരും ഒരു ട്രെൻഡ് സെറ്റർ ആയി എന്ന് പറയുന്നവരും ഇത്തരം കാര്യങ്ങൾ കൂടെ അറിഞ്ഞിരുന്നാൽ നല്ലത്.

Comments