സദ്യ മുതൽ ബുഫേ വരെ: ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ചില ചിന്തകൾ



ഇന്നത്തെ ജീവിതശൈലീ രോഗങ്ങളിൽ പലതിനും അമിതാഹാരം, ക്രമമില്ലാത്ത ഭക്ഷണശീലം, വ്യായാമക്കുറവ് തുടങ്ങിയ ഘടകങ്ങൾ ഒരു പരിധിവരെ കാരണമാകുന്നുണ്ട്. പണ്ടൊക്കെ ആഹാരം കുറവും അദ്ധ്വാനം കൂടുതലും ആയിരുന്നു. അന്ന് പോഷകാഹാര കുറവ് കൊണ്ടുള്ള രോഗങ്ങൾ ആയിരുന്നു കൂടുതൽ എങ്കിൽ ഇന്ന് ആവശ്യത്തിലധികം  ആഹാരം കഴിച്ചത് കൊണ്ടുള്ള രോഗങ്ങൾ സാധാരണമായി.
            ഇന്നത്തെ കാലത്ത് മാസത്തിൽ അഞ്ചോ ആറോ ദിവസം എങ്കിലും സദ്യ ഉള്ള പരിപാടിയ്ക്ക് പോകാതിരിക്കാൻ മലയാളികൾക്ക് ആവില്ല.

സദ്യയുടെ ക്രമം

                                    പണ്ടൊക്കെ സദ്യ എന്നത് എത്ര ശാസ്ത്രീയം ആയിട്ടാണ് അവർ ചിട്ടപ്പെടുത്തി വച്ചിരുന്നത് എന്ന് നമ്മൾ മനസിലാക്കേണ്ടി ഇരിക്കുന്നു. സദ്യയ്ക്ക് ആദ്യം പരിപ്പും നെയ്യും വിളമ്പുന്നത് നെയ്യ് നമ്മുടെ അന്നനാളം ആഹാരം നന്നായി ഇറങ്ങുവാൻ പറ്റുന്ന വിധത്തിൽ എണ്ണമയം വരുത്തുവാനായിരുന്നു എന്ന് പ്രായമുള്ളവർ പറയും. അത് പോലെ ഇഞ്ചി അച്ചാർ വിശപ്പ് ഉണ്ടാക്കുവാൻ സഹായിക്കും. സാമ്പാറിന്റെയും അവിയലിന്റെയും രസത്തിന്റെയും ഒക്കെ ഔഷധ, പോഷക മൂല്യം എത്ര എന്ന് വിശദമായി മനസിലാക്കേണ്ടി ഇരിക്കുന്നു. 

മോര്, ഇഞ്ചി എന്നിവയുടെ പങ്ക്

അവസാനം  പായസം  കഴി ക്കുമ്പോൾ നമ്മുടെ വയറ് നിറയുന്നു. അതിന് ശേഷം  ഇഞ്ചിയും കറിവേപ്പിലയും മറ്റും ഒക്കെ ചേർത്ത പച്ചമോര് ചോറും ആയി കഴിക്കുമ്പോൾ വയറിന്റെ സ്തംഭനാവസ്ഥ മാറുകയും ചെയ്യുന്നു. കറിവേപ്പിലയും ഇഞ്ചിയും ദഹനത്തിന് സഹായകരമാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. (എന്നാൽ ഇക്കാലത്ത് രുചി മാത്രം ശ്രദ്ധിച്ച് എണ്ണയും മധുരവും ധാരാളമായി ചേർത്ത് ഉണ്ടാക്കുന്ന സദ്യ വിഭവങ്ങൾ അനാരോഗ്യകരമാകാറുണ്ട്.)    

  ബിരിയാണിയും ദഹനവും                  

                           ബിരിയാണിയുടെ കൂടെ  പൈനാപ്പിൾ കഴിക്കുന്നത്‌ അത് ദഹിക്കുവാൻ വേണ്ടി ആണല്ലോ. അത് പോലെ എണ്ണമയം ഉള്ള വറുത്തതും മറ്റുമായുള്ള ഭക്ഷണം കഴിച്ചിട്ട് ചൂടുള്ള വെള്ളമോ ചായയോ സിപ്പ് ചെയ്ത് കുടിക്കുന്നത് അന്നനാളത്തിൽ പറ്റിപ്പിടിച്ച എണ്ണമയം നീക്കാനും ചുമപോലുള്ള അസുഖങ്ങൾ വരാതിരിക്കാനും നല്ലതാണെന്ന് ഒരു പ്രമുഖ ഫാര്മാസിസ്റ്റ് പറയുക യുണ്ടായി. ബിരിയാണി കഴിച്ചിട്ട് ചായയോ സുലൈമാനിയോ വിളമ്പുന്നത് ഇതിനായിരിക്കാം. 

ഒരു ഫലിതം

        ഈ ബ്ലോഗ്‌ പോസ്റ്റ്‌ എഴുതാൻ കാരണം ഈയിടെ  വായിച്ച ഒരു ഫലിതം ആണ്. ബുഫൈ രീതിയിൽ ഭക്ഷണം വിളമ്പുന്ന ചടങ്ങിൽ വച്ച് ഒരാള് മുഖം തുടക്കാൻ ഉപയോഗിക്കുന്ന ടിഷ്യു  പേപ്പർ എടുത്ത് തിന്നാൻ പോകുന്നത് കണ്ടു മറ്റൊരാൾ വിലക്കി. കാരണം തിരക്കിയപ്പോൾ പറഞ്ഞത് "അതിന് രുചി ഇല്ല!" എന്നായിരുന്നു. 

ബുഫേ സംസ്കാരം

     പാശ്ചാത്യ രാജ്യങ്ങളിലെ ആളുകൾ അവരുടെ ഭക്ഷണം വളരെ ശാസ്ത്രീയമായി, ഓരോരുത്തര്ക്കും ആവശ്യമായ കലോറി വരെ കണക്കാക്കി ആണ് കഴിക്കുന്നത്‌. അതൊന്നും മനസിലാക്കാതെ അവരെ അന്ധമായി അനുകരിച്ച് തോന്നുന്ന ഭക്ഷണം തോന്നുന്ന പോലെ കഴിക്കുന്ന buffet രീതി നമുക്ക് വേണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. 
                          ബുഫേ രീതി പൂർണ്ണമായി  തെറ്റാണെന്നല്ല. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം ഭക്ഷണം തിരഞ്ഞെടുക്കുകയും അമിതാഹാരം ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഭക്ഷണരീതിയുടെ പുറംഭംഗി അനുകരിക്കുന്നതിനേക്കാൾ അതിന്റെ പിന്നിലെ യുക്തി മനസ്സിലാക്കുന്നതാണ് കൂടുതൽ പ്രധാനം.


Comments

yuummy yummmy... kothippichu aa photo vechu...

every food has its own +/-. when/how you take it and the quantity also matter. yea.. of course, little bit exercise is a must.

cheers
Thanks a lot for reading and comment..God bless you..