മഹാനായ ശ്രീ അയ്യൻ കാളി നയിച്ച കാര്‍ഷികപണിമുടക്കിന്റെ 100-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശെരിയിൽ നടന്ന
നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനത്തില്‍ കലാകാരസംഗമവും സംഘചിത്രരചനയും നടന്നു. സംഗമം ചിത്രകാരന്‍ പാര്‍ഥസാരഥിവര്‍മ (രാജാരവിവര്മ്മയുടെ ചെറുമകൻ) ഉദ്ഘാടനംചെയ്തു. കെ.സദാനന്ദന്‍, ജോജോ തോട്ടയ്ക്കാട്, വര്‍ഗീസ് ജോണ്‍, സന്ദീപ്, ഹരിശങ്കര്‍ കലവൂര്‍, എന്‍.ജി.സുരേഷ്‌കുമാര്‍, റഷീദ്, വിജയാനന്ദന്‍, എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു.
![]() | |||||||
സമ്മേളനത്തിൽ പ്രിയ സുഹൃത്തുക്കൾ ആയ ചിത്രകാരന്മാർ സര്വ്വശ്രീ, സദാനന്ദൻ, പാർത്ഥസാരഥിവർമ്മ , ജോജോ തോമസ്, വര്ഗ്ഗീസ് തുടങ്ങിയവർ ചിത്ര രചനയ്ക്ക് ശേഷം പ്രസംഗിച്ചു.
ഞാനും ചെറുതായി സദസിനോടു സംസാരിച്ചു.ആ പ്രസംഗത്തിന്റെ ആശയം..
![]() |
| സർവ്വശ്രീ സന്ദീപ്, ജോജോ തോട്ടയ്ക്കാട്, റഷീദ്, വർഗീസ് ജോണ്‍ തുടങ്ങിയവരുടെ ചിത്രങ്ങൾ. |
![]() |
| മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തു. |
കേരളത്തിലെ എല്ലാ ജാതി മത വിഭാഗങ്ങളിലെയും നവോദ്ധാന നായകരെ പറ്റി ഈ ചരിത്ര പ്രദര്ശനത്തിലൂടെ മനസിലാക്കാൻ സാധിച്ചു. എന്നാൽ ഇന്നും നമ്മുടെ നവോദ്ധാരണ പ്രസ്ഥാന നായകർ സ്വപ്നം കണ്ട രീതിയിലുള്ള ഒരു പുരോഗതി ഭൂരിപക്ഷം ദളിതര്ക്കും നേടാൻ സാധിച്ചിട്ടില്ല എന്നത് യാഥാർത്ഥ്യം ആണ്. പത്തു കോടി പൊട്ടിച്ചു 'റണ്‍ കേരള റണ്‍' നടത്തിയ അതെ സമയത്ത് തന്നെ അട്ടപ്പാടിയിൽ ഒരു കുട്ടി പട്ടിണി കിടന്നു മരിച്ചതായി നമ്മൾ പത്രത്തിൽ വായിച്ചു. ഇപ്പോഴും അവിടെ പട്ടിണി മരണങ്ങൾ നടക്കുന്നു. നമുക്ക് അത് അടിയന്തര ശ്രദ്ധ അർഹിക്കുന്ന ഒരു വാര്ത്തയേ അല്ലാതെ ആയി മാറിയിരിക്കുന്നു.
അത് പോലെ കഴിഞ്ഞ ദിവസം ആദിവാസി മേഘലയിൽ പ്രവര്ത്തിച്ച, പട്ടിണി കിടക്കുന്നവർക്ക് ആഹാരവും മരുന്നും എത്തിച്ച, മരുന്ന് മാഫിയയുടെ ചൂഷണത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ ശ്രമിച്ച. യുവ ഡോക്ടർ ഷാനവാസ് ദുരൂഹമായ സാഹചര്യത്തിൽ മരിച്ച വിവരം നമ്മൾ വേദനയോടെ അറിഞ്ഞു.
ആദിവാസികൾക്കും ദളിതര്ക്കും വേണ്ടിയാണ് ഏറ്റവും കൂടുത്തൽ തുകയും സംവരണവും ഒക്കെ സർക്കാർ നീക്കി വെക്കുന്നത്. എന്നാൽ അവയിൽ ഭൂരിഭാഗവും അര്ഹത ഉള്ളവർക്ക് കിട്ടുന്നില്ല എന്ന് നമുക്ക് അറിയാം. അവരെ ആ നിലയിൽ നിർത്തി ചൂഷണം ചെയ്യുന്നവർ അതിന് അനുവദിക്കില്ല.
എല്ലാ വിഭാഗീയതയ്ക്കും അപ്പുറം കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും കൊച്ചു കൊച്ചു സാമൂഹിക സംഘടനകളുടെയും കൂട്ടായ്മകൾക്ക് ഇവിടെ ഒത്തിരി കാര്യങ്ങൾ ഈ വിഷയത്തിൽ ചെയ്യാനാവും. അതിനു വേണ്ടി ഇത്തരം ധാരാളം പ്രവർത്തനങ്ങൾ നടകട്ടെ എന്ന് ആശംസിക്കുന്നു.



Comments