വേണം, നമുക്കും സമ്പൂർണ്ണ ഡിജിറ്റൽ ഹെൽത്ത് റിക്കോര്ഡ് !

Photo courtesy National e governance plan website.
                മൊബൈൽ ഫോണും ഫേസ് ബുക്കും ഗൂഗിൾ പ്ലസും ഒക്കെ ഉപയോഗിക്കുന്നവര് അറിയുന്നുണ്ടോ അവർ എവിടെ ഒക്കെ പോകുന്നു ഓരോ ദിവസവും എന്ത് ചെയ്യുന്നു, ചിന്തിക്കുന്നു (What is in your mind?) എന്ത് ഫോണിൽ സംസാരിക്കുന്നു എപ്പോൾ ഉറങ്ങുന്നു എപ്പോൾ എഴുന്നേൽക്കുന്നു എന്നോക്കെ ഉള്ള റിക്കോർഡുകൾ അറിയാതെ സൃഷ്ടിക്കപ്പെടുന്നു എന്ന്? തങ്ങൾക്ക് അനുകൂലമായോ പ്രതികൂലമായോ അത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്നു എന്ന്? ഇവിടെ ജീവിതം തന്നെ ആട്ടൊമാറ്റിക് ആയി ഡിജിറ്റലൈസ് ചെയ്യപ്പെടുന്നു.

                      സത്യത്തിൽ ഇത് പല കാര്യങ്ങൾക്കും ഗൌരവപരമായി ഉപയൊഗിക്കപ്പെടണം. കേരളത്തിലെ സകല ആശുപത്രികളിലും ചികിത്സിക്ക പ്പെടുന്ന രോഗികളുടെ സമ്പൂർണ്ണ വിവരങ്ങളും ഡിജിറ്റൽ ആയി രേഖപ്പെടുത്തണം. ഓരോരുത്തരുടെയും ഹെൽത്ത് ഡിജിറ്റൽ റിക്കോർഡിൽ  തങ്ങളുടെ ചികിത്സാ വിവരങ്ങളും ആഹാര രീതികളും വ്യായാമ കാര്യങ്ങളും മദ്യം പോലുള്ള ശീലങ്ങലുടെ വിവരങ്ങളും മറ്റും കൃത്യമായി എഴുതപ്പെടണം.  എങ്കിൽ മാത്രമേ യഥാർതത്തിൽ ഓരോ വ്യക്തിയുടെയും ചികിത്സ പൂർണ്ണമാകുകയുള്ളൂ. കാരണം ഇന്ന് മലയാളികൾക്ക് ഉണ്ടാകുന്ന ഭൂരിപക്ഷം സുഖങ്ങളും തെറ്റായ ജീവിതചര്യ കൊണ്ടും ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടും ഭക്ഷണം, വെള്ളം, വായൂ തുടങ്ങിയവയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ കൊണ്ടും  വരുന്നതാണ്. സത്യത്തിൽ ഇത്തരം രോഗങ്ങൾ ഓരോ വ്യക്തികളുടെയും ചികിത്സ കൊണ്ടു മാത്രം മാറ്റാൻ ശ്രമിക്കുന്നത് മരുന്ന് കമ്പനികൾക്ക് കൊള്ള നടത്താനുള്ള അവസരം തുറന്നിടുന്നതിനു മാത്രമേ ഉപകരിക്കൂ. 
                        ഓരോ വ്യക്തിക്കും സമ്പൂർണ്ണ ആരോഗ്യ റിക്കോര്ഡ് ഉണ്ടായാൽ ഏതൊക്കെ സ്ഥലങ്ങളിൽ ഏതൊക്കെ രോഗങ്ങൾ ഏതൊക്കെ പ്രായത്തിൽ ആണ് കാണപ്പെടുന്നതെന്നും അതെങ്ങനെ മാറ്റാം എന്നും പൊതുവായി കണ്ടെത്താം. ഉദാഹരണത്തിന് കുട്ടനാട്ടിൽ ചില ഇടങ്ങളിൽ കാൻസർ വ്യാപിക്കുന്നതായി വാർത്ത പത്രങ്ങളിൽ വന്നിരുന്നു. അവിടുത്തെ അമിതമായ കീടനാശിനി ഉപയോഗം ആയിരുന്നിരിക്കാം കാരണം. ഇതിനെ ഇല്ലാതെ ആക്കാൻ ഓരോ വ്യക്തികളെ മാത്രം ചികിത്സിച്ചിട്ട്‌ എന്ത് ഭലം? അത് പോലെ ചില ഫാക്ടരികളുടെ സമീപത്ത് താമസിക്കുന്നവർക്ക് അസുഖങ്ങൾ കൂടുതലായി വരാം. ഇതൊക്കെ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. 
                                    സമ്പൂർണ്ണ ഹെൽത്ത് റിക്കോര്ഡ് ഉണ്ടെങ്കിൽ ഓരോ വ്യക്തികള്ക്കും വരാൻ സാധ്യത ഉള്ള രോഗങ്ങൾ വരെ കൃത്യമായിട്ട് ഡോക്ടർമാർക്ക് പ്രവചിക്കാനും അതിൽ നിന്നും അവരെ രക്ഷിക്കാനും സാധിക്കും. 
                         കാട്ടിൽ വളരുന്ന മൃഗങ്ങൾക്ക് ഒരു രോഗവും വരുന്നില്ല. ആധുനികനായ മനുഷ്യന് രോഗം ഒഴിഞ്ഞ നേരവും ഇല്ല. ഇതിൽ നിന്നും ഒരു മോചനം നമുക്കും വേണ്ടേ ? 

Comments