 |
മുല്ലപ്പെരിയാർ അണക്കെട്ടിനെ ആസ്പദമാക്കി വരച്ചു കൊണ്ടിരിക്കുന്ന പുതിയ പെയിന്റിംഗ്... |
1895 ൽ നിര്മ്മിച്ച 176 അടി ഉയരമുള്ള 142 അടി വരെ ജലം ഉൾക്കൊള്ളുന്ന (അതായത് ഏതാണ്ട് ഇരുപത്തിനാല് ഇരുപത്തി അഞ്ചു ആളുകള് ഒന്നിന് മുകളില് നിന്നാൽ വരുന്നത്ര ഉയരം!)
കേരളത്തിന്റെ പേടിസ്വപ്നം ആയ മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയുക എന്നത് കേരളത്തിലെ ജനങ്ങളുടെ നിരന്തരമായ അപേക്ഷയാണ്. ഇത് നടക്കാത്തത് പിന്നിൽ പല രാഷ്ട്രീയ, ബിസിനസ്സ് താൽപ്പര്യങ്ങൾ ഉണ്ട് എന്ന് വ്യക്തമാണ്. വരള്ച്ച അനുഭവപ്പെടുന്ന തമിഴ് നാട്ടിലെ ജനങ്ങള്ക്ക് ജലം കൊടുക്കുന്നതിൽ കേരളത്തിൽ ആരും എതിരല്ല. പക്ഷെ ആ ഡാമിന് സമീപം താമസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം. അതിനു വണ്ടി ഡാം പുതുക്കി പണിയുന്നതിൽ ഒരിക്കലും തമിഴ് നാട്ടിലെ സാധാരണ ജനങ്ങള് എതിര് നില്ക്കില്ല. രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള് തമ്മിൽ അനാവശ്യ വിരോധം വളര്ത്തുന്ന ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതാണ്.
ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥൻമാരുടെയും പിടിപ്പു കേടോ അലസതയോ കൊണ്ടു മാത്രമാണ് ഇത് നടക്കാതെ പോകുന്നത്. ഇതെല്ലാം മാറ്റി സുരക്ഷിതമായ ഡാം എത്രയും വേഗം പണിയട്ടെ. അതു വരെ നമ്മുടെ മുറവിളികൾ അവസാനിക്കില്ല.
Comments