പ്രതിഭയും പ്രശസ്തിയും ചോദ്യം ചെയ്യപ്പെടുമ്പോൾ..

എന്റെ പേര് ഗൂഗിളിൽ സേർച്ച്‌ ചെയ്‌താൽ ആദ്യം വരുന്നത് ബ്ലോഗിനെ പറ്റിയുള്ള വിവരങ്ങൾ ആണ്. കേരള ത്തിലെ പ്രമുഖ ടിവി ചാനലുകളിലെ പ്രമുഖ ജനപ്രിയ പരിപാടികളിൽ എല്ലാം എന്റെ സൃഷ്ടികളോ ഞാനോ വന്നിട്ടുണ്ട്. അതുപോലെ മിക്കവാറും എല്ലാ പ്രമുഖ പത്ര ങ്ങളിലും മാഗസിനുകളിലും എന്റെ പേര് അച്ചടിച്ചു 2000 മുതൽ വരുന്നുണ്ട്. പ്രമുഖ ടിവി ചാനലുകളിൽ വന്നതിനു ശേഷമാണ് എന്റെ പാട്ടുകൾ യു ടുബിൽ വന്നത്. എന്നിട്ടും ഇപ്പോഴും യു ടുബിലൂടെ പ്രശസ്തനായ ആൾ എന്ന പേരിലാണ് ടിവി പ്രോഗ്രാമുകളിലേക്ക് വിളിക്കുന്നത്‌. ഇതിനു കാരണം"മലയാളത്തിൽ ഇന്ന് ഇറങ്ങുന്ന മറ്റു ആൽബങ്ങലുടെ നിലവാരം എന്റെ ആൽബങ്ങൾക്ക് ഇല്ല, ഞാൻ പ്രശസ്തനായത് പ്രതിഭയുള്ളത് കൊണ്ടല്ല ചില സാമൂഹ്യ വിരുദ്ധർ യുടുബിൽ അസഭ്യം എഴുതിയിട്ടത് കൊണ്ടു മാത്രമാണ്"എന്ന് വരുത്തി തീര്ക്കാൻ ആണ്.
                     ശ്രീ ഈസ്റ്റ് കോസ്റ്റ് വിജയൻ, ശ്രീ സജി മില്ലേനിയം, ശ്രീ ജോണി സാഗരിക, ശ്രീ അജിത്‌ തുമ്പപ്പൂ, ശ്രീ താജുദ്ദീൻ വടകര, ശ്രീ കൊല്ലം ഷാഫി, ശ്രീ സലിം കൊഡാത്തൂർ  തുടങ്ങിയവരുടെയും മറ്റും ആൽബങ്ങൾ കാസറ്റിലൂടെയാണ് ജനങ്ങളിൽ എത്തിയത്. എന്നാൽ ഇതുവരെ എന്റെ പാട്ടുകൾ കാസറ്റോ സിഡിയോ ആക്കിയിട്ടില്ല എന്ത് കൊണ്ട് ? കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കലവൂര് മാർക്കറ്റിനുള്ളിൽ ഞങ്ങൾ കാസറ്റ് കട നടത്തുന്നവർ ആണ്. കാസറ്റ് റിക്കൊര്ടിങ്ങിനും സിഡി റിക്കോർഡിങ്ങിനും ഉള്ള സൌകര്യങ്ങൾ ഞങ്ങൾക്കുണ്ട് . കേരളത്തിലെ പ്രമുഖ കാസറ്റു മൊത്ത കച്ചവട ക്കാരുമായി വളരെ വർഷങ്ങൾ നീണ്ട ബന്ധവും ഉണ്ട്. എന്നിട്ടും കാസറ്റ് ആക്കി പാട്ടുകൾ മാറ്റാത്തത് ഇപ്പോൾ ആരും കാസറ്റോ സിഡിയോ വാങ്ങിക്കില്ല എന്നത് കൊണ്ടാണ്. കാരണം എല്ലാവര്ക്കും ഇന്ന്റെര്നെറ്റ് വഴി പാട്ടുകൾ സൗജന്യമായി ലഭിക്കുന്നു. പണ്ടു പാട്ടുകൾ ഗ്രാമഫോണിലൂടെ പ്രചരിച്ചു പിന്നെ കാസറ്റിലായി പിന്നെ സിഡി ആയി പിന്നെ അത് എം പി ത്രീ ആയും ഇപ്പോൾ വിവിധ ഇൻറർനെറ്റ് സൈറ്റുകൾ വഴിയും ജനങ്ങളിൽ എത്തുന്നു.
                                        എന്നെ സംബന്ധിച്ച് വന്കിട കമ്പനികൾ ഒന്നും സഹായത്തിന് ഇല്ല. ഒരു ശക്തനായ ഗോഡ്ഫാദർ കലാരംഗത്ത് ഇല്ല. ഈ പോരായ്മകൾ മുതലെടുത്ത്‌ ചില ആല്ബം രംഗത്തെ പ്രമുഖർ അവരുടെ പണക്കൊഴുപ്പും സ്വാധീനവും ഉപയോഗിച്ച് ചാനലുകളിൽ എന്റെ പാട്ടുകൾ വരാതെ ആക്കുകയും തുടക്കത്തിൽ എന്റെ പാട്ടിന്റെ കോപ്പി റൈറ്റ് കൈക്കലാക്കി എന്റെ പാട്ടുപയോഗിച്ചു മറ്റു പലരെയും വളർത്തുകയും ചെയ്തു. ഇത് മനസിലാക്കിയ ഞാൻ കോപ്പി റൈറ്റ് തിരികെ മേടിക്കുകയും യുടുബിൽ നിന്ന് എന്റെ പാട്ടുപയോഗിച്ചു എന്റെ വ്യക്തിത്വം തകര്ക്കുന്ന രീതിയിലുള്ള ഭൂരിഭാഗം വിഡിയോകളും കമന്റുകളും നീക്കം ചെയ്യുകയും ചെയ്തു.
                                   പുതുതായി വരുന്നവരോടുള്ള അത്യന്തം അസഹനീയമായ അസൂയ എന്നല്ലാതെ എന്ത് പറയാൻ? സത്യത്തിൽ കേരളത്തിൽ ഇത്തരക്കാരുടെ ഒക്കെ കൂടെ താമസിക്കുന്നത് ഓർക്കുമ്പോൾ തന്നെ ഭയം ആകുന്നു. ഇത്തരത്തിൽ മറ്റാരോടും പ്രവർത്തിക്കാതിരിക്കാൻ അഭ്യർത്ഥിക്കുന്നു.
                 ദ്രോഹിച്ചവരുടെ പേരുകൾ ഒരിക്കലും പറയരുത് അവര്ക്ക് ഞാൻ മൂലം എന്തെങ്കിലും നഷ്ടം ഉണ്ടാകരുത്. എന്ന് കരുതി വളരെ അധികം സഹിച്ചു. പക്ഷെ നമ്മുടെ സഹനം ദൌർബല്യം ആയി മാത്രമാണ് കണക്കാക്കപ്പെടുന്നത്. 

Comments