എന്ത് കൊണ്ട് ആദിവാസി സമരങ്ങൾ പരാജയപ്പെടുന്നു?

Photo courtesy Doolnews . com

 ശ്രീ എ കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കുമ്പോഴും ശ്രീ വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴും ആദിവാസികൾ സമരം ചെയ്തു.  ഇപ്പോൾ ശ്രീ ഉമ്മൻ ചാണ്ടി അധികാരത്തിൽ ഇരിക്കുമ്പോഴും അവർ സമരം ചെയ്യുന്നു. ഒന്നും വിജയിച്ചതായി കേൾക്കുന്നില്ല. എന്ത് കൊണ്ട് ? 

                                            ഇവടെ രാഷ്ട്രീയക്കാരോ സർക്കാർ ജീവനക്കാരോ വിദ്യാര്ത്ഥികളോ സമരം ചെയ്‌താൽ വിജയിക്കുന്നത് അവരുടെ സമരം പൊതു ജീവിതത്തെ ബാധിക്കുന്നത് കൊണ്ടാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവരുടെ സമരം മൂലം ജനജീവിതം ദുസ്സഹം ആകുമ്പോഴാണ് അധികാരികൾ ചര്ച്ചയ്ക്ക് വിളിക്കുകയും പരിഹരിക്കുകയും ചെയ്യുന്നത്. ആദിവാസികൾ നടത്തുന്ന സമരം പൊതുജീവിതത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. അത്കൊണ്ടു ഭരണകര്ത്താക്കൾക്ക് ഇത് വലിയ ഒരു സമരം അല്ല. മറ്റു പലര്ക്കും ഇതൊരു കൗതുക കാഴ്ച മാത്രം. ഒരു ആൾ കേരള ഹർത്താൽ ഒരു പ്രബല രാഷ്ട്രീയ കക്ഷിയുടെയും പിന്തുണ ഇല്ലാതെ നടത്താൻ ആദിവാസി സംഘടനകൾക്ക് സാധിക്കില്ല. 

                      ഈ സാഹചര്യം മുതലെടുക്കാൻ മവോയിസ്റ്റുകളെ പോലെയുള്ളവർ ശ്രമിച്ചാൽ അത് ആദിവാസികൾക്ക് കൂടുത്തൽ ദുരിതങ്ങൾ ആയിരിക്കും സമ്മാനിക്കുക. മവോയിസ്റ്റുകളെ കൊണ്ട് ഒന്നും ഒരു നേട്ടവും ആദിവാസികൾക്ക് ഇന്ത്യയിൽ ഒരിടത്തും ലഭിച്ചിട്ടില്ല. അവർ അവരുടെ ജീവിതവും നശിപ്പിക്കും അത് പോലെ മറ്റുള്ളവരുടെയും.  

                ആദിവാസികളുടെ ആവശ്യം എന്തെന്ന് ജനങ്ങൾക്ക് വ്യക്തം അല്ല. ആവശ്യങ്ങൾ പ്രായോഗികം ആണെന്ന് ഉറപ്പുവരുത്തണം.                                                                                                    ആദിവാസികൾക്ക് വേണ്ടി നിരവധി പദ്ധതികളും ആനുകൂല്യങ്ങളും സർക്കാർ അനുവദിച്ചിട്ടുണ്ട്. പക്ഷെ ഉദ്യോഗസ്ഥന്മാരുടെയോ രാഷ്ട്രീയക്കാരുടെയോ അലസതയോ അഴിമതിയോ കാരണം അതൊന്നും അവര്ക്ക് കിട്ടുന്നില്ല എന്നത് യാധാർത്ഥ്യം ആണ്. അതൊക്കെ നേടിയെടുക്കാൻ ഉള്ള മാർഗ്ഗങ്ങൾ അവർ ആസൂത്രണം ചെയ്യണം. അതിനു വേണ്ടി നിയമ പരമായ പോരാട്ടം തന്നെ നടത്തട്ടെ. അതിനു വേണ്ടി വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവും ഉള്ള ആദിവാസി യുവാക്കൾ മുന്കൈ എടുക്കട്ടെ.  

                           വിദ്യാഭ്യാസം ഉള്ള ആദിവാസി യുവാക്കൾക്ക് സര്ക്കാർ ജോലിലഭിക്കാൻ കൂടുത്തൽ പിഎസ്സി കോച്ചിംഗ് ക്ലാസുകൾ ആ മേഘലയിൽ ആരംഭിക്കണം. മെച്ചപ്പട്ട സ്കൂളുകളും കോളെജുകളും തുടങ്ങണം. ജനസേവനത്തിനായി മികച്ച സ്കൂളുകൾ തുടങ്ങുന്നവർ ഈ മേഘലകളിൽ കൂടുത്തൽ പ്രവര്ത്തിക്കാൻ അഭ്യര്തിക്കണം.   

                         ഇതിനൊക്കെ വലിയ പണച്ചിലവ് വന്നേക്കാം. പക്ഷെ ഇന്ന് കേരളത്തിൽ ആദിവാസികളെ അനുകൂലിക്കുന്ന കോടിക്കണക്കിനു ആൾക്കാർ ഉണ്ട്. ആദിവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആയി വലിയ ഒരു ഫണ്ട് ശേഖരിക്കാൻ ഇപ്പോൾ സാധിക്കും. എന്ത് കൊണ്ടു അത് ചെയ്യുന്നില്ല? ഓണ്‍ലൈൻ കൂട്ടായ്മകൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാം.

         ഇത്തരം പ്രായോഗികമായ പദ്ധതികളിലൂടെ ആദിവാസികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകട്ടെ എന്ന് അത്മാര്തമായി ആഗ്രഹിക്കുന്നു.

Comments