'ബ്ലോഗുകൾ' സര്ഗ്ഗചേതനയുടെ സ്വതന്ത്ര പ്രവാഹം


ഏതാണ്ട് ഒരു പതിറ്റാണ്ടു മുന്പ് പത്രാധിപരുടെ എഡിറ്റിംഗ് ഇല്ലാതെ അവനവൻ പ്രകാശനം ചെയ്യുന്ന ബ്ലോഗ്‌ എന്ന അത്ഭുതത്തെപ്പറ്റി കേൾക്കാൻ തുടങ്ങിയത് മുതൽ അത് വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.
                    ഇന്ന് ഒരു മാഗസിനും എടുക്കാത്ത ഏഴാംകിട സൃഷ്ടികൾ ആണ് ബ്ലോഗുകളിൽ വരുന്നത് എന്ന് ആര്ക്കും പറയാൻ പറ്റില്ല. പ്രമുഖരായ സിനിമാനടന്മാർ, സാഹിത്യകാരന്മാർ, നിരൂപകർ, കാർട്ടൂണിസ്ടുകൾ, പത്ര, മാധ്യമ പ്രവർത്തകർ, ചിത്രകാരന്മാർ, സംഗീതജ്ഞർ, രാഷ്ട്രീയക്കാർ, തുടങ്ങിയ മേഘലകളിലെ ഒന്നാം നിരയിൽപ്പെട്ടവർ തൊട്ട് എഴുതി തുടങ്ങുന്നവർ വരെ തങ്ങളുടെ ആശയങ്ങൾ ജനങ്ങളുമായി പങ്കുവെക്കാൻ ഏറ്റവും പ്രിയപ്പെട്ട മാധ്യമം ആയി  തിരഞ്ഞെടുക്കുന്നത് ബ്ലോഗിനെ ആണ്.
               അത് കൊണ്ടു തന്നെ ഇന്നത്തെ ഒരു  മുഘ്യധാരാ മാധ്യമം തന്നെയാണ് ബ്ലോഗുകളും മറ്റു സോഷ്യൽ മീഡിയകളും. 
                    ബ്ലോഗർമാർ സംഘം ചേർന്ന് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ബ്ലോഗർ മീറ്റുകൾ സംഘടിപ്പിക്കുകയും അവരുടെ സൃഷ്ടികൾ അച്ച്ചടിച്ച് സിദ്ധീകരിക്കുകയും ചെയ്യുന്നത് ഇന്ന് സാധാരണയാണ്.
              സര്ഗ്ഗചേതനയുടെ സ്വതന്ത്ര പ്രവാഹമായ  ബ്ലോഗുകൾ സാമൂഹിക സാംസ്കാരിക വിപ്ലവത്തിന്റെ നെടുംതൂണാകട്ടെ എന്ന് ആശംസിക്കുന്നു. 

Comments