![]() |
| അടുത്ത ദിവസം വരച്ച രാഷ്ട്രീയ അടിത്തറയുള്ള പെയിന്റിംങ്ങ് 'Expectations'. |
പിക്കാസോയുടെ യുദ്ധവിരുദ്ധചിത്രങ്ങൾ ലോക സമാധാനത്തിനു വ ലിയ സംഭാവനകൾ നല്കി.ചാര്ളി ചാപ്ലിന്റെ സിനിമകൾ ചിരിക്കപ്പുറം അടിസ്ഥാന വര്ഗ്ഗത്ത്തിന്റെ വേദനകളും തിന്മകൾക്കെതിരെയുള്ള രോഷവും പങ്കുവെച്ചു. ഇന്ത്യൻ ദേശീയതയെ ഉത്തെജിപ്പിക്കുന്നതിൽ രാജാ രവിവര്മ്മയുടെ ചിത്രങ്ങൾ വലിയ പങ്കുവഹിച്ചു. സര്വ്വ ശ്രീ മാക്സിം ഗോര്ക്കി, മാർക്കേസ്, കെപി കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ, തകഴി, ഒവി വിജയന് തുടങ്ങിയ എത്രയോ സാഹിത്യകാരന്മാർ രാഷ്ട്രീയസാമൂഹിക പ്രശ്നങ്ങൾ സൃഷ്ടികളിലൂടെ ആവിഷ്കരിച്ചു.
രാഷ്ട്രീയം ഒട്ടും ഇല്ലാത്ത സാഹിത്യത്തെയും കലയെയും ആണ് 'പൈങ്കിളി' എന്ന് വിളിക്ക പ്പെടുന്നത്. പൈങ്കിളി നോവലിലോ സീരിയലിലോ ഒരു രാഷ്ട്രീയക്കാരി നായിക ആയി വരാത്തത് അത് കൊണ്ടാണ്. സ്ത്രീകൾ ഇത്തരം സാഹിത്യത്തിനും സീരിയലിനും അടിമ ആയിരിക്കും കാലത്തോളം രാഷ്ട്രീയപരമായ സ്വാതന്ത്ര്യവും സമത്വവും അവര്ക്ക് അന്യം ആയിരിക്കും.
തൊട്ടടുത്ത സംസ്ഥാനങ്ങളിൽ സിനിമാ കലാപ്രവർത്തകർ രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തി ആയിരിക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയ അധികാരം എന്നും കലാകാരന്മാര്ക്കും സാഹിത്യകാരന്മാര്ക്കും പൊതുവെ കിട്ടാക്കനി ആയി മാറുന്നു. അത് കേരളം പുലര്ത്തുന്ന ഉയർന്ന രാഷ്ട്രീയ പ്രബുദ്ധതയുടെ ഒരു മികവയിരിക്കാം. പക്ഷെ എല്ലാ രാഷ്ട്രീയ പാര്ട്ടികൾക്കും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കലാകാരൻമാരുടെ പിന്തുണ അത്യാവശ്യം ആണ്. എത്ര കലാ സാഹിത്യപ്രവർത്തകർ പിന്തുണയ്ക്കുന്നു എന്നതാണ് ഓരോ പാര്ട്ടിയുടെയും വിജയത്തിന്റെ അളവുകോൽ. കാരണം ജനങ്ങളിൽ സ്വാധീനം ചെലുത്താൻ ഉള്ള കഴിവ് കലാപ്രവർത്തകർക്ക് വളരെ ഉണ്ട്. സത്യത്തിന്റെയും ധര്മ്മത്തിന്റെയും പക്ഷത്തു നിൽക്കാനാണ് യധാർത്ഥ കലാകാരന്മാർ ശ്രമിക്കുക.
കേരളത്തിൽ കംയുണിസ്റ്റു പാര്ട്ടി ആദ്യമായി അധികാരത്തിലെത്താൻ കലാകാരന്മാർ വഹിച്ച പങ്ക് വലുതായിരുന്നല്ലോ. അത് പോലെ B.J.P ആദ്യമായി ഇന്ത്യയിൽ അധികാരത്തിൽ ഏറിയ തിന് രാമായണം, മഹാഭാരതം തുടങ്ങിയ സീരിയലുകൾ വലിയ പങ്കു വഹിച്ചതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായ പ്പെട്ടിട്ടുണ്ട്.
കലാപ്രവര്ത്തകരെ അവഗണിക്കുന്ന കാര്യത്തിൽ കേരളം മുൻപന്തിയിൽ നില്ക്കുന്നു. വർഷങ്ങൾ നിണ്ടുനില്ക്കുന്ന പഠനവും ഗവേഷണവും ചിന്തയും കൊണ്ടു മാത്രമേ ഒരു കലാകാരന് അവന്റെ ഫീൽഡിൽ ആത്മാവിഷ്കാരം നടത്താൻ സാധിക്കൂ. വരുമാനം ലഭിച്ചു തുടങ്ങും വരെ (ചുരുക്കംചില ഭാഗ്യവാൻ മാര് ഒഴികെ ബാക്കി ഉള്ളവർ) അലസന്മാരോ മടിയന്മാരോ പരാന്നഭോജികളായോ ഭ്രാന്തന്മാരായോ മുദ്രകുത്ത പ്പെട്ട് പീഡിപ്പിക്കപ്പെടുന്നു.
ഒടുവിൽ തന്റെ ആയുസ്സുമുഴുവൻ കലയ്ക്കും സമൂഹത്തിനും വേണ്ടി ചിലവഴിക്കുന്ന കലാകാരന് വെറും തുച്ഛ മായ പെൻഷൻ (650 Rs) മാത്രമേ നല്കുന്നുള്ളൂ. മറ്റു തൊഴിലാളി വര്ഗ്ഗത്ത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും കലാ കാരണോ കലാകാരിക്കോ ലഭിക്കുന്നില്ല. പ്രശസ്തരായ കലാകാരന്മാർ അവസാന കാലത്ത് കഷ്ടപ്പെടുന്ന വാര്ത്തയും അവരുടെ മരണ ശേഷം കുടുംബാംഗങ്ങൾ ദാരിദ്ര്യത്തിൽ മുങ്ങുന്ന വിവരവും നാം നിരന്തരം മാധ്യമാങ്ങളിലൂടെ അറിയുന്നു.
കലാപ്രവർത്തകർ ഇത്തരം അവഗണനയ്ക്കും ചൂഷണത്തിനും എതിരെ പ്രതികരിക്കെന്ടതാണ്.

Comments