രാമായണത്തെപറ്റിയുള്ള കാഴ്ചപ്പാട്


ഓരോരുത്തര്ക്കും അവരവരുടേതായ രീതിയില് ഇതിഹാസങ്ങളെ കാണാം. വിശാലമായ ആശയ മേഘല ആണ് അത്. ഒരു കലാ,സാഹിത്യ, വിദ്യാർഥി എന്ന രീതിയില് ഉള്ള വീക്ഷണം ആണ് ഇവിടെ പങ്കു വെക്കുന്നത്. 

                ഒരു കലാകാരനെ സംബന്ധിച്ച് അയാളുടെ സൃഷ്ടികള് ആണ് ഏറ്റവും വലിയ അവാറ്ഡ്‌. അതിനപ്പുറം മറ്റൊരു അവാര്ടില് വിസ്വസിച്ച്ചാല് അത് കിട്ട്ടുന്നതോടെ അദ്ദേഹത്ത്തിന്ന്റെ തുടര്ന്നുള്ള സൃഷ്ടികളുടെ നിലവാരം കുറയും. ഷേക്സ്പിയറോ, റ്റോള്സ്റോയി യോ, ചങ്ങംപുഴയോ, ബാബുരാജോ, ദക്ഷിണാമൂർത്തി യോ രാജാരവിവര്മ്മയോ, ഒന്നും ഏതെങ്കിലും അവാർഡു കിട്ടിയതിന്റെ പേരില് നമ്മള് ഒര്ക്കുന്നവരല്ല. അവരുടെ സൃഷ്ടികള് ആണ് ഏറ്റവും വലിയ അവാര്ടുകള്..വലിയ അവാര്ട് ലഭിച്ച പലര്ക്കും അതിനു ശേഷം മികച്ച സൃഷ്ടികള് ചെയ്യാന് പറ്റിയിട്ടില്ല എന്ന് അവരുടെ ജീവിതം പരിശോധിച്ച്ചാല് അറിയാം. രാവണന് ഉയര്ന്ന സിംഹാസനത്തില് ഇരുന്നപ്പോള് ഹനുമാന് സ്വന്തം വാല് വളര്ത്തി അതിലും വലിയ പീഠം ഉണ്ടാക്കി അതില് ഇരുന്നു എന്ന് രാമായണത്ത്തില് പറയുന്നു.

                              കലാകാരന് സൃഷ്ടികളിലൂടെ സിംഹാസനം സ്വയം ഉണ്ടാക്കണം. അവാർഡു പോലെയുള്ള കാര്യങ്ങളില് ശ്രദധ പതിപ്പിച്ചു സൃഷ്ടികളെ അവഗണിക്കരുത്. ഇതാണ് രാമായണത്ത്തില്ഹനുമാന് സ്വാമിയെ കൂടുതലായി ഇഷ്ടപ്പെടാന് കാരണം.
                      നാരദന്റെ സംഗീതജ്ഞനാണെന്ന അഹങ്കാരം ഹനുമാന് ഇല്ലാതാക്കിയ പുരാണം വിനയത്തിന്റെ മഹത്വം പഠിപ്പിക്കുന്നു. ധൈര്യം സ്നേഹം, വിശ്വസ്തത, കരുത്തു, നിസ്വാർത്ഥത തുടങ്ങിയ എത്റയോ നല്ല ഗുനങ്ങളുടെ പരതീകം ആണ് ആഞ്ജനേയൻ .                     
              ക്റവുന്ച മിഥുനത്തിന്റെ  വേദനയാണ് വാത്മീകിയെ കവി യാക്കിയത് എന്ന് നമുക്കറിയാം. പക്ഷികളും മൃഗങ്ങളും മനുഷ്യരെ എത്റ സ്നേഹിക്കുന്നവരാണ്, അവരെ നമുക്ക് തുല്യം കാണണം എന്ന് അവര്ക് അത്റയും പ്രാധാന്യം നല്കുക വഴി രാമായണത്തിലൂടെ വാത്മീകി നമ്മെ പഠിപ്പിക്കുന്നു.

Comments