
പണ്ട് കേരളത്തിലെ പാട്ടുകള് പൊതുവെ പ്റത്യേകം പ്റത്യേകം വിഭാഗം ജനങ്ങള്ക്ക് വേണ്ടി ഉള്ളതായിരുന്നു. കൊയ്ത്തുപാട്ടും, തിരുവാതിര പാട്ടും, മാപ്പിള പാട്ടും, മാര്ഗ്ഗം കളി പാട്ടും കത്ത്പാട്ടും ഒക്കെ എല്ലാ വിഭാഗം ജനങ്ങളും സാധാരണയായി ഒരു പോലെ പാടുകയോ ആസ്വദിക്കുകയോ ചെയ്തിരുന്നില്ല. എന്നാല് പ്റഫഷണല് നാടകങ്ങളും സിനിമകളും ഒക്കെ വന്നപ്പോള് അതിരുകള് ഇല്ലാതെ എല്ലാ പാട്ടുകളുടെ ഈണവും താളവും വരികളും എല്ലാ മലയാളികളും ഒരു പോലെ ആസ്വദിക്കുവാന് തുടങ്ങി..
പക്ഷെ എങ്കിലും മലയാളം പാട്ടുകള്ക്ക് ഇംഗ്ലീഷ് ഹിന്ദി തമിഴ് പാട്ടുകളെ പോലെ ഭാഷകള്ക്കും ദേശത്തിനും അതീതമായി ആസ്വാദകരെ സൃഷ്ടിക്കാന് ആയില്ല. വാഗ്ഗെയകാരനായ ശ്റീ സ്വാതിതിരുനാളിനും ഗന്ധര്വ്വഗായകരായ ശ്റീ യേശുദാസിനും ശ്റീ ജയചന്ദ്രനും ഒക്കെ മറ്റു ഭാഷാ ഗാനാസ്വാദകരില് അതുല്യസ്ഥാനവും സ്വീകാര്യതയും ഉണ്ടായത് അവർ മറ്റു ഭാഷകളില് കൂടെ സൃഷ്ടികള് രചിക്കുകയും പാടുകയും ഒക്കെ ചെയ്തത് കൊണ്ടാണ്.
ഇന്റർനെറ്റിന്റെ വരവോടു കൂടി മലയാള ഭാഷാഗാനങ്ങളും ലോക ജനതയ്ക്ക് മുപില് അവതരിപ്പിക്കപ്പെട്ടു തുടങ്ങി. മറ്റൊരു ഭാഷക്കാരന് ഒരു മലയാളം പാട്ട് ഇഷ്ടമായാല് അതിന്റെ വരികളുടെ അർത്ഥവും അതിലെ ആര്ട്ടിസ്റ്റുകളെ പറ്റി യുള്ള വിവരങ്ങളും ഉടനടി ലഭ്യമാക്കാന് ഇന്ന് സാധിക്കും.
ഇങ്ങനെ ലോകത്തിനു മുന്പില് മലയാളം പാട്ടുകള് തുറന്നിടുന്നത് ഗുണവും ദോഷവും ഉണ്ടാക്കാം. കാരണം മറ്റു ഭാഷാ ഗാനങ്ങളില് നിന്ന് ഇനി ഈണങ്ങളോ ആശയങ്ങലോ രഹസ്യമായി സ്വീകരിക്കാന് പറ്റാതെ ആകും. (എന്നാല് പരസ്പരം കൊടുക്കലും വാങ്ങലും ആണ് കലയുടെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും വളര്ച്ചയ്ക്ക് അടിസ്ഥാനം. അതുകൊണ്ടു ലോക സംഗീതം നമ്മെ സ്വാധീനിക്കുന്നത് തടയാനാവില്ല. )
മറ്റു ഭാഷക്കാരെ കൂടെ ഉദ്ദേശിച്ചു പാട്ടുകള് ഉണ്ടാക്കുന്നത് മലയാളത്തനിമ പാട്ടുകളില് നിന്ന് കുറയുന്ന അവസ്ഥ ഉണ്ടാക്കിയേക്കാം.
പക്ഷെ ഏറ്റവും വലിയ ഒരു ഗുണം എന്തെന്നാല് മലയാളത്തിലെ ലോകം അറിയണ്ട പ്റതിഭകളായ ശ്റീ. ജി ദേവരാജാൻമാസ്റര്, ശ്റീ. ബാബുരാജ്, ശ്റീ. വയലാർ രാമവര്മ്മ ശ്റീ. പി ഭാസ്കരൻ മാസ്റര് ശ്റീ. രവീന്ദ്രന് മാസ്റർ തുടങ്ങിയ അനേകം പേരെയും അവരുടെ സൃഷ്ടികളേയും ലോക ജനതയ്ക്ക് മുന്പില് അവതരിപ്പിക്കാം എന്നതാണ്.
ഒരിക്കല് ഞാൻ ഫെസ്ബുക്കില് 'ചന്ദ്രബിംബം നെഞ്ചിലേറ്റും..' എന്ന പാട്ട് ഷെയര് ചെയ്തപ്പോള് ഫ്റെഞ്ച് കാരനായ ഒരു സംഗീതജ്ഞന് അത് ഇഷ്ടപ്പെടുകയും ശ്റീ. യേശുദാസിന്റെയും ശ്റീ. ബാബുരാജിന്റെയും ആരാധകന് ആയി മാറുകയും ചെയ്തു.
പരിഭാഷപ്പെടുത്തിയ വരികലോടെ ഇന്റർ നെറ്റില് പ്റചരിപ്പിച്ചാല് ലോകമെങ്ങും മികച്ച സംഗീത, കലാ അസ്വാദകര് മലയാളത്തിലെ ക്ലാസ്സിക് ഗാനങ്ങളും സ്വീകരിക്കും.
മറ്റു ഭാഷക്കാരെ കൂടെ ഉദ്ദേശിച്ചു പാട്ടുകള് ഉണ്ടാക്കുന്നത് മലയാളത്തനിമ പാട്ടുകളില് നിന്ന് കുറയുന്ന അവസ്ഥ ഉണ്ടാക്കിയേക്കാം.
Comments