![]() |
| With cartoonist and writer Sri. Sukumar sir |
പതിവ് പോലെ കുഞ്ചൻ ദിനാഘോഷവും അവാര്ഡു ദാനവും മെയ് അഞ്ചിന് നടന്നു. എന്നെയും ഒരു പ്റതിനിധിയായി അവർ ക്ഷ്നിക്കാറുണ്ട്. ഇത്തവണയും ക്ഷണകത്ത് കിട്ടി, പോയി പങ്കെടുത്തു. ഇപ്പ്റാവശ്യം ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്ഭം ആയിരുന്നു. കാരണം അവാര്ട് ലഭിച്ചത് ഗുരു തുല്യനായ ശ്റീ സുകുമാര് സാറിനു ആയതു കൊണ്ടും പ്റബന്ധ മത്സരത്തിൽ വിജയിയായത് പ്റിയ സ്നേഹിതനും സാഹിത്യകാരനും ആയ ശ്റീ നൈന മന്നഞ്ചേരി ആയതു കൊണ്ടും. കൂടാതെ ശ്റീ വയലാര് ശരച്ചന്ദ്ര വര്മ്മ, ശ്റീ അമ്പലപ്പുഴ ഗോപകുമാർ തുടങ്ങിയ അനേകം പ്റശസ്ത സാഹിത്യ കാരന്മാരെയും മറ്റും കാണാനും സംസാരിക്കാനും ചിലരോടെല്ലാം പരിചയം പുതുക്കാനും കാഴ്ഴിഞ്ഞു.
അവാര്ട് വിതരണം ചെയ്തത് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്റി ശ്റീ കേസി ജോസഫ് സാർ ആയിരുന്നു. കുഞ്ചൻ നമ്പ്യാരെ പറ്റിയുള്ള ഡോക്കുമെന്ററി പ്രദർശിപ്പിച്ചു. അതും പ്രമുഖരുടെ പ്രസംഗങ്ങളും വളരെയധികം വിജ്ഞാനപ്രദം ആയിരുന്നു. സാഹിത്യ തൽപ്പരർക്ക് ഒരു
![]() |
| Sri Sukumar sir and Sri Naina Mannancherry receiving awards from Honorable cultural minister Sri. K C Joseph. |
ഇന്നലെ കാര്ട്ടൂണിസ്റ്റു ദിനം ആയിരുന്നത് കൊണ്ടു ഒരു കാർട്ടൂണി സ്റ്റിനു അവാര്ട് ലഭിക്കുന്നഹ്ടു കാണാൻ ലഭിച്ചത് ഭാഗ്യം തന്നെ.(May 5, Cartoonists Day celebrates the anniversary of the publishing of the first ever colour cartoon, The Yellow Kid in 1895. )
തന്റെ മറുപടി പ്രസംഗത്തിൽ ഹാസ്യ സാഹിത്യത്തിനെ തരം താഴത്തു ന്നതിനെതിരെ സുകുമാര് സാർ പ്രതികരിച്ചു. മലയാളത്തിലെ ആദ്യ നോവല് അപ്പു നെടുങ്ങാടി യുടെ കുന്തലത ഹാസ്യ സാഹിത്യ കൃതി ആയിരുന്നു. മലയാള ത്തിലെ ആദ്യ നാടകം തുടങ്ങി മലയാള സാഹിത്യത്തിൽ പല വിഭാഗങ്ങളും തുടക്കം കുറിച്ചത് ഹാസ്യ സാഹിത്യത്തിലൂടെ ആയിരുന്നു എന്നദ്ദേഹം പറഞ്ഞു.
എന്ത് കൊണ്ടും പുണ്യമായ ഒരു ദിവസം ആയിരുന്നു ഇന്നലെ..


Comments