പഞ്ചപാണ്ഡവർ വിദേശത്തു നിന്ന് വന്നപ്പോൾ ദ്രൗപദിക്ക് ആധിയായി. ഇനി ഇവർ പഴയ വൈരാഗ്യം വച്ച് ആ കൌരവരുമായി വീണ്ടും വഴക്കിനു പോയാലോ?
ഭീമേട്ടനാനെങ്കിൽ മൂക്കത്താണ് ശുണ്ടി. പണ്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് പോയപ്പോൾ ഏതോ പൂവാലന് തന്നെ കമന്റടിച്ചു എന്നും പറഞ്ഞു ഭീമേട്ടൻ എന്തൊക്കെ യാണ് കാട്ടിക്കൂട്ടിയത്. ഒടുവിൽ പോലീസ് വന്നു പിടിച്ചു മാറ്റിയത് കൊണ്ടാണ് ആ പാവത്തിന്റെ ആയുസ്സ് അറ്റുപോകാതിരുന്നത്.

This short story was published in my first book
ഇങ്ങനെ മേലും കീഴും നോക്കാതെ പ്രശ്നങ്ങളിൽ ചെന്ന് വീഴരുതെന്ന് താനെത്ര തവണ ഉപദേശിച്ചിരിക്കുന്നു. ഉപദേശിക്കാനും പ്രാർത്ഥിക്കാനും മാത്രമല്ലേ തനിക്കാവൂ. .
'ദ്രൗപദീ ..." ആരോ വിളിക്കുന്നത് കേട്ട് ദ്രൗപദി ആട്ടുകട്ടിലിൽ നിന്നെഴുന്നേറ്റു കോലായിലേക്ക് നടന്നു.
ധർമ്മേട്ടനാണ് വിളിച്ചത്.
"എന്താ ആര്യപുത്രാ?" കതകിൽ ചാരി നിന്ന് കൊണ്ടു ദ്രൗപദി ചോദിച്ചു.
"ഒരു പ്രധാന കാര്യം പറയാനാണ് ഭവതിയെ വിളിച്ചത്."
"എന്താ ആ കൌരവരുമായി വീണ്ടും കേസിനും വഴക്കിനും പോകുന്ന കാര്യം പറയാനാണോ?"
"അല്ല"
"പിന്നെ.."
"നമുക്ക് ഒരു നല്ല വീട് വയ്‌ക്കേണ്ടേ?"
"വേണം.."ദ്രൌപദി സന്തോഷത്തോടെ പറഞ്ഞു.
"കൌരവരുടെ ബംഗ്ലാവിനെക്കാൾ നല്ല ഒരു ബംഗ്ലാവ് പണിയിക്കാൻ ഞങ്ങൾ തീരുമാനിച്ചു."
"അതിനു പണം..?" ദ്രൗപദി സംശയത്തോടെ നോക്കി.
ധർമ്മപുത്രർ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു, "പണത്തിനാണോ പഞ്ഞം. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം മുഴുവൻ ഞങ്ങൾ അഞ്ചു പേരും വിദേശത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഭവതിയുടെ പേരില് ബാങ്കിൽ ഇട്ടിരിക്കുകയല്ലേ.. പിന്നെന്താ?"
"എങ്കിൽ നമുക്ക് അഞ്ചു ബെഡ്‌റൂമുകളുള്ള ഒരു കൊച്ചു ഗൃഹം പണിതാൽ പോരേ..?" ദ്രൗപദി ചോദിച്ചു.
"ഹും .."ധർമ്മപുത്രർ കൈയ്യിലിരുന്ന ഇംഗ്ലീഷ് പത്രം ടീപ്പോയിൽ ഇട്ടിട്ടു ചാരുകസേരയിൽ നിന്നേഴുന്നേറ്റു. പിന്നെ കോലായിലൂടെ ഉലാത്തിക്കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു, "കൌരവര് അവിടെ നൂറു കണക്കിന് മുറിയുള്ള കൊട്ടാരത്തിൽ താമസിക്കുമ്പോൾ പാണ്ടുപുത്രന്മാർ ഇവിടെ അഞ്ചു മുറി മാത്രമുള്ള കുടിലിൽ താമസിക്കുകയോ ഇവൾക്കെങ്ങിനെ ഇത് പറയാൻ തോന്നി.?"
"നമ്മുടെ വീട്ടിൽ അംഗങ്ങൾ കുറവല്ലേ?" ദ്രൗപദി ക്ഷമാപണം പോലെ പറഞ്ഞു.
"പക്ഷെ പണത്തിനു കുറവില്ലല്ലോ.. നീ എന്തൊക്കെ പറഞ്ഞാലും നാളെ ലണ്ടനിൽ നിന്ന് മയൻ വരും..."
"ആരാണ് മയൻ ?" ദ്രൗപദി ജിജ്ഞാസയോടെ ചോദിച്ചു.
"ലണ്ടനിലെ ഏറ്റവും പ്രഗത്ഭ ആർക്കിടെക്ടാണ് മിസ്റ്റർ മയൻ . ലണ്ടനിലെയും അമേരിക്കയിലെയും പ്രമുഖ കെട്ടിടങ്ങൾ മിക്കതും പണിതിരിക്കുന്നത് മയനും ശിഷ്യന്മാരും ചേര്ന്നാണ്." ധര്മ്മ പുത്രര് അഭിമാനത്തോടെ പറഞ്ഞു.
"ഇത്രയും വലിയ ആർക്കിടെക്ടിനെ കൊണ്ടു പണിയിച്ചു എന്തിനാണ് കാശ് കളയുന്നത്? നമുക്ക് ആ നാണു ആശാരിയെ വിളിച്ചു നല്ലൊരു കെട്ടിടം പണിതാൽ പോരെ ?"
"നാണു ആശാരിയെയും കിട്ടുആശാരിയെയും ഒക്കെ കൊണ്ടു വീട് പണിയിക്കാൻ ഇത് 19 ആം നൂറ്റാണ്ടോ ഇരുപതാം നൂറ്റാണ്ടോ അല്ല ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ഇരുപത്തൊന്നാം നൂറ്റാണ്ട് അത് കൊണ്ടു നീ അന്തൊക്കെ പറഞ്ഞാലും നാളെ ലണ്ടനിൽ നിന്ന് മയൻ വരും, രണ്ടു മാസത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കുകയും ചെയ്യും." ഇത്രയും പറഞ്ഞിട്ട് ധർമ്മപുത്രർ മുണ്ടും മടക്കി കുത്തി പുറത്തേക്ക് ഇറങ്ങി പോയി.
പറഞ്ഞാല് ആ കാര്യം എത്ര കഷ്ടപ്പെട്ടയാലും സാധിക്കുന്നവരാണ് തൻ്റെ ഭർത്താക്കന്മാർ എന്ന് ദ്രൌപദിക്ക് അറിയാം. പണ്ട് ഏതോ ഒരു പൂവിന്റെ മണം കേട്ടപ്പോൾ ആ പൂവ് വേണമെന്ന് വെറുതെ ഭീമേട്ടനോട് പറഞ്ഞു. പുള്ളി ഉടനെ തന്നെ തന്റെ എൻഫീൽഡ് ബൈക്കും എടുത്ത് ആ പൂവും തിരക്കി പോയി. പിന്നെ പത്തു പന്ത്രണ്ട് ദിവസം കഴിഞ്ഞാണ് ആ പൂവും കൊണ്ടു വന്നത്. ഇടക്ക് റോഡിന് കുറുകെ കിടന്ന ഒരു ലോറിക്കാരനുമായി ഉടക്കിയത്രേ! പിന്നെ പറഞ്ഞു വന്നപ്പോഴാണ് അറിയുന്നത് ഭീമേട്ടൻ്റെ അച്ഛൻ്റെ ആദ്യ കുടിയിൽ ഉള്ള സന്തതി ആയിരുന്നുവത്രേ ആ ലോറിക്കാരൻ ! മാത്രമല്ല അവരുടെ വീടിന് അടുത്തതാണത്രേ ഭീമേട്ടൻ തേടിയ കല്യാണസൌഗന്ധിക പൂവുണ്ടായിരുന്നത്! പിന്നെ രണ്ടു ദിവസം അവരുടെ വീട്ടിൽ താമസിച്ചു പൂവും പറിച്ചു കൊണ്ടാണ് തിരിച്ചു വന്നത്.
പിറ്റേ ദിവസം മയൻ വന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഞ്ചുപേരും കൂടെ രണ്ടു കൊണ്ടസ്സാകാറിൽ പോയാണ് മയനെ സ്വീകരിച്ചു കൊണ്ടു വന്നത്.
രണ്ടു ദിവസത്തെ ഡിസ്കഷന് ഒക്കെ കഴിഞ്ഞ് മയൻ പ്ലാൻ വരച്ചു അത് കണ്ടപ്പോൾ സത്യത്തിൽ എൻ്റെ കണ്ണ് തള്ളിപ്പോയി. ഇത് വീടോ കൊട്ടാരമൊ? ഇവിടുള്ള പണിക്കാർക്കൊന്നും ഇത് പണിയാൻ ആവില്ലത്രേ. ഇoഗ്ലണ്ടിൽ നിന്ന് വിദഗ്ധരായ പണിക്കാരെ കൊണ്ടു വന്നാണ് പണിയിക്കുന്നത്.
വീടിൻ്റെ ഇന്റീരിയർ ഡക്കറേഷൻ ആണ് ഏറ്റവും വിചിത്രം സ്വീകരണമുറിയുടെ തിണ്ണയിൽ ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഒരു തരം മാർബിൾ ആണ് ഇടുന്നത്. നല്ലപോലെ പോളിഷ് ചെയ്തിട്ടാൽ ഇത് വളരെ സുതാര്യമായി തോന്നുമത്രേ. അത് കൊണ്ട് വെള്ളം കെട്ടി നില്ക്കുന്നതായി ആദ്യം കാണുന്നവർക്ക് തോന്നുമത്രേ. സ്വീകരണ മുറിയില ഇടക്കിടെ യഥാർഥത്തിൽ വെള്ളം കെട്ടി നില്ക്കുന്ന സ്ഥലവും ഉണ്ടത്രേ. ആദ്യം കയറി വരുന്നവരെ ഒന്ന് കളിപ്പിക്കാൻ ഭീമേട്ടൻ പറഞ്ഞിട്ടാണത്രേ ഇങ്ങനത്തെ കോപ്രായങ്ങളൊക്കെ ഉണ്ടാക്കുന്നത്.
എന്തായാലും ഒന്നര മാസം കൊണ്ടുതന്നെ പണി പൂർത്തിയായി. പെയിന്‍റടിച്ച് ഇട്ടപ്പോൾ വളരെ ഭംഗിയുള്ള ഒരു ബംഗ്ളാവായി. പുരവാസ്തുബലിയ്ക്ക വേണ്ടപ്പെട്ട ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ക്ഷണിച്ചു. താനും കൂടെ പോയാണ് മാദ്രി ആൻറിയെയും മറ്റും ക്ഷണിച്ചത്.
അങ്ങനെ കാത്തു കാത്തിരുന്ന ആ സുദിനം വന്നെത്തി. ഇന്ന് കാലത്താണ് 11 മണിക്കാണ്പാലുകാച്ചൽ. അതിരാവിലെ തന്നെ ബ്യുട്ടീഷ്യൻ വന്നു തന്നെ മേക്കപ്പ് ചെയ്തു മുകളിലത്തെ നിലയിലെ സ്‌റ്റെയർകേസിന്റെ വരാന്തയിൽ ഇരുത്തി. മുഹൂർത്തമാകുമ്പോൾ കിച്ചണിലേക്ക് ചെന്നാൽ മതിയത്രേ. അല്ലെങ്കിൽ മേക്കപ്പ് ഇളകും പോലും. പിന്നെ ഫോട്ടോയിലും വിഡിയോയിലും അൽപ്പം കൂടെ സുന്ദരിയായി കാണുമെങ്കിൽ കാണട്ടെ എന്ന് താനും കരുതി.
അങ്ങനെ പത്രവും വായിച്ചു താനവിടെ ഇരുന്നു. അതിഥികളിൽ ആദ്യം വന്നത് ദുര്യോധനൻ ചേട്ടൻ ആണ്. താഴേക്ക് ഓടിച്ചെന്നു സ്വീകരിക്കണം എന്ന് കരുതിയതാണ്. പക്ഷെ ബ്യുട്ടീഷ്യന്റെ ഓർഡർ ഓർത്തപ്പോൾ വേണ്ടെന്നു വച്ചു.
ദുര്യോധനൻ ചേട്ടൻ ആള് അല്പ്പം കൂടെ വണ്ണം വെച്ചിട്ടുണ്ട്. കൊമ്പൻ മീശയ്ക്കാണ് കൂടുതൽ വണ്ണം വച്ചിട്ടുള്ളത്. കുടി കൂടുന്നത് കൊണ്ടാവാം കണ്ണ് ചുമന്നിട്ടുണ്ട് കുടവയർ അല്പ്പം കൂടെ ചാടിയിട്ടും ഉണ്ട്. എക്സ്മിലിട്ടറി ആല്ലേ പറഞ്ഞിട്ട് കാര്യമില്ല.
കാറിൽ നിന്നിറങ്ങിയ ദുര്യോധനൻ ചേട്ടൻ സിൽക്ക് മുണ്ടും ജുബ്ബയും കൂളിങ്ഗ്ലാസും നേരെയാക്കി സുസ്മേരവദനനായി നടന്നു വന്നു. പക്ഷെ സ്വീകരണ മുറിയിലേക്ക് കാലെടുത്തു വക്കാൻ പോയപ്പോൾ തന്നെ ഒന്ന് അറച്ചുപോയി. പോളീഷ് ചെയ്തിട്ടിരുന്ന മാർബിൾ വെള്ളമാണെന്ന് പുള്ളി തെറ്റിദ്ധരിച്ചു. അത് കൊണ്ട് എന്തോ പിറുപിറുത്തു കൊണ്ട് ലെതർ ചെരുപ്പ് ഊരി മുണ്ട് അല്പ്പം ഉയർത്തി പതുക്കെ കാൽ വച്ച് അകത്തേക്ക് കയറി. പക്ഷെ അവിടെ വെള്ളം ഉണ്ടായിരുന്നില്ലല്ലോ. ചേട്ടൻ ചെറുതായി ഒന്ന് ചമ്മി.
![]() |
| This short story was published in my first book |
ധർമ്മേട്ടനാണ് വിളിച്ചത്.
പിന്നെ നടന്നു യഥാർത്ഥത്തിൽ വെള്ളം ഉള്ള സ്ഥലത്തെത്തി. അപ്പോൾ അവിടെ വെള്ളം ഉണ്ടെന്നു തനിക്ക് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷെ അതിനു മുൻപേ ദുര്യോധനൻ ചേട്ടൻ ആ വെള്ളക്കുഴിയിലെക്ക് നടന്നു കയറി. പാവം അതിനുള്ളിൽ പിടച്ചു വീണു. ഒടിഞ്ഞ കണ്ണടയും നനഞ്ഞ വസ്ത്രവുമായി വെള്ളത്തിൽ നിന്ന് കയറി വരുന്ന ദുര്യോധനൻ ചേട്ടനെ കണ്ടപ്പോൾ താൻ അറിയാതെ ചിരിച്ചു പോയി. തൻ്റെ ചിരി കേട്ട് അങ്ങോട്ട് വന്ന ഭീമേട്ടനും ചിരിക്കാൻ തുടങ്ങി. ചിരിച്ചു ... ചിരിച്ചു....
"എന്താ മാലതി ഓഫീസിൽ ഇരുന്നു ഇങ്ങനെ ഒറ്റയ്ക്ക് ചിരിക്കുന്നത്?" അടുത്ത കസേരയിൽ ഇരുന്നു വർക്ക് ചെയ്യുന്ന സോമൻ സാർ ചോദിക്കുന്നത് കേട്ടപ്പോൾ ആണ് മാലതി ഞെട്ടി ഉണര്ന്നത്.
"ഏയ് ഒന്നുമില്ല. ഞാനൊരു സ്വപ്നം കണ്ടു പോയി." മാലതി ജാള്യതയോടെ പറഞ്ഞു.
"എന്തായിരുന്നു സ്വപ്നം? ഞങ്ങളും ഒന്നറിയട്ടെ.."സോമൻ സാർ ചിരിച്ചു കൊണ്ടു പറഞ്ഞു.
"ഏയ് ഒന്നുമില്ലന്നേ..." മാലതി ചമ്മൽ മറയ്ക്കാൻ ശ്രമിച്ചു
കൊണ്ട് പറഞ്ഞു.
"എന്നാൽ എനിക്കറിയാം.. ഞാൻ പറയട്ടെ.?" പ്യൂണ്‍ കുട്ടൻ ചേട്ടൻ വെല്ലുവിളി പോലെ ചോദിച്ചു.
"മാലതി മാഡത്തിന്റെ ഭർത്താവ് അടുത്ത ആഴ്ച ഗൾഫിൽ നിന്ന് വരുമ്പോൾ ഉള്ള കാര്യങ്ങൾ ഓർത്തല്ലേ ചിരിച്ചത്?"
കൊണ്ട് പറഞ്ഞു.
കുട്ടൻ ചേട്ടൻ കള്ളച്ചിരിയോടെ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു. മാലതിയ്ക്കും ആ ചിരിയിൽ പങ്കു ചെരാതിരിക്കാനായില്ല.
'ദ്രൗപദി ചിരിക്കുന്നു.' (നര്മ്മകഥ) By Harisanar Kalavoor


Comments