ബ്ലോഗിനെ വെബ്സൈറ്റ് ആക്കി മാറ്റുവാൻ.


   ബ്ളോഗിനും വെബ് സൈറ്റിനും തമ്മിൽ ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. വെബ്‌ സൈറ്റ് ഒരു സതാപനത്തെയോ വ്യക്തിയെയോ പറ്റിയുള്ള വിവരങ്ങൾ പൊതു ജനങ്ങള്ക്ക് നല്കാൻ വേണ്ടി യാണ് സാധാരണ ഉണ്ടാക്കാരുള്ളത്. ആദ്യമായി സന്ദര്സിക്കുന്നവരെ ആണ് അത് മിക്കവാറും പ്റതീക്ഷിക്കുന്നത്. അത് കൊണ്ട് അതിന്റെ ആദ്യ പേജ് എപ്പോഴും ഒരു പോലെ ആയിരിക്കും. പിന്നീട് വലിയ അഴിച്ചു പണികൾ തുടര്ച്ചയായി ഉണ്ടാകാറില്ല.
പക്ഷെ ബ്ലോഗ്‌ സന്ദര്സിക്കുന്നത് മിക്കപ്പോഴും തുടര് വായനക്കാര് ആയിരിക്കും അത് കൊണ്ടു ആദ്യപേജിൽ ഏറ്റവും ഒടുവിലത്തെ പോസ്റ്റ്‌ ആയിരിക്കും സന്ദർശ കര് കാണുക. പക്ഷെ നമ്മുടെ മികച്ച പോസ്റ്റുകൾ എങ്ങോ അടിയിൽ ആയി പോയിരിക്കാം. അത് ആദ്യസന്ദര്ശകർക്ക് ആനാകര്ഷണീയം ആയേക്കാം 
                                   വെബ്‌സൈറ്റ് രൂപകല്പ്പന ചെയ്യുന്നത് മിക്കപ്പോഴും മികച്ച ഡിസൈനർ മാര് ആയിരിക്കും. പക്ഷെ ബ്ലോഗ്‌ എഴുത്ത്കാര് തന്നെ ആണ്  രൂപം കൊടുക്കുന്നതു ആത് കാരണം ഒരു വെബ്‌സൈറ്റിന്റെ ഭംഗി ബ്ലോഗിന് കിട്ടാറില്ല.
                         ഒരു വെബ്സൈറ്റിന് പ്റതിവര്ഷം ആയിരക്കണക്കിന് രൂപ വാടകയായി നല്കേണ്ടി വരും. ഫ്റീ ആയി കിട്ടുന്ന വെബ് സൈറ്റുകളിൽ നമ്മൾ ആഗ്രഹിക്കുന്ന പല അത്യാവശ്യ കാര്യങ്ങളും കാണാറില്ല. എന്നാൽ ബ്ലോഗുകള് നമുക്ക് ഫ്റീ ആയി ലഭിക്കുന്നു. അല്പ്പംHTML ഭാഷ പഠിച്ചാൽ അതിൽ വെബ്‌ സൈറ്റിലെ മിക്ക സൌകര്യങ്ങളും ഉള്പ്പെടുത്താൻ സാധിക്കും. അതിനുള്ള ഓപ്ഷൻ ബ്ലോഗില് ഉണ്ട്. പക്ഷെ പരീക്ഷിക്കും മുന്പ്  ഇതിനെ പറ്റി ആധികാരിക മായി അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കാന് മടിക്കരുത്. (ഈ വിഷയത്തെ പറ്റി എനിക്കറിയാവുന്ന കാര്യങ്ങള്  വിശദമായി പിന്നീട് എഴുതുന്നതാണ്.) 

                     ഗൂഗിളിന്റെ ബ്ലോഗ്‌, സെർച്ചിൽ മുൻപന്തിയിൽ നമ്മുടെ പോസ്റ്റുകൾ ജനങ്ങളിൽ എത്തിക്കുന്നു. കൂടാതെ വെബ് സൈറ്റ് ലോഡു ചെയ്തു വരുന്നതിനേക്കാള് വേഗത്തില് ബ്ലോഗ്‌ ലോഡു ചെയ്യപ്പെടുന്നു. അത് കാരണം സന്ദർശകർക്ക് ഇഷ്ടം ബ്ലോഗ്‌ ആയിരിക്കാനാണ്‌ സാധ്യത. ബ്ലോഗില് നമ്മള് ആഗ്രഹിക്കുന്ന മിക്കവാറും എല്ലാ വിട്ജറ്റ്സും (Web widgets)  ഗൂഗിളില് സെര്ച്ച് ചെയ്‌താല് നമുക്ക് ലഭിക്കുന്നതാണ് . പക്ഷെ ഇതിന്റെയൊക്കെ ആധികാരികത ഉറപ്പില്ലാത്തതു കൊണ്ടു സ്വന്തം റിസ്കിൽ മാത്റം ഇത് ഉപയോഗിക്കാന് പറ്റൂ. ഇത്തരം പരീക്ഷണങ്ങള്ക്ക് മാത്റമായി ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിട്ട് വിജയം ആയതു മാത്റം പ്റധാന ബ്ലോഗില് കൊണ്ടു വരുന്നതാണ് നല്ലത്. 

                                   മികച്ച നിലവാരമുള്ള ബ്ലോഗ്‌ ടെംപ്ളെറ്റുകള് റെടിമെട് ആയി നെറ്റില് കിട്ടും അവിടെയും പണം കൊടുത്ത് വാങ്ങുന്നവ ആയിരിക്കും നമുക്കാവശ്യമായ എല്ലാ ഫങ്ങ്ഷനും ഉറപ്പു തരുന്നത്. 

                        വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ നമുക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നമുക്ക് നെറ്റില് നിന്ന് കിട്ടുമല്ലോ. അത് കൊണ്ടാണല്ലോ അജ്ഞത ഇന്ന് ഒരു ഓപ്ഷന്(option) മാത്റം ആണ് എന്ന്  പറയുന്നത്. 

                                   ഈ ബ്ലോഗില് വരുത്തിയ മാറ്റങ്ങളെ പറ്റി അറിയാന് താല്പ്പര്യം ഉള്ളവര്ക്ക് വേണ്ടിയാണ് ഇത് എഴുതിയത്. ഈ വിഷയത്തെ പറ്റി ആധികാരികമായി അറിയാവുന്നവരുടെ അഭിപ്റായം സ്വാഗതം ചെയ്യുന്നു. 


Comments