ഒരു സംഗീത ആല്ബം നിര്മ്മിക്കാന് എത്റ രൂപ ചിലവ് വരും?


"ഒരു ആല്ബം നിര്മ്മിക്കാന് എത്റ രൂപ ചിലവ് വരും?" ഇത് എന്നോടു പലരും ചോദിക്കുന്ന ചോദ്യമാണ്. അത് കേൾക്കുമ്പോള് ദേഷ്യം ആണ് തോന്നുക. കാരണം ആല്ബം എന്നത് ഒരു കലാ സൃഷ്ടി ആണ് അത് നിശ്ചിത പണം മുടക്കിയാൽ ആര്ക്കും നിര്മ്മിക്കാവുന്ന ഒരു കാര്യമല്ല. എത്റ വില കൂടിയ കാൻവാസും പെയിന്റും ഉണ്ടെങ്കിലും ഒരു നല്ല ചിത്റ കാരനു മാത്റമേ നല്ല ഒരു ചിത്റം വരക്കാന് സാധിക്കൂ. അത് പോലെ ഒരു സംഗീത ആല്ബം നിര്മ്മിക്കുവാന് സര്ഗധനരായ കലാകാരന്മാരും കലാകാരികളും വേണ്ടി വരും. അവരെ നയിക്കാന് നല്ല സംഗീത സംവിധായകനും വിഡിയോ സംവിധായകനും വേണം. ഇതിനോകെ ഒത്തിരി നാളത്തെ കഠിന അധ്വാനവും വേണ്ടി വരും. (ആല്ബത്തിലെ പല കാര്യങ്ങളും ഞാന് ഒറ്റയ്ക്ക് ചെയ്യും എങ്കിലും അതിനു മാസങ്ങളോ വര്ഷങ്ങളോ  എടുത്താണ് ചെയ്യുന്നത്.) ഈ ബൌധിക അധ്വാനം അമൂല്യമാണ്‌. പണത്തെക്കാള് ദൈവാധീനമോ ഭാഗ്യമോ ആത്മാർഥതയോ ഒക്കെ കൊണ്ടെ ഒരു നല്ല സംഗീത ആല്ബം നിര്മ്മിക്കാന് സാധിക്കൂ. 


               

ചിലപ്പോള് സുഹൃത്തുക്കളുടെ റിക്കൊര്ടിംഗ് സ്റ്റുഡിയോ യിൽ ഇരിക്കുമ്പോള് ചിലര്‌വന്നിട്ട് പറയും ഞങ്ങള്ക്ക് ഒരാഴ്ച കൊണ്ട് പത്തു പാട്ടുകള് ഉള്ള ആല്ബം റിക്കൊര്ട് ചെയ്തു തരണം എന്ന്. രിക്കൊര്ടിസ്ടുകള്  അവരുടെ തൊഴില് ആയതു കൊണ്ട് സമ്മതിക്കും അങ്ങനെ ഒരാഴ്ചയോ രണ്ടാഴ്ചയോ കൊണ്ടു പത്തു പാട്ടുകളും ആയി പോകും. ഇങ്ങനെ ആവര്ത്തന വിരസമായ വരികളും ട്യുണുകളും കൊണ്ടു സൃഷ്ടിക്കപ്പെടുന്ന പാട്ടുകള് അവര്‌ പോലും കേള്ക്കുമോ എന്ന് സംശയം ആണ്. എങ്കിലും അവര്  ഞാന് കേള്ക്കെ പറയും, ഇപ്പോള് (അവര്‌ എടുക്കുന്ന പോലുള്ള) നല്ല പാട്ടുകള് ഒന്നും ആളുകള്ക്ക് വേണ്ട സിൽസില പോലെയുള്ള മോശം പാട്ടുകള് മതി, എന്ന്. സിൽസില എടുക്കാന് ഞാന് പതിമൂന്നു വര്ഷം എടുത്തു എന്ന് ഇവര് മനസിലാക്കുന്നില്ല !                                                                                                     ആല്ബം നിര്മ്മാണത്ത്തിലെ കലാബോധം ഇല്ലാത്തവരെ  നിരുത്സാഹപ്പെടുത്താനാണ് ഇത്റയും ആമുഖം ആയി പറഞ്ഞത്. ആത്മാർത്ഥമായി ആല്ബം നിര്മ്മിക്കാൻ ആഗ്രഹിക്കുന്നവര്ക്കും പൊതുജനങ്ങള്ക്കും ആയി ഇതിന്റെ ഒരു ആവറേജ് കണക്ക് അവതരിപ്പിക്കാം.

Cost for making a music video album

Per song

Lyrics, Music, Singer      (will increase with star value)             - 25 000
Orchestra, Recording, Mixing                                                         -   20,000

Shooting per day 

Camera, Cameraman, 

Light, Track and trolley,  Assistants etc                                         - 40000

Actors, Actresses                                                                                 - 20000

Food, accommodation, travel                                                               - 15000

Makeup and costumes                                                                          -10000

Editing, Censorship certificate                                                                              - -12000
Advertisement, PRO etc.                                                                    . - 10000

                 Total                                                 1 52 000
If shooting take two days cost may reach 2 lakh Rupees
If an album has 6 music videos cost  may reach 12 lakh Rupees


                    ഇത് പൊതുജനങ്ങള്ക്ക് ആസ്വദിക്കാനും വിറ്റഴിക്കാനും വേണ്ടി എടുക്കുന്ന ആല്ബത്തിന്റെ ചെലവ് ആണ്. വഴിപാട് പോലെ ഒരു അല്ബം എടുത്ത് സ്വയം കാണുക മാത്റം  ആണ് ഉദ്ദേശം എങ്കിൽ ഇത്റയും പണം മുടക്കേണ്ടി വരില്ല. 
                    തങ്ങളുടെ കഴിവും സ്വാധീനവും കൊണ്ടും ചെലവ് കുറയ്ക്കാം. പക്ഷെ പണം മുടക്കി സര്ഗ്ഗപ്റതിഭയുള്ളവര്  എടുക്കുന്ന ആല്ബത്തിന്റെ നിലവാരം ഒന്ന് വേറെ ആണ്. 

                                ആല്ബം ജനപ്റിയം ആകുന്നതനുസരിച്ച് മുടക്കുമുതലും ലാഭവും ലഭിക്കാനുള്ള അവസരം യുടുബ്‌, മോബൈൽ റിംഗ്ടോണ്‍, മ്യൂസിക്‌ ഡൌണ്‍ലോഡ്, സിഡി വില്പ്പന തുടങ്ങിയവയിലൂടെ ഇക്കാലത്ത്  സാധ്യമാണ്. കൂടാതെ സ്റ്റേജ് പ്രോഗ്രാം ടിവി ഷോകൾ തുടങ്ങിയവയും വരുമാനം നല്കുന്നു. 

Comments