സിനിമയില്‍ അഭിനയിക്കണം എന്നത് പ്റായഭേദമന്യേ മിക്കവരുടെയും ആഗ്രഹമാണ്. പണം പ്റശസ്തി അനശ്വരത തുടങ്ങിയ അനേകം ജീവിത സൌഭാഗ്യങ്ങൾ നല്കുന്ന ഒരു തൊഴില്‍ ആണ് സിനിമ അഭിനയം. പക്ഷെ എങ്ങനെ അതിനു അവസരം നേടും എന്നത് പലര്‍ക്കും അറിയില്ല.
ആത്യന്തികമായി സംവിധായകൻ തീരുമാനിച്ചാൽ മാത്രമേ സിനിമയിൽ അവസരം കിട്ടൂ എന്നത് ഒരു യാധാര്ത്യമാണ്. പക്ഷെ അതിനു എന്ത് ചെയ്യണം ? അവരെ ചാൻസ് ചോദിച്ചു നിരന്തരം ശല്യപ്പെടുക മാത്റമാണോ വഴി?
കച്ചവട സിനിമകളിലോ കലാ സിനിമകളിലോ അഭിനയിക്കാൻ ഒരാളെ തിരഞ്ഞെടുക്കുവാൻ അവർ പല കാര്യങ്ങളും നോക്കും. കഥാപാത്റത്തിന് അനുയോജ്യമായ രൂപവും പ്റായവും, കഴിവും, അനുഭവവും, പ്റശസ്തിയും, കൃത്യനിഷ്ഠയും, തൊഴിലിനോടു ആത്മാർഥതയും ഉള്ള നടീ നടൻമാരെയാണ് അവര്‍ക്ക് ആവശ്യം. ഇവയെല്ലാം നിരന്തര പരിശ്റമത്തിലൂടെ നേടാൻ സാധിക്കും. അതിനുള്ള മാർഗ്ഗങ്ങൾ ആണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സിനിമയിൽ അഭിനെതാവാകാൻ പ്റധാനമായും നാല് കാര്യങ്ങൾ ശ്റദ്ധിക്കണം.
1,ആത്മപരിശോധന.
തനിക്ക് ഏറ്റവും ശോഭിക്കാൻ പറ്റിയ രംഗം ഏതെന്നു കണ്ടെത്തുക. അത് അഭിനയം തന്നെ എന്ന് കണ്ടെത്തിയാൽ ഈ രംഗത്ത് തന്നെ നില്ക്കാൻ ഉറച്ച തീരുമാനം എടുക്കുക.
2.വിദ്യാഭ്യാസം
സംഗീതം ചിത്റകല നൃത്തം തുടങ്ങിയവ പോലെ തന്നെ പഠനം ആവശ്യമായ കലയാണ് അഭിനയം. അതുകൊണ്ടു അഭിനയത്തെ പറ്റി ഉള്ള പുസ്തകങ്ങള വായിക്കുക, ചലച്ചിത്റ ക്യാമ്പുകളിൽ പങ്കെടുക്കുക, അഭിനയ കോഴ്സുകളിൽ പങ്കെടുത്ത് സർറ്റീഫിക്കറ്റ് നേടുക തുടങ്ങിയവ ഈ രംഗത്ത് വളരെ ഗുണം ചെയ്യും.
അഭിനയത്തോട് ബന്ധമുള്ള മറ്റു കലകളും സായത്തമാക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് മോണോ ആക്റ്റ് , മിമിക്റി, സ്കിറ്റ്, ഡാൻസ്, ആയോധന കലകൽ, ബോഡി ബില്‍ഡിംഗ് തുടങ്ങിയവ. സൈബര്‍ മീഡിയയെ സിനിമയുടെ ടെക് നിക്കുകളെയും അഭിനയത്തെയും പറ്റി പഠിക്കാനും ആത്മാവിഷ്കാരം നടത്താനും കലാരംഗത്ത് ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും ഉള്ള മാര്‍ഗമായി ഉപയോഗപ്പെടുത്തണം.
3.അനുഭവ പരിചയം.
കലാരംഗത്ത് ഉയരാൻ ഏറ്റവും നല്ല മാര്‍ഗ്ഗം ആ രംഗത്തുള്ളവരുമായി സൗഹൃദം സ്ഥാപിക്കുക എന്നതാണ്. സിനിമാ രംഗത്തുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ ചെറിയതോ വലിയതോ ആയ അവസരങ്ങൾ വന്നുകൊണ്ടിരിക്കും. എല്ലാം ഒരു പോലെ പ്റാധാന്യ മുള്ളതായിരിക്കാം. പക്ഷെ അവരെ ചൂഷണം ചെയ്യാൻ മാത്റം ശ്റമിക്കാതെ അവരെ സഹായിക്കാനും പ്റോത്സാഹിപിക്കാനും ശ്റമിക്കണം. അല്ലെങ്കിൽ നിരാശ ആയിരിക്കും ഭലം. സിനിമ അഭിനയം എത്റ വേഗം ചെയ്യാൻ പറ്റുന്നോ അത്രയും സംവിധായകന് ഇഷ്ടപ്പെടും കാരണം ചിലവ് കുറയുമല്ലോ. വേഗത്തിൽ അഭിനയിച്ചു ഭലിപ്പിക്കാൻ മുന്‍പരിചയം ആവശ്യമാണ്. ഇതിനായി നാടകങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും സീരിയലുകളിലും മറ്റു കലാപരിപാടികളിലും തുടര്‍ച്ചയായി പങ്കെടുക്കുക.
4.മുല്യബോധം.
വളരെ അധികം വിദ്യാഭ്യാസവും മറ്റും ഉള്ള യുവതീ യുവാക്കൾ വരുന്ന രംഗം ആണ് ഇത്. അവരെ സ്വന്തം സഹോദരീ സഹോദരന്മാരായി കാണാൻ ഉള്ള വിശാലമനസ്കത ഈ രംഗത്ത് കൂടുതൽ നാള് പിടിച്ചു നില്ക്കാൻ സഹായിക്കും. കലാരംഗം ഒരിക്കലും പൂവിതറിയ വീഥികൾ മാത്രം തരുന്ന രംഗം അല്ല. ദുര്‍ഘടമായ കാലഘട്ടങ്ങളും കണ്ണീരും പരാജയങ്ങളും ഓരോ കലാകാരന്റെയും കൂടപ്പിറപ്പാണ്. മദ്യം പോലെയുള്ള ദുശ്ശീലങ്ങൾ കാര്‍ന്നു തിന്നിട്ടുള്ള എത്രയോ പ്റതിഭാശാലികൾ ഉണ്ട്. എന്നാൽ മാതൃകയാക്കാൻ പറ്റിയ ഉത്തമ ജീവിതത്തിനു ഉടമയായവരും ഉണ്ട്. അത്തരം ഒരു സാത്വിക വ്യക്തിത്വത്തെ മാതൃകയാക്കി എടുത്താൽ സുഖകരമായ ഒരു കലാജീവിതം നിങ്ങള്‍ക്കും ലഭിക്കും. അതോടൊപ്പം അറിവും അനുഗ്രഹവും തന്ന ഗുരുക്കൻമാരോടും ആദ്യമായി അവസരം തന്നവരോടും ഉള്ള നന്ദിയും കടപ്പാടും എക്കാലവും കാത്തു സൂക്ഷിക്കുകയും ചെയ്യുക.
Comments