പ്രിയ
ഹൃദയങ്ങൾ തമ്മിൽ ബന്ധിച്ച
നേർത്ത കമ്പി ആണ് പ്രണയം
അതിൽ ശ്രുതി മീട്ടുന്നത് ആരാണ്?
ചോര പൊടിഞ്ഞ ഹൃദയന്റെ നൊമ്പരം അറിഞ്ഞില്ലെന്നു നടിക്കുന്നത് ആരാണ്?
ഉഴുത് മറിക്കപ്പെട്ട ഈ ഹൃദയത്തിലെ വറ്റാത്ത നീരുറവയാണ് നീ.
പോട്ടിത്തകർന്ന ഈ തംബുരുവിലെഅവസാന ശ്രുതിയാണ് നീ.
മറിഞ്ഞു വീണ
ഈ മരത്തിൽ ചേക്കേറിയ
അവസാന കിളിയാണ് നീ.
പ്രിയേ, നിൻ്റെ നനുത്ത മുഖം
എൻ്റെ മനസ്സിൽ ഇറ്റുവീണ കവിത
നിൻ്റെ നിറഞ്ഞ സ്നേഹം എൻ്റെ ആത്മാവിന്റെ മധുരം.
Poem copy right © Harisankar Kalavoor

കുരുവി
പ്രണയത്തിൻ്റെ മഞ്ഞു മൂടിയ
താഴ്വര ആണെൻ്റെ മനസ്സ്
അതിലേക്ക് സ്വർണ്ണച്ചിറക് വീശി
പറന്നിറങ്ങിയ കുഞ്ഞുകുരുവി ആണ് നീ.
Poem copy right © Harisankar KalavoorDEAR
Poem by Harisankar Kalavoor
(പ്രിയ എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷ)
Love is a delicate string,
which connects two hearts.
Who draws music from it?
Who is pretending to be
unaware of the pain of a bleeding heart
You are the inexhaustible spring
of this ploughed heart.
You are the last note
of this broken tanpura.
You are the last bird
to roost on this fallen tree.
Dear, your beautiful face
descended into my heart, like a poem.
Your love is the sweetness of my soul.
Poem copy right © Harisankar Kalavoor
Comments