പരസ്യ ചുംബനം

മിനിഞ്ഞാന്നത്തെ മാതൃഭുമി ദിനപ്പത്റത്തിൽ റോഡിൽ വച്ച് സ്വയം മറന്ന് ചുംബിച്ചു നില്ക്കുന്ന വിദേശ ദാമ്പതികളുടെ ഫോട്ടോ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ഓര്മ്മ വന്നത് ഏതാണ്ട് എട്ടു വര്ഷങ്ങള്ക്ക് മുന്പ് നെഹ്‌റു ട്രോഫി വള്ളം കളിയോടനു ബന്ധിച്ചു മുനിസിപ്പൽ മൈതാനത്ത് നാടൻ കലാ പരിപാടികൽ കാണാൻ പോയപ്പോൾ ഉണ്ടായ ഒരു സംഭവം ആണ്. 

അന്ന് ഞാൻ ഇരുന്ന കസേരയ്ക്ക് മുന്നിൽ ഇതുപോലെ ഒരു വിദേശ ദമ്പതി ആയിരുന്നു ഇരുന്നത്. അപ്രതീക്ഷിത മായി അവർ കെട്ടി പിടിച്ച് ചുംബിക്കാൻ തുടങ്ങി. അന്നൊക്കെ ഞാൻ എപ്പോഴും അപ്പപ്പോൾ കിട്ടുന്ന ആശയങ്ങൾ വരയ്കാനും എഴുതാനും ഉള്ള പേനകളും പേപ്പറും എപ്പോഴും കരുതുമായിരുന്നു. അങ്ങനെ പോക്കറ്റിൽ നിന്ന് പേപ്പർ  എടുത്ത് ആ ചുംബന രംഗം പറ്റുന്ന വിധത്തിൽ വരച്ചെടുത്തു. ഏറ്റവും പ്റിയപ്പെട്ട, വിലപ്പെട്ട ഒരു സ്കെച് ആയി ആ തുണ്ട് കടലാസ് ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു. 

This is that sketch with effects. I will upload original later.

Sketch of a public kiss

There was a photo of a foreign 
couple kissing on road side of Alappuzha town on last Friday (21-3-2014) on Mathrubhumi daily news paper. When I saw that photo, remembered such an incident in 2006. When we were watching folk art forms in municipal stadium 

in Alappuzha, (which was part of Nehru trophy boat race) a foreign couple sitting in front of me suddenly began to hug and kiss. At that time, I took paper and pen from pocket and sketched that scene. That is one of the sweetest natural quick sketch I ever made.


Comments