പാട്ട് ജനിക്കേണ്ടത്‌ വരികളിൽ നിന്നോ, ഈണത്തിൽ നിന്നോ?



ഒരിക്കൽ ഉദയാ സ്റ്റുഡിയോയിൽ ചെന്നപ്പോൾ അവിടുള്ള പ്റായമായ ഒരാൽ പറഞ്ഞു പണ്ട് അവിടെ വച്ച് ശ്റീ സലീൽ ചൗധരി തീപ്പെട്ടിയിൽ "ടക് ടക്, ടക് ടക് .." എന്ന് കൊട്ടിയപ്പോൾ അതനുസരിച്ചാണ് ശ്റീ വയലാർ രാമ വര്മ്മ  'കിലു കിലു, കിലു കിലു  ..' എന്ന പാട്ട് എഴുതിയത് എന്ന്.



ശ്റീ സലിൽ ചൗധരിയും ശ്റീ നൗഷാദും ഒക്കെ പോലുള്ള  എത്രയോ മഹാസംഗീതജ്ഞർ തന്ന ഈണങ്ങളിൽ ശ്റീ വയലാറും ശ്റീ ഒഎൻവിയും ഒക്കെ പോലെയുള്ള മഹാകവികൾ വരികൾ എഴുതി മികച്ച പാട്ടുകൾ സൃഷ്ടിച്ചു !!
                      സംഗീതത്തിനു ഒരു യുനിവെർസൽ ലാങ്ങ്‌വെജ് ഉണ്ട്. ഈണത്തിനു പ്രാധാന്യമുള്ള പാട്ടുകൾ ഭാഷാതീതമായി ജനങ്ങളെ പെട്ടെന്ന് ആകര്ഷിക്കുന്നു. സംഗീത സംവിധായകന് ഭാഷാതീതനായി വളരാൻ  താളകൊഴുപ്പുള്ള പാട്ടുകൾ വളരെ സഹായം ചെയ്യുന്നു എന്നത് ഒരു യാധാർഥ്യമാണ് .
              കവി ഗിരീഷ്‌ പുലിയൂര് ഒരു ദൂരദർശൻ അഭിമുഖത്തിൽ പറയുന്നത് കേട്ടു ,"രസാത്മകത വർദ്ധിപ്പിക്കുന്നതാണ് താളം, മലയാളികൾ പണ്ടു താളങ്ങളെ നന്നായി ആസ്വദിച്ചിരുന്നവരാണ്. പക്ഷെ അതെന്നോ കൈമോശം വന്നു."
                                           ആദ്യം ഈണം കൊടുത്ത്ടിട്ടു എഴുതുന്ന പാട്ടുകള്ക്ക് താള കൊഴുപ്പ് കൂടാൻ സാധ്യത ഉണ്ട്. വരികൾ എഴുതിയിട്ട് സംഗീതം ചെയ്‌താൽ രാഗാധിഷ്ടിതം ആകാൻ ആണ് കൂടുത്തൽ സാധ്യത. രാഗവും താളവും എല്ലാം സംഗീത ത്തിന്റെ അവിഭാജ്യ ഘടകം ആണല്ലോ. അതുകൊണ്ടു എല്ലാ തരത്തിലുള്ള സംഗീതവും സമൂഹത്തിന് വേണം.
                                          ചെണ്ട മേളവും പഞ്ചവാദ്യവും നാടൻ പാട്ടും മാപ്പിള പാട്ടും ഒപ്പനയും തിരുവാതിരയും പടയണിയും മാര്ഗ്ഗം കളിയും ചവിട്ടു നാടകവും ഒക്കെ ആസ്വദിച്ചിരുന്നവർ താളമേളകൊഴുപ്പുള്ള പാട്ടുകൾ മറ്റു ഭാഷകളിൽ മതി എന്ന് വിധിക്കുന്നതിൽ എന്ത് മഹത്വം ആണ് ഉള്ളത് എന്ന് അറിയില്ല.
                                            ഓരോ ഈണത്തിലും സാഹിത്യം അന്തർലീന മായിരിക്കുന്നുന്ട് അത് കണ്ടെത്തി എഴുതാൻ വിദഗ്ധനായ കവിയ്ക്ക് സാധിക്കും.                                  
                                         "ഈണത്തിന് അനുസരിച്ച് വരികൾ എഴുതുവാൻ വൃത്തത്തിൽ എഴുതി ശീലിച്ചതു കൊണ്ടു തനിക്ക് ബുദ്ധിമുട്ടില്ല." എന്ന് ശ്റീ യുസഫ്അലി കേച്ചേരി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ശരിക്കും വൃത്തങ്ങൾ ഈണവും താളവും ഉള്ക്കൊള്ളുന്നവയാണല്ലോ.
                                        ഒരിക്കൽ കവി ശ്റീ ബിയാർ പ്രസാദ് പ്രസംഗിക്കുന്നത് കേട്ടു , "കേക വൃത്തത്തിന്റെ ലക്ഷണം എത്ര കാണാതെ പഠിച്ചാലും അതിൽ കവിത എഴുതാൻ പറ്റില്ല എന്നാൽ "തന്നന്നം താനാ തീന" എന്ന് നാല് പ്രാവശ്യം പാടിയാൽ കേക വൃത്തം ആയി. ( ഉദാഹരണം വൈലോപ്പള്ളിയുടെ മാമ്പഴത്തിന്റെ ഈണം.) അതിൽ പെട്ടെന്ന് കവിത എഴുതാം"
                                      വൃത്തങ്ങളുടെ ഈണം പഠിപ്പിക്കാത്ത ഭാഷാധ്യാപകർ കവിതയുടെ കൂമ്പ് അടപ്പിക്കുകയാണ് . സാഹിത്യഗുണമുള്ള അധ്യാപകരുടെ ക്ലാസ്സിൽ ഇരിക്കുന്ന വിദ്യാർഥികൾ ഒരിക്കലും അദ്ദേഹത്തിന്റെ വാക്കുകൽ മറക്കുകയില്ല.
ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയതിനെ പറ്റിയുള്ള ഐതീഹ്യം ഓർക്കുക. ചെമ്പകശ്ശേരി രാജാവിനെ ചതുരംഗം കളി ജയിപ്പിക്കാൻ ഭാര്യ കൊച്ചിനെ താരാട്ട് പാടി ഉറക്കുന്നതുപോലെ " ഉന്തുന്തു ന്തുന്തുന്ത് ന്തുന്തു ന്തുന്തുന്ത് ഉന്തുന്തു ന്തുന്തുന്ത് ആളെയുന്ത് .." എന്ന് പാട്ടിലൂടെ കളിയുടെ നീക്കം പറഞ്ഞു കൊടുത്തു ജയിപ്പിച്ചപ്പൊൽ ആ ഈണത്തിൽ കൃഷ്ണ ഗാഥ എഴുതി രാജാവിന് സമർപ്പിച്ചു എന്നാണല്ലോ ഐതീഹ്യം.
ഈ ഈണം മനസ്സിലാക്കിയാൽ മഞ്ജരി വൃത്തത്തിൽ കവിത എഴുതാൻ എത്ര എളുപ്പം ആണ്.
Sri. Madhu Alappuzha
                               ചെരുശ്ശേരിയ്ക്ക് ഒരു മഹാകാവ്യം ഈണം അനുസരിച്ച് എഴുതാമെങ്കിൽ ഈണം അനുസരിച്ച് പത്തു പന്ത്രണ്ടു വരികൾ ഗാനരചയിതാക്കൾക്ക് എഴുതിയാൽ എന്താ?                            
                 ഞാൻ ഇക്കാര്യം ഗുരുസ്ഥാനീയനായ ശ്റീ മധു ആലപ്പുഴയോടു  ('ശാലീന സൌന്ദര്യമേ.. ' മേടമാസ പുലരി കായലിൽ..' 'പൂവിനുള്ളിൽ   പൂവിരിയും .' തുടങ്ങിയ ഗാനങ്ങൾ രചിച്ചയാൽ) പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു," വൃത്ത ത്തിന്റെ ഈണം ലഘു വാണ് . പാട്ടുകളുടെ ഈണം വളരെ ദുഷ്കരം ആണ്. അതിൽ അര്തവത്തായ വരികൾ എഴുതാൻ പാടാണ് . നമ്മുടെ കീര്ത്തനങ്ങളും നാടന്പാട്ടുകളും എല്ലാം വരികൾ എഴുതിയിട്ട് സംഗീതം കൊടുത്തവയാണ് . അതാണ്‌ നമ്മുടെ പാരമ്പര്യം. അതിനെ നിഷേധിക്കുകയാണെങ്കിൽ അതിനെക്കാൽ മികച്ചത് ഉണ്ടാക്കണം. അന്യ ഭാഷക്കാരായ സംഗീതജ്ഞർക്ക് വേണ്ടിയാണ് ഈണം കൊടുത്തിട്ട് പാട്ടെഴുതുന്ന ശീലം തുടങ്ങിയത്. മലയാളികളായ സംഗീത സംവിധായകര്ക്ക് ഇവിടെ അതിന്റെ ആവശ്യം ഇല്ല. വരിയെഴുതിയിട്ട് സംഗീതം കൊടുക്കുന്നത് ഒരു പൂവ് വിടരുന്നത് പോലെ മനോഹരമാണ്. 'കായാമ്പൂ കണ്ണിൽ വിടരും...', 'പാരിജാതം തിരുമിഴി തുറന്നു ..' ഇതൊക്കെ അങ്ങനെ ജനിച്ചതാണ്. അതിനേക്കാൾ മികച്ച പാട്ടുകൾ ഈണത്തിൽ എഴുതിയിട്ട് മലയാളത്തിൽ ഉണ്ടായിട്ടില്ല. അത് കൊണ്ടു പാരമ്പര്യം പിന്തുടരുന്നതാണ് മികച്ച പാട്ടുകൾ സൃഷ്ടിക്കാനുള്ള മാര്ഗ്ഗം."

Comments