മുൻപ് ചിത്ര കല പഠിച്ചിരുന്ന അവസരത്തിൽ (1999,2000,
 |
Kalavoor Balansir inaugurating our
shop at Kalavoor |
 |
Artist K Palanisir while participating
in my painting exhibition in Alappuzha |
2001)കലവൂർ മാർക്കറ്റിലെ ഞങ്ങളുടെ കാസറ്റ് കടയുടെ മുന്നിലൂടെ പോകുന്നവരെ ഞാൻ വരച്ചിടുമായിരുന്നു. അത് കൊണ്ടുപോയി ചിത്രകലാ ഗുരു ആയ ആര്ട്ടിസ്റ്റ് പളനി സാറിനെ കാണിക്കുമായിരുന്നു. അപ്പോൾ സാർ അതിനെ വിശകലനം ചെയ്ത് പറഞ്ഞു തരും. മിക്കപ്പോഴും ഞാൻ വരക്കുമ്പോൾ അരയ്ക്ക് കീഴ്പൊട്ട് നീളം കുറവായിരിക്കും.
സാർ പറയും അരയ്ക്ക് മുകളിൽ എത്ര നീളം ഉണ്ടോ അത്രയും താഴേയ്ക്കും വേണം. അതുപോലെ ഞാൻ വര്യ്കുന്നതു ഒന്നുകിൽ മുന്നിൽ നിന്നോ, പിന്നിൽ നിന്നോ, സൈഡിൽ നിന്നോ മാത്രം നോക്കുന്ന രീതിയിൽ ആയിരുന്നു. ഇതിനിടയിൽ അല്പ്പം ചരിഞ്ഞുള്ള വീക്ഷണത്തിലൂടെ ഒക്കെ വരയ്ക്കാൻ സാർ അനാട്ടമിയുടെ പാഠങ്ങൾ പറഞ്ഞുതരുമായിരുന്നു. ചിത്രകലയെപ്പറ്റി സാർ എന്തെങ്കിലും പറഞ്ഞാൽ പിന്നെ ആരോടും ഒന്നും ചോദിക്കേണ്ട കാര്യം ഇല്ലായിരുന്നു.
അത് പോലെ സംഗീതത്തിൽ എന്റെ ഗുരു ആയിരുന്നു കുടുംബ സുഹൃത്ത് കൂടെയായ ശ്രീ കലവൂർ ബാലൻ സാർ. സംഗീതത്തെ പറ്റിയുള്ള ഏത് സംശയവും ആധികാരികമായി പറഞ്ഞു തരാൻ ശ്രീ കലവൂര് ബാലൻ സാറിനെക്കാൾ അറിവും അനുഭവസമ്പത്തും ഉള്ളവർ കേരളത്തിൽ മറ്റധികം പേരില്ലല്ലോ. ശ്രീ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോ ഇറക്കിയ മുപ്പത്തി രണ്ടു സൂപ്പർ ഹിറ്റ് ആൽബങ്ങൽക്ക് ഒര്ക്കസ്ട്രെഷനും ചിലതിനു സംഗീത സംവിധാനവും ചെയ്ത അനുഭവം തന്നെ ധാരാളം അല്ലെ.
ഈ ഗുരു ശ്രേഷ്ടർ കൂടെ
യില്ലല്ലൊ എന്നോർക്കുമ്പോൾ ചിലപ്പോഴൊക്കെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നും. ഇനിയെങ്ങനെ ജീവിക്കും എന്ന് പോലും തോന്നും. എങ്കിലും അവരുടെ സ്നേഹവും അനുഗ്രഹങ്ങളും ആണ് എന്നെ കാത്ത് രക്ഷിക്കുന്ന ശക്തി എന്നതിൽ സംശയം ഇല്ല. അവരുടെ പാദങ്ങളിൽ കണ്ണീർ പ്രണാമം അർപ്പിക്കുന്നു.
Comments