നമ്മുടെ നാല് പാട്ടുകൾ


ടിവിയും മൊബൈലും സൈബര് ലോകവും എല്ലാം കൈയ്യെത്തും ദൂരത്ത്‌ എത്തുമ്പോഴും കൃഷിയും തൊഴിലും നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിൽ ആകുന്ന കുട്ടനാടൻ കര്ഷക തൊഴിലാളികളുടെ ജീവിതം പ്രതിഭലിപ്പിക്കുന്നതായിരുന്നു എന്റെ ആദ്യ ആൽബം 'യന്ത്രപ്പാട്ട്' . വികസനവും പരിഷ്കാരവും ഇപ്പോഴും സ്വന്തം തനിമ നിലനിര്ത്തിക്കൊണ്ടാകണം എന്നതായിരുന്നു അതിന്റെ സന്ദേശം.


ആധുനിക ജീവിതത്തിന്റെ പിരിമുറുക്കങ്ങളും വിഷാദരോഗവും പോലെയുള്ള പ്രശ്നങ്ങല്ക്ക് പ്രതിവിധി തേടുന്ന ആശയം ആയിരുന്നു 'സിൽസില'യിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചത്.                                              യുവതലമുറ കൃഷിയിൽ നിന്ന് മാറുന്നത്തിൽനിന്നും ഉണ്ടാകുന്ന പ്രശനങ്ങളെയും അമിതമായ രാസവള കീടനാശിനി ഉപയോഗം മൂലം പരിസ്ഥിതിയ്ക്കും സമൂഹത്തിനും ഉണ്ടാകുന്ന ദോഷങ്ങളെയും കലാപരമായി ആവിഷ്കരിച്ച തായിരുന്നു 'ഒരുപക്ഷിപോലും' എന്ന പാട്ട്. 

                               'പുന്നമട കായലിലെ..' എന്ന നാലാമത്തെ പാട്ട് ഐക്യമാണ് അഭിവൃദ്ധി എന്ന സന്ദേശം പ്രചരിപ്പിക്കുന്ന താണ് . കുടുംബം ആണെങ്കിലും സമൂഹം ആണെങ്കിലും രാജ്യം ആണെങ്കിലും പുരോഗമിക്കണമെങ്കിൽ ഐക്യം വേണം എന്നതാണ് സത്യം. വള്ളം കളികൽ ഐക്യത്തിന്റെ പ്രതീകം ആയാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്.
                       കച്ചവട ലക്ഷ്യങ്ങൾ മാറ്റി നിർത്തി ആധുനിക കാലഘട്ടത്തിലെ പ്രശ്നങ്ങൾ ആവിഷ്കരിക്കുകയും വര്ത്തമാനകാല സമസ്യകൾക്ക് ഉത്തരം തേടാൻ ശ്രമിക്കുകയും ചെയ്യുന്ന  സോദ്ദേശ കലാസൃഷ്ടികളെ ജനങ്ങളിൽ എത്തിക്കാൻ സഹായിക്കണം എന്ന് എല്ലാ ജനങ്ങളോടും മുഖ്യ ധാരാമാധ്യമങ്ങളോടും  അഭ്യര്ത്തിക്കുന്നു 

Comments