ക്ലബ് എഫ്ഫെമിലെ പുതിയ അഭിമുഖം


ക്ലബ് എഫ്ഫെമിലെ എന്റെ രണ്ടാമത്തെ അഭിമുഖം  ഒക്ടോബർ 12 ന്  റിക്കോര്ഡ് ചെയ്തു.. പ്രസക്ത ഭാഗങ്ങൾ ഓർമ്മയിൽ നിന്നെഴുതുന്നു.
ചോദ്യം . സിൽ സില ആണോ ആദ്യ പാട്ട് ?അല്ല 'സിൽ സില'യ്ക്ക് മുന്പ് യന്ത്ര പാട്ട് എന്നൊരു അനിമേഷൻ പാട്ട് ചെയ്തിരുന്നു. അതിനു ശേഷം സിൽ സില പിന്നെ 'ഒരു പക്ഷി പോലും..' എന്ന പാട്ട് . ഇപ്പോൾ നാലാ മത്തെ പാട്ട് 'പുന്നമട കായലിലെ..' ചെയ്തു കൊണ്ടിരിക്കുന്നു.





      എന്റെ ഈ നാല് പാട്ടുകളും താളത്തിനു പ്രാധാന്യ മുള്ളതും ഒരു ലേഖനം പോലെ ആശയങ്ങൾ ഉള്ക്കൊള്ളുന്നവയും ആണ്. ആദ്യ പാട്ട് കുട്ടനാട്ടിൽ യന്ത്രവല്ക്കരണത്തോടെ തൊഴിൽ നഷ്ടപ്പെട്ട് ആധുനിക ജീവിത സാഹചര്യങ്ങൾക്കൊപ്പം എത്താൻ പാടുപെടുന്ന പാവപ്പെട്ട കര്ഷക തൊഴിലാളികളുടെ അവസ്ഥ ചിത്രീ കരിക്കുന്നതായിരുന്നു. അന്ധമായ അനുകരണ ഭ്രമത്തിന് എതിരെ ആയിരുന്നു ആ പാട്ട്.                                          'സിൽസില' മാനസിക പിരിമുറുക്കങ്ങൾ മാറ്റി ജീവിതം ആനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുവാനുള്ള ആരോഗ്യകരമായ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ശ്രമമായിരുന്നു.(Enjoy life)
              ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൃഷിയ്ക്ക് പ്രാധാന്യം കുറയുന്നതിനെതിരെ ആയിരുന്നു മൂന്നാമത്തെ ഒരു പക്ഷി എന്ന പാട്ട്. യുവതലമുറ കൃഷിയിൽ നിന്ന് മാറിയാൽ കുറച്ചു പേര് മാത്രം കൃഷി ചെയ്യുകയും ഉദ്പാദനം കൂട്ടാൻ അവർ കൂടുതൽ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുകയും അതുമൂലം പരിസ്ഥിതി വിഷലിപ്തമാകുകയും എല്ലാ ജീവജാലങ്ങളുടെയും നിലനില്പ്പ് അപകടത്തിൽ ആകുകയും ചെയ്യുന്നു. ഇതിനെതിരെ ആയിരുന്നു ആ പാട്ട്. (Culture is agriculture)
             നാലാമത്തെ 'പുന്നമട കായലിലെ' എന്ന പാട്ടിന്റെ സന്ദേശം ഐക്യം ആണ് അഭിവൃദ്ധി (Unity is prosperity) എന്നതാണ്. ഒരു കുടുംബമായാലും സമൂഹമായാലും രാജ്യമായാലും അതിലെ അംഗങ്ങൾ തമ്മിൽ ഐക്യം ഉണ്ടെങ്കിൽ മാത്രമേ അഭിവൃദ്ധി പ്രാപിക്കൂ. വള്ളംകളി ഐക്യത്തിന്റെ പ്രതീകം ആണ്. കാരണം ഒരു വള്ളത്തിലെ അംഗങ്ങൾ തമ്മിൽ ഉള്ള ഐക്യമാണ് ആ വള്ളത്തെ വിജയിപ്പിക്കുന്നത്.
ചോദ്യം. താങ്കളുടെ പാട്ടുകൾ യു ടുബിലൂടെ ആണല്ലോ ആദ്യം ജനങ്ങളിൽ എത്തിയത്?       അല്ല... എന്റെ 'സിൽസില' എന്ന പാട്ട് സെൻസർ സര്ട്ടിഫിക്കറ്റ് കിട്ടി നാല് ദിവസം കഴിഞ്ഞപ്പോൾ തന്നെ  കിരണ്‍ ടിവിയിൽ 'ഹലോ ഹലോ' എന്ന പരിപാടിയിൽ  വന്നു. അതിനു ശേഷം കൈരളി പ്യുപ്പിൽ ചാനലിലെ 'സീസൻസ്‌' എന്ന  പരിപാടിയിലും വി ചാനലിലെ ഡ്യു ഡ്രോപ്സിലും ലോക്കൽ ചാനലുകളിലും എല്ലാം വന്നു. ഞാൻ ആ പാട്ട് കൊടുത്ത ഒരു ചാനലും ഇടാതെ ഇരുന്നിട്ടില്ല. എന്നാൽ ചില അസൂയാലുക്കളായ  മാഫിയാ സംഘങ്ങൾ ചാനലുകളെ സ്വാധീനിച്ച് എന്റെ പാട്ട് നീക്കുകയും യുടുബിൽ ഇട്ട് എന്നെ അവഹെളിച്ച്ചും ആക്രമിച്ചും ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. എന്നാൽ പ്രബുദ്ധരായ കേരള ജനത ആ പാട്ടിനെ സങ്കല്പ്പത്തിനതീതമായ ജനകീയ പാട്ട് ആക്കി മാറുകയാണ് ചെയ്തത്. ഏറ്റവും കൂടുത്തൽ താരങ്ങൾ പാടി അഭിനയിച്ചതും ഏറ്റവും കൂടുത്തൽ സിനിമകളിൽ വന്നിട്ടുള്ളതും ഏറ്റവും കൂടുത്തൽ ടിവി ഷോകളിൽ വന്നിട്ടുള്ളതും ആയ ആല്ബം പാട്ട് ആണ് ഇന്ന് സിൽ സില.
          എന്റെ പാട്ടുകൾ, പ്രത്യെകിച്ചും 'ഒരു പക്ഷി പോലും..' എന്ന പാട്ട്  ചാനലുകളിൽ വരുന്ന ആല്ബം പാട്ടുകളേക്കാൾ ഒരിഞ്ചു പോലും പിന്നിലായത് കൊണ്ടല്ല ചാനലുകളിൽ അവർ ഇടാത്തത്, . അതിനു പിറകിൽ അസൂയാലുക്കൾ ആയ മാഫിയാ സംഘങ്ങൾ ആണ് പ്രവര്ത്തിക്കുന്നത്. മാധ്യമങ്ങൾ അവരെ ഇങ്ങനെ പിന്തുണയ്ക്കുന്നത്  അത്യന്തം ലജ്ജാവഹവും ആശങ്കാജനകവും ആണ്.
ചോദ്യം. യുടുബിലേക്ക് പാട്ടുകളും മറ്റും ഇട്ട് പണം ഉണ്ടാകാനുള്ള മാര്ഗങ്ങൾ പുതുതായി ഈ രംഗത്ത് വരുന്നവര്ക്ക് പറഞ്ഞു കൊടുക്കാമോ?ഞാൻ ഒരു ചിത്രകാരനും എഴുത്ത് കാരനും ഒക്കെയാണ് രണ്ടു സാഹിത്യ ഗ്രന്ഥങ്ങൾ ഞാൻ എഴുതിയിട്ട്ടുണ്ട് അഞ്ച് പെയിന്റിംഗ് എക്സിബിഷൻ നടത്തിയിട്ടുണ്ട് കാര്ട്ടൂണുകൾ രേഖാചിത്രങ്ങൾ തുടങ്ങിയ വൈവിധ്യ മാര്ന്ന സര്ഗ്ഗ സൃഷ്ടികൾ എന്നിൽ നിന്നുണ്ടായിട്ടുണ്ട്. എന്നെ യുടുബിൽ മാത്രം ഒതുങ്ങി നില്ക്കേണ്ട ആളായി കാണരുത് യുടുബിലെക്ക് മാത്രമായി ഞാൻ സൃഷ്ടികൾ ചെയ്യാറില്ല. യുടുബിൽ നിന്ന് ഞാൻ അഞ്ചു പൈസ പോലും ഉണ്ടാക്കിയിട്ടില്ല. അതിൽ നിന്ന് പ്രശസ്തിയും ഞാൻ ഉണ്ടാക്കിയിട്ടില്ല എവിടെ ചെന്നാലും എന്നെ ആരും തിരിച്ചറിയുകയും ഇല്ല. ഞാൻ ഒരു കലാകാരൻ മാത്രമാണ് എനിക്ക്  കലയെ പറ്റിയുള്ള കാര്യങ്ങൾ മാത്രമേ ഉപദേശിക്കാൻ സാധിക്കൂ കാരണം കച്ചവടത്തിൽ ഒട്ടും ശ്രദ്ധിക്കാറില്ല.
ഇത്രയും നേരം ക്ലബ് എഫ്ഫെമിനോട് സഹകരിച്ചതിന് നന്ദി.

Comments