സാംസ്കാരിക രംഗത്തെ സങ്കുചിത മനസ്കർ

കലവൂർ മാർക്കറ്റിൽ  ഞാൻ ആരംഭിച്ച കാസറ്റ് കടയുടെ ഉദ്ഘാടന ദിവസം എടുത്ത ഫോട്ടോ ആണിത് . ഇങ്ങനെ ഒരു കട ഇട്ടതിനു പിന്നിൽ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു . അവയിൽ ഒന്ന് ഇതാണ്.  അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പ്രായം മുതൽ  ഞാൻ എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഭലം ആര്ത്തി യോടെ വായിക്കുമായിരുന്നു. വിശ്വസാഹിത്യത്തെയും സാഹിത്യകാരന്മാരെ പറ്റിയും വിശദമായി അറിഞ്ഞത് അതിലൂടെയാണ്  സാംസ്കാരിക രംഗത്തെ പല കാര്യങ്ങളും അതിലൂടെ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. അതിൽ കൃഷ്ണൻ നായര്സാർ എഴുതുമായിരുന്നു സാംസ്കാരിക രംഗത്ത് ചില സങ്കുചിത മനസ്കർ  ഉണ്ട്, അവർ അസൂയ നിമിത്തം കള്ള പേരില് തെറി കത്തുകൾ അയക്കുകയും രാത്രി കള്ള പേരിൽ ഫോണ്‍ വിളിച്ചു അസഭ്യം പറയുക്ജയും ഒക്കെ ചെയ്ത് ഒതുക്കാൻ ശ്രമിക്കുന്നവർ ഇതുപോലെ ബാലചന്ദ്രൻ ചുള്ളിക്കാടും എഴുതിയിരുന്നു തനിക്കെതിരെയും ഇത്തരം തെറി പറയുന്ന അജ്ഞാതർ ആക്രമിക്കുന്ന വിവരം. അപ്പോൾ ഞാൻ ഭാവിയിൽ എനിക്കെതിരെയും സാംസ്കാരിക രംഗത്തെ ഇത്തരം അജ്ഞാത തെറി ആക്രമികൾ വരുമ്പോൾ അവരെ നേരിടാനുള്ള ഒരു പരിശീല നത്തിനായാണ് ഇങ്ങനെ ചന്തയ്ക്ക് നടുവിൽ കട ഇട്ടത് ഒടുവിൽ പ്രതീക്ഷിച്ച തുപോലെ അവർ അസഭ്യ കമന്ടുമായി വന്നപ്പോൾ തിരിച്ചു പറയണ്ട ആവശ്യം എനിക്കില്ലായിരുന്നു.. കാരണം അവര്ക്കുള്ള മറുപടി ഒരു വ്യാഴവട്ടക്കാലം മുൻപേ കൊടുത്തിരുന്നു. ഇപ്പോൾ ആ തെറി കടന്നലുകൾ എന്നെ ഉപേക്ഷിച്ച് പുതിയ ഇരകളെ ആക്രമിച്ചു കൊണ്ടിരിക്കുക ആയിരിക്കാം. എനിക്ക് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും, പലരോടും അസൂയ ഉണ്ടെങ്കിലും അത്തരം പ്രവർത്തികൾക്ക് പോയിട്ടില്ലെന്നത് ഓര്ത്ത് അഭിമാനിക്കുന്നു.
NB: എനിക്ക് നേരെ നടന്ന ഈ ആക്രമണം ഇനി പുതിയതായി രംഗത്തേക്ക് വരുന്നവരുടെ നേരെ നടക്കരുത്.. ഇത്തരക്കാരെ സമൂഹം ഒറ്റക്കെട്ടായി നേരിടണം...

Comments