ഹൈദരാബാദ് അനുഭവങ്ങൾ


ലയാളി ഹൗസ് പരിപാടിയിൽ നിന്നും ഇറങ്ങിക്കഴിഞ്ഞപ്പോൾ എന്നെ ഒരു വലിയ ഹോട്ടലിലെക്കാണ് കൊണ്ന്ടു പോയത്. അവിടെ രാത്രി കഴിഞ്ഞിട്ട് കാലത്ത് എയർപോര്ട്ടിലേക്ക് പോകും മുന്പ് അവിടെ ജോലിചെയ്യുന്ന ഒരു ഹിന്ദിക്കാരൻ യുവാവുമായി പരിചയപ്പെട്ടു. അയാൾ ബോംബെ അന്ധേരിയിൽ നിന്നാണ് അവിടെ വന്നത് എന്ന് പറഞ്ഞു. എന്നെപറ്റി തിരക്കിയപ്പോൾ ഞാൻ മലയാളി ഹൗസ് പരിപാടിയിൽ പങ്കേടു ക്കാൻ വന്നതാണെന്നും 'സിൽസില' എന്ന പാട്ട് ഞാൻ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അപ്പോൾ അയാൾ ആ പാട്ട് കേട്ടിട്ടുണ്ടെന്നും, പിന്നെ ഞാൻ പാട്ട് എടുക്കാതിരുന്നതെന്തേ എന്ന് ആവേശത്തോടെയും സ്നേഹത്തോടെയും ചോദിച്ചു. പുതിയ പാട്ട് കേൾക്കാനുള്ള ആഗ്രഹം ആ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷമായിരുന്നു അത്. 
അതുപോലെ എന്നെ എയർ പോര്ട്ടിലേക്ക് കൂടെ വന്ന ഹിന്ദിക്കാരൻ യുവാവ് വളരെ നേരം എന്നോടു ആവേശ ത്തോടെ സംസാരിച്ചു. ഒടുവിൽ എയർപൊർട്ട് ആകാറായപ്പോൾ ചോദിച്ചു, "After some years, when we meet again, who will be you? a great writer, artist or musician ?" ഞാൻ പറഞ്ഞു "You cant become a musician by your own wish, only God can decide who should become a musician, an artist or a writer. so my fate will be decided by God." and he said "Your answer is correct"
       മലയാളി ഹൗസ് പരിപാടിയിൽ വച്ച് ജിഎസ് പ്രദീപിനോട് ഞാൻ പറഞ്ഞിരുന്നു എനിക്ക് ജീവിതത്തെ പറ്റിയുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ടു എന്ന്. 
ഒരു പാട്ട് ഇനി ചെയ്യാൻ പറ്റുമൊ? ചെയ്താലും മുഖ്യധാരാ മാധ്യമങ്ങൾ അയിത്തം മാറ്റി അതിനെ സ്വീകരിക്കുമോ ? പ്രതീക്ഷകൾ ....

Comments