ഡി. വിനയചന്ദ്രന്‍ സാറിനു കണ്ണീരോടെ വിട.


കവി ഡി.വിനയചന്ദ്രന്‍സാറിന്‍റെ വേര്‍പാട് വളരെ വേദനയോടെ ആണ് അറിഞ്ഞത്. യഥാര്‍ത്ഥ കാവ്യജീവിതത്തിനുടമയായ  അദ്ദേഹത്തെ കാണാനും സംസാരിക്കാനും മറ്റും ഭാഗ്യം ലഭിച്ചിട്ടുള്ളത് ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു.


 ശ്രീ വിനയചന്ദ്രന്‍ സാറിനെ ആദ്യമായി കാണുന്നത് 2006ല്‍ ആലപ്പുഴ യിട്ടെര്സ് ഫോറത്തിന്‍റെ സാഹിത്യ പഠന കളരിയില്‍  വച്ചാണ്. അന്ന് അദ്ദേഹം കുട്ടികളെ കൊണ്ടു കവിത ചൊല്ലിക്കുന്ന രീതി വളരെ ഇഷ്ടവും കൌതുകവും ഉളവാക്കി. അന്ന് ക്യാമ്പിന്‌ ശേഷം അദ്ദേഹം ഞാന്‍ എഴുതിയ 'ഒഴുകുന്ന പൂവിതള്‍' എന്ന പുസ്തകത്തില്‍ ഒരു കവിതാ ശകലത്തൊടെ ഒപ്പിട്ടു തന്നു. ഏറ്റവും വ്യത്യസ്ത മായ ഒട്ടൊഗ്രാഫ് ആയിരുന്നു അത്. 
'നല്ലപ്പോഴുണ്ടായ 
പൂക്കളെയോര്‍ത്തിടാം'  എന്നായിരുന്നു ആ വരികള്‍. 

ഡി. വിനയചന്ദ്രന്‍ സാര്‍ തന്ന ഓട്ടോഗ്രാഫ്.

                    പിന്നെ അദ്ദേഹത്തെ കാണുന്നത് പാതിരപ്പള്ളി ഔവര്‍ ലൈബ്രറി യുടെ 2009 ലെ എഴുത്തു പുര സാഹിത്യ ക്യാമ്പില്‍ വച്ചാണ്. അന്ന് കവിതാ രചനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി അദ്ദേഹം വളരെ സംസാരിച്ചു. ഒടുവില്‍ സംശയങ്ങള്‍ ചോദിക്കുന്ന സമയം ആയപ്പോള്‍ ഞാന്‍ ചോദിച്ചു പൌരാണിക കാലത്തെ കവികള്‍ക്ക് വായിക്കാന്‍ അധികം അവസരം ലഭിച്ചിട്ടുന്ടായിരിക്കില്ല. എന്നാല്‍ പുസ്തകങ്ങളും വായനയും വളര്‍ന്നു വരുന്തോറും കവിതയുടെ നിലവാരം കുറഞ്ഞു വരുന്നതായാണ് കാണുന്നത്. ഇത് പഴയ കവികളുടെ ധ്യാന ശീലം പുതിയ തലമുറയ്ക്ക് നഷ്ട പ്പെടുന്നത് കൊണ്ടാണോ ? ധ്യാനം കവിതയെ സഹായിക്കുമോ ? എന്നതായിരുന്നു ചോദ്യം ധ്യാനത്തിന്‍റെ ചില മുഹൂര്‍ത്ത ങ്ങളില്‍ കവിത പിറക്കാറുണ്ട് എന്നും ഏകാഗ്രത വര്‍ധിപ്പിക്കാന്‍ അത് സഹായിക്കും എന്നും അദ്ദേഹം മറുപടി നല്‍കി .
                      ശ്രീ. പി. കുഞ്ഞിരാമന്‍നായരെ പോലെ, ശ്രീ. അയ്യപ്പനെ പോലെ കവിതയുടെയും സ്നേഹത്തിന്‍റെയും പൂക്കള്‍ വാരിവിതറി കൊണ്ടു നടന്നു പോയ ആ ഗുരുനാഥനെ, കവിശ്രേഷ്ടനെ ആദരവോടെ പ്രണമിക്കുന്നു.

Comments