
നൂറോളം കാര്‍ട്ടൂണുകളേ വരച്ചിട്ടുള്ളു എങ്കിലും സമകാലിക സാമൂഹിക പ്രശ്നങ്ങളോടു പ്രതികരിക്കുന്നവ ആയിരുന്നു അവ... കാലഘട്ടത്തിന്‍റെ ഉടഞ്ഞ കണ്ണാടി ചില്ലുകള്‍....
ഒരിക്കല്‍ (2012ല്‍) ആലപ്പുഴയിലെ ഓട്ടോറിക്ഷാക്കാരോട് ഒരാളുടെ വീട് തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞുതന്നു..ഞാന്‍ ഹരിശങ്കര്‍ അല്ലെ, അറിയാം എന്നും പറഞ്ഞു . എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രദീപിക കാര്‍ട്ടൂണ്‍സ്കോപ്പില്‍ കാര്‍ട്ടൂണും ഫോട്ടോയും ഒക്കെ കാണാറുണ്ട് എന്ന് പറഞ്ഞു !!
രാഷ്ട്രദീപികയ്ക്ക് ആദ്യമായി കാര്‍ട്ടൂണ്‍ അയച്ചത് ഓര്‍മ്മയുണ്ട്. അയച്ച് നാല് ദിവസം കഴിഞ്ഞപ്പോള്‍ (2008 February 7) കലവൂരിലെ പലചരക്ക് കച്ചവടക്കാരനായ സുഹൃത്ത് സതീശന്‍ പറഞ്ഞു "ദേ നിങ്ങടെ കാര്‍ട്ടൂണ്‍ രാഷ്ട്രദീപികയില്‍ ഉണ്ട്.. പുതുമുഖം എന്നൊക്കെ പറഞ്ഞ് അടിപൊളിയായിട്ടാണ് കൊടുത്തിരിക്കുന്നത്" എന്ന്. അത് വരെ എന്‍റെ ഒരു സൃഷ്ടി അച്ച്ചടിച്ച്ചു വന്നാല്‍ എല്ലാവരെയും കൊണ്ട്നടന്നു കാണിച്ചാലേ അവര്‍ അറിയുമായിരുന്നുള്ളൂ . ആദ്യമായിട്ടാണ് മറ്റുള്ളവര്‍ പറഞ്ഞ് അറിയുന്നത് !
![]() |
| 'ഹര്‍ത്താല്‍' വിഷയത്തില്‍ രാഷ്ട്ര ദീപിക നടത്തിയ കാര്‍ട്ടൂണ്‍ മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനം കിട്ടിയ കാര്‍ട്ടൂണ്‍ (വീണ്ടും വരച്ചത്). |
കലാമത്സരങ്ങളില്‍ പങ്കെടുക്കുന്ന ശീലമില്ലെങ്കിലും കുട്ടികളെ പഠിപ്പിക്കുന്നതിനാവശ്യമായ അനുഭവ പരിചയത്തിനായാണ് കാര്‍ട്ടൂണ്‍ സ്കോപ്പ് കോട്ടയത്ത് വച്ചു നടത്തിയ ഹര്‍ത്താല്‍ വിഷയമായ കാര്‍ട്ടൂണ്‍ മത്സരത്തില്‍ പങ്കെടുത്തത്. എനിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. അതിനു സമ്മാനമായി കിട്ടിയ അഞ്ഞൂറ് രൂപ സ്പോണ്‍സര്‍ ചെയ്തിരുന്നത് കാര്‍ട്ടൂണ്‍ കുലപതി ശ്രീ ടോംസ് ആയിരുന്നു. തന്നത് രാജു നായരും...
കാലഹരണപ്പെട്ട് പോകുന്നത് കൊണ്ട് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വളരെ കുറച്ചേ വരച്ചിട്ടുള്ളു. എന്നാല്‍ ഓരോ കാലഘട്ടത്തിലെയും സാമൂഹിക സംഭവവികാസങ്ങളോടുള്ള രൂക്ഷമായ പ്രതികരണം എന്‍റെ കാര്‍ട്ടൂണുകളില്‍ കാണാം. അതേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി അല്ല എന്ന് മാത്രം.
ചിത്ര കലയിലെ വരയും കാര്‍ട്ടൂണിലെ വരയും പരസ്പര വിരുദ്ധമാണ്. ചിത്രകല സൌന്ദര്യത്തിന്‍റെ ഉയര്‍ന്ന തലം ആവിഷ്കരിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ യാധാര്‍ധ്യത്തെ വക്രീകരിച്ചു കാട്ടുന്ന "നോക്ക് കുത്തികള്‍ " ആകണം... കാര്‍ട്ടൂണുകളില്‍ ചിത്രകലയുടെ സൌന്ദര്യം അനാവശ്യമായി തലയിടുന്നതു പോരായ്മയാണ്.
കാര്‍ട്ടൂണ്‍ മറ്റു സൃഷ്ടികളില്‍ കടന്നു കൂടിയിട്ടുണ്ട്. സാഹിത്യമിത്രം മാസികയില്‍ ഒന്നര വര്‍ഷത്തോളം കാര്‍ട്ടൂണ്‍ ലേഖനങ്ങള്‍ വരച്ചിരുന്നു. "യന്ത്രപ്പാട്ട്" എന്ന കാര്‍ട്ടൂണ്‍ (അനിമേഷന്‍) കവിതയും വ്യത്യസ്തമായ ഒരു കാര്‍ട്ടൂണ്‍ പരീക്ഷണം ആയിരുന്നു.
കാര്‍ട്ടൂണ്‍ മറ്റു സൃഷ്ടികളില്‍ കടന്നു കൂടിയിട്ടുണ്ട്. സാഹിത്യമിത്രം മാസികയില്‍ ഒന്നര വര്‍ഷത്തോളം കാര്‍ട്ടൂണ്‍ ലേഖനങ്ങള്‍ വരച്ചിരുന്നു. "യന്ത്രപ്പാട്ട്" എന്ന കാര്‍ട്ടൂണ്‍ (അനിമേഷന്‍) കവിതയും വ്യത്യസ്തമായ ഒരു കാര്‍ട്ടൂണ്‍ പരീക്ഷണം ആയിരുന്നു.




Comments