വിശ്വ ചൈതന്യമായ ശ്രീനാരായണഗുരുവിന്‍റെ "ദത്താപഹാരം" എന്ന കവിതയില്‍ നിന്നും നാലുവരി എഴുതിക്കൊണ്ട് ഈ വര്‍ഷത്തെ ആദ്യലേഖനം തുടങ്ങാമെന്ന് വിചാരിക്കുന്നു.
"നല്ലതല്ലൊരുവന്‍ ചെയ്ത
നല്ല കാര്യം മറപ്പതു
നല്ലതല്ലാത്തതുടനെ
മറന്നീടുന്നതുത്തമം "
ഒരാള്‍ ഒരു ബാസ്ക്കറ്റില്‍ പൂക്കളും പഴങ്ങളും സുഗന്ധവസ്തുക്കളും കൊണ്ട് നിറച്ചു വച്ചിരിക്കുന്നതും പകരം ചീഞ്ഞ പഴങ്ങളും കുപ്പിച്ചില്ലുകളും കരിയിലയും മറ്റും കൊണ്ട് നിറച്ചിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഓര്‍ക്കുക.
അത് പോലെ ഓരോ മനുഷ്യനും തെറ്റുകളും ശരികളും ചെയ്യുന്നു. സാധാരണ നമ്മള്‍ മറ്റുള്ളവര്‍ ചെയ്ത തെറ്റുകളും കുറ്റങ്ങളും മറക്കാതെ മനസ്സില്‍ സൂക്ഷിച്ചു വെക്കുന്നു. തത് ഭലമായി നമ്മുടെ ചിന്തകള്‍ ചീത്തയാകുകയും, പ്രവര്‍ത്തികള്‍ ദുഷിക്കുകയും ജീവിതം തന്നെ പരാജയം ആകുകയും ചെയ്യുന്നു.
മറ്റുള്ളവരുടെ നന്മകള്‍ കണ്ടെത്തി അവരെ പറ്റി നല്ല ചിന്തകള്‍ മനസ്സില്‍ സൂക്ഷിച്ചാല്‍ മനസ്സ് വിശാലമാകുകയും മുഖം ചുളിവുകള്‍ വീഴാതെ സുന്ദരമാകുകയും പ്രവര്‍ത്തികളും ജീവിതവും പുരോഗമിക്കുകയും ചെയ്യും.
കൈതപ്രം ഒരിക്കല്‍ പറയുകയുണ്ടായി പോസിറ്റീവ് ചിന്തകളാണ് തന്‍റെ വിജയരഹസ്യം എന്ന്. നല്ല ചിന്തകളുടെ കേന്ദ്രമാകട്ടെ നമ്മളുടെ ഹൃദയം.
ലോകാ സമസ്താ സുഖിനോ ഭവന്തു..
ലോകാ സമസ്താ സുഖിനോ ഭവന്തു..

Comments