ഹാസ്യ കൈരളിയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച (2006ല്‍) എന്റെ പിടക്കോഴി മഹാത്മ്യം എന്ന കഥ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് പറഞ്ഞ് അതിനെ അഭിനന്ദിച്ചു ഒരാള്‍ എഴുതിയ കത്താണിത് ഇതെടുത്ത് കാണിച്ചതിന് കാരണം സില്‍സില എന്ന പാട്ടിന് ശേഷം എന്റെ സൃഷ്ടികളെ എത്ര നികൃഷ്ടമായാണ് ചിലര്‍ ആക്രമിച്ചത് എന്ന് കാണിക്കാനാണ് ചിലര്‍ പറയും സില് സില അത്ര മോശമായാത് കൊണ്ടാണ് അങ്ങനെ വിമര്‍ശിക്കപ്പെട്ടത് എന്ന്. അവരോടായി ഒരു സത്യം കൂടെ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു
സില്‍സില ഇറക്കും മുന്‍പ് ഞാന്‍ ഇറക്കിയ കഥകള്‍ക്കും കവിതകള്‍ക്കും ചിത്രങ്ങള്‍ക്കും വീട്ടിലെ കമ്പ്യുട്ടറില്‍ ഞാന്‍ തനിച്ച് ചെയ്തു യുടുബില്‍ ഇട്ട യന്ത്രപ്പാട്ട് എന്ന കാര്‍ട്ടൂണ്‍ കവിതയ്ക്കും ഒക്കെ അത്ഭുത കരമായ അഭിനന്ദനങ്ങള്‍ ആണ് ലഭിച്ചത്. യന്ത്ര പ്പാട്ട് എന്ന കാര്‍ട്ടൂണ്‍ കവിത എ സി വി ചാനല്‍ ന്യുസില്‍ ഏതാണ്ട് ഏഴു മിനിറ്റോളം സമയം എടുത്ത് എന്റെ അഭിമുഖം സഹിതം സ്റ്റൊറിയായി അന്ന് (2009) കൊടുത്തത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. അതു കൊണ്ട് സില്‍സിലയ്ക്ക് ഒരു നെഗറ്റിവ് കമന്റ് വന്നപ്പോഴേ ഞാന്‍ അകെ തകര്‍ന്നു പോകുകയും ആ പാട്ട് യു ടുബില്‍ നിന്ന് മാറ്റുകയും ചെയ്തു. അത് കഴിഞ്ഞപ്പോഴാണ് അവര്‍ തന്നെ ആ പാട്ട് യു ടുബില്‍ 'വഴ്സ്റ്റ് ആല്‍ബം എവര്‍ ഇന്‍ മലയാളം' എന്നൊക്കെ എഴുതി യു ടുബില്‍ ആക്രമണം തുടങ്ങിയത്. മാത്രമല്ല കലവൂരില്‍ ഉള്ള ഒരു പയ്യനോട് "ഞാന്‍ ഇനി വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്, കണ്ടാല്‍ അവര്‍ കൊന്നു കളയും" എന്നൊക്കെ അവര്‍ പറഞ്ഞു വിട്ടു
അതിന്റെ പിറ്റേ ദിവസം ഞാന്‍ അവരുമായി ബന്ധമുള്ള ആലപ്പുഴയിലെ ഓഫീസില്‍ പോകുകയും കാര്യങ്ങള്‍ പറയുകയും ചെയ്തു. അവര്‍ എന്നെ വളരെ അധികം ആശ്വസി പ്പിക്കുകയും ഈ പാട്ടിന്റെ പോരായ്മകള്‍ പറഞ്ഞു തരികയും ചെയ്തു. അവര്‍ പറഞ്ഞു, :അദ്ദേഹം എഡിറ്റിങ്ങിന് ഒരു ലക്ഷം രൂപയുടെ അവാര്‍ഡൊക്കെ മേടിച്ച ആളാണ് അത് കൊണ്ടാണ് ഇത്തരം പോരായ്മകള്‍ ഉള്ള പാട്ട് കണ്ടപ്പോള്‍ ദേഷ്യപ്പെട്ടത്. ഈ പാട്ടിനെ പറ്റി അവര്‍ എന്താണ് പറയുന്നത് എന്ന് കേള്‍പ്പിച്ചു തരാം"എന്ന് പറഞ്ഞ് സ്പീക്കര്‍ ഫോണിലൂടെ അദ്ദേഹത്തെ വിളിച്ചിട്ട് ചോദിച്ചു "സില് സില എന്നൊരു പാട്ട് കേട്ടിട്ടുണ്ടോ?" "ഉണ്ട്" അദ്ദേഹം ഗൌരവത്തില്‍ പറഞ്ഞു.
"അതിനെ പറ്റി അന്താണ് അഭിപ്രായം?"
"ആവറേജ്.. "അത് കെട്ട് ഞെട്ടിയെങ്കിലും വീണ്ടും ചോദിച്ചു,"അതെടുത്ത ഹരിശങ്കറിനെ പറ്റി എന്താ അഭിപ്രായം?"
"ഞാന്‍ ഇപ്പോള്‍ ബസ്സില്‍ ആയതു കൊണ്ടു ഒന്നും പറയുന്നില്ല.." എന്ന് അദ്ദേഹം പറഞ്ഞു.
********************************************************************
Some of my old experiences from art field...

ഇത്രയും വലിയ എഡിറ്റര്‍ ഞാന്‍ ആദ്യമായി എടുത്ത പാട്ടിനു ആവറേജ് നിലവാരം ഉണ്ടെന്നു പറയുന്നത് കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി കാരണം എത്രയോ ചുരുങ്ങിയ ചിലവിലാണ് അത് എടുത്തത്!
ഇതില്‍ നിന്നും സില്‍സില പാട്ടിന് കുഴപ്പം ഉണ്ടായിരുന്നത് കൊണ്ടല്ല ഒരാള്‍ ഇത്രയും ചെയ്യുന്നത് കണ്ടുള്ള അസൂയ കൊണ്ടും എന്നെ പറ്റി അറിവില്ലായ്മ കൊണ്ടും മാത്രമാണ് യുടുബില്‍ ആക്രമണം നടന്നത് എന്ന് അത് അപ് ലോഡ് ചെയ്തവരില്‍ നിന്ന് തന്നെ വ്യക്തമായതാണ്.
അവര്‍ കള്ളപ്പേരില്‍ എഴുതിയ കമന്റുകള്‍ വിശ്വസിച്ചവര്‍ വിഡ്ഢികള്‍ ആകുകയല്ലായിരുന്നോ?
NB:ഇത്രയും വലിയ ആള്ക്കാര് എന്നെ പറ്റി ചിന്തിക്കുകയും ഇത്രയൊക്കെ സമയം ചിലവഴിക്കുകയും ചെയ്തത് തന്നെ വലിയ ഒരു അത്ഭുതം !!
അവര്‍ എന്നെ ഫോണില്‍ വിളി ച്ചപ്പൊഴൊക്കെ ഞാന്‍ മാന്യമായാണ് അവരോടു സംസാരിച്ചത് എന്നത് യു ടുബില്‍ അവര്‍ എന്നെ ഫോണ്‍ വിളിക്കുന്ന വിഡിയോ കേട്ടാല്‍ മനസ്സിലാകും. ഞാന്‍ അവരോട് എന്തെങ്കിലും തെറ്റായോ അഹങ്കാരത്തോടെയോ സംസാരിച്ചിട്ടുണ്ടെങ്കില്‍ എന്നെ അറിയിക്കുക.. കാരണം ആ ഫോണ്‍ വിളി ഒന്നും വീണ്ടും കെട്ട് നോക്കാന്‍ എനിക്കാവില്ല..
എന്നെ ഫോണ്‍ വിളിക്കുന്ന ഇവര്‍ ആരാണെന്ന് വ്യക്തമായി അറിയാവുന്നവര്‍ ദയവായി എന്നെ അറിയിക്കുക...അവര്‍ക്ക് എന്നെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറിയാല്‍ അവര്‍ തന്നെ ഈ വിഡിയോ നീക്കം ചെയ്തേക്കാം ..ഇവര്‍ കാരണം എനിക്ക് ഇനി നഷ്ടപ്പെടാന്‍ ഒന്നും ഇല്ല എന്ന അവസ്തവരെ എത്തി. അത് കൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്.
********************************************************************
Some of my old experiences from art field...
![]() |
| My first painting exhibition in Alappuzha, inaugurated by Sri. Kalleli Raghavan Pillai, in December !3, 2000. Chandrika news paper report. |
**********************************************************************************************************
NB: അവരുടെ ഇന്റര്‍നെറ്റ് ആക്രമണം തുടങ്ങിയതില്‍ പിന്നെ ആദ്യം അഭിമുഖം ചെയ്ത പത്രക്കാരോട് എന്നെ പൂര്‍ണ്ണമായി സപ്പൊര്‍ട്ട് ചെയ്ത് ഏഴുതരുത് എന്ന് പറഞ്ഞിരുന്നു. കാരണം അവരുടെ നേര്‍ക്ക് ആക്രമണം വരരുതല്ലോ. പക്ഷെ അത് പിന്നീട്ട് എനിക്ക് പാരയായി. നെഗറ്റിവ് ആയി എഴുതുന്നതാണ് എനിക്കിഷ്ടം എന്ന് പലരും കരുതി!

Comments