Skip to main content

ചിത്രകലയുടെ സ്വാധീനം എന്‍റെ പാട്ടുകളില്‍...









കലവൂരിലെ മാര്‍ക്കെറ്റില്‍ ഉള്ള ഞങ്ങളുടെ കടയുടെ മുന്നിലൂടെ നടന്നു പോയവരെ 2000ല്‍ വരച്ച ചിത്രങ്ങളില്‍ ചിലതാണ് ഇവ. അവരുടെ സ്വാഭാവികമായ വേഷവും ഭാവവും ചിത്രത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അത് രസാത്മകതയും ചെറിയ നര്‍മ്മവും ജനിപ്പിക്കുന്നു. 2008ല്‍ സില്‍ സില എന്ന പാട്ട് ചിത്രീകരിച്ച പ്പോഴും ഈ ശൈലി തന്നെ യാണ് ഉപയോഗിച്ചത്. ചിത്രങ്ങള്‍ വരക്കാന്‍ നിമിഷങ്ങള്‍ മാത്രം എടുത്ത പോലെ സില്‍ സില പാട്ട് ഷൂട്ട്‌ ചെയ്യാന്‍ മൂന്നു മണിക്കൂറെ വേണ്ടിവന്നുള്ളൂ. (പക്ഷെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചിത്ര, ചലച്ചിത്ര കലാപഠനവും മഹാ ഗുരുക്കന്മാരുടെ അനുഗ്രഹങ്ങളും വിദഗ്ദ്ധരായ സഹപ്രവര്ത്തകരുടെ സേവനവും എനിക്ക് തുണയായി ഉണ്ടായിരുന്നു..)  അഭിനേതാക്കള് ടെ സ്വാഭാവിക മായ നൃത്തവും വേഷവും ഒക്കെ രസാത്മകതയും നര്‍മ്മവും ഉണര്‍ത്തുന്നു. സില്‍ സില യെ നെറ്റില്‍ വിമര് ശി ച്ച്ചവര്‍ അവകാശ പ്പെട്ടത് ഞങ്ങള്‍ സീരിയസ് ആയി ചെയ്തതിനെ അവര്‍ കോമഡി ആക്കി മാറ്റി എന്നായിരുന്നു. പക്ഷെ അത് കഴിഞ്ഞു  സീരിയസ് ആയി ഞങ്ങള്‍ എടുത്ത 'ഒരു പക്ഷി പോലും..' എന്ന പാട്ടിനെ അവര്‍ക്ക് കോമഡി ആക്കാന്‍ സാധിച്ചില്ല. അവര്‍ക്ക് മറുപടി ആയല്ല ആ പാട്ട് എടുത്തത്. കഴമ്പില്ലാത്ത, അസൂയയിലും അറിവില്ലയ്മയിലും അതിഷ്ടിതമായ വിമര്ശ നങ്ങളെ അവഗണിക്കുന്നതാണ് നല്ലത്.  പക്ഷെ രണ്ടു തരം ശൈലിയെ ഗൌരവമായി കലയെ സമീപിക്കുന്നവ രുടെ ശ്രദ്ധയില്‍ പെടുത്തുന്നു ..

 






COPYRIGHT

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.


Comments