കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചെങ്കിലും അത് നിരസിക്കെണ്ടി വന്നു. അതിന്റെ കാരണം വ്യക്തമാക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്.
ഞാന്‍ ആദ്യമായി ഷൂട്ട് ചെയ്ത് ഇറക്കിയ സില്‍സില എന്ന പാട്ടിനെ പറ്റി സൈബര്‍ സ്പെയ്സിലും പിന്നീട് ടി വി , പത്ര മാധ്യമങ്ങളിലും കുറെ വിമര്ശഞങ്ങള്‍ വന്നു. അവയില്‍ ഭൂരിഭാഗവും തെറ്റിദ്ധാരണ മൂലമാണ് ഉണ്ടായത് . എന്നാലും വിമര്ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടു പോരായ്മകള്‍ നികത്തി "ഒരു പക്ഷി പോലും.." എന്ന പാട്ട് ഒരു ലക്ഷത്തോളം രൂപ മുടക്കി എടുത്തു. ആ പാട്ട് സൈബര്‍ സ്പെയ്സില്‍ വളരെ മികച്ച അഭിപ്രായം നേടി. സില്‍സിലയെ വിമര്ശിച്ച്ചവര്‍ എന്നോടു മാപ്പ് പറഞ്ഞു. എന്നാല്‍ നമ്മുടെ മുഖ്യധാരാ ചാനലുകളോടു ഞാന്‍ നിരന്തരം കേണപെക്ഷിച്ച്ചിട്ടും ഒരു ചാനല്‍ പോലും സാമൂഹിക പ്രതിബ
ദ്ധതയും കലാമൂല്യവും ഉള്ള ആ പാട്ട് ഇടാന്‍ തയ്യാറായില്ല. സില്‍സിലയെ പറ്റി മോശം എഴുതിയ പത്രങ്ങള്‍ പോലും പുതിയ പാട്ടിനെപറ്റി നീശബ്ദത പാലിച്ചു.
തത് ഫലമായി എന്‍റെയും സഹ പ്രവര്‍ത്തകരായ കലാകാരന്മാരുടെയും ദീര്‍ഘകാലം നീണ്ടുനിന്ന കഠിനാദ്ധ്വാനവും ഒരു ലക്ഷത്തോളം രൂപയും പാഴാകുകയും എനിക്ക് മറ്റൊരു പാട്ട് എടുക്കാന്‍ നിവര്‍ത്തി ഇല്ലാതെ വരുകയും ചെയ്തു..
എന്നാല്‍ ഇപ്പോള്‍ യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാതെ എടുക്കപ്പെട്ട ഒരു
നാലാംകിട സിനിമയെ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ അനാവശ്യമായ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് എന്‍റെ മനസാക്ഷിക്ക് നിരക്കാത്തതാണ്. തീര്‍ച്ചയായും ആ പരിപാടിയില്‍ പങ്കെടുത്താല്‍ എനിക്ക് നേട്ടമേ ഉണ്ടാകുകയുള്ളൂ. പക്ഷെ വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ ചില മൂല്യങ്ങളില്‍ വിശ്വസിച്ചു പോയത് കൊണ്ടാണ് പല മാധ്യമ പരിപാടികളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ നിര്‍ബന്ധിതനാകെന്ടി വന്നത്.
ആഴമേറിയ കലാസാഹിത്യ തത്വങ്ങളില്‍ അതിഷ്ടിത മായിട്ട് സൃഷ്ടികള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. അവയെ ഗൌരവമായി കാണണമെന്നും, മറ്റൊരാളുടെ സൃഷ്ടിയുടെ വീക്ഷണകോണി ലൂടെ എന്‍റെ സൃഷ്ടിയെ കാണരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
പ്രശസ്തിയോ, പണമോ, അംഗീകാരമോ കിട്ടിയില്ലെങ്കിലും പട്ടിണി കിടന്നു മരിക്കേണ്ടി വന്നാല്‍ പോലും എന്‍റെ കലയെ ഞാന്‍ പ്രാണന്‍ പോലെ കാക്കും എന്ന് വിനയപുരസരം അറിയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ മാദ്ധ്യമ പ്രവര്‍ത്തകരിലോരാളായ ശ്രീ ജോണ്‍ ബ്രിട്ടാസി ന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്തത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ്. ഇനി എന്നെങ്കിലും അദ്ദേഹത്തി ന്‍റെ ഏതങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Comments