എന്‍റെ പേര് ഹരിശങ്കര്‍ ഞാന്‍ ഹരികൃഷ്ണനല്ല.
ശ്രീ. സി . എസ് . വെങ്കിടെശ്വരന്‍ മാതൃഭുമി ആഴ്ചപതിപ്പില്‍ എഴുതിയ "സന്തോഷ് പണ്ഡിറ്റ് നല്‍കുന്ന പാഠങ്ങള്‍" എന്ന ലേഖനത്തില്‍ എന്നെ പറ്റി പരാമര്‍ശിക്കുന്ന ഭാഗത്ത് ചില തെറ്റുകള്‍ വന്നിട്ടുണ്ട്.
ഒനാമതായി എന്‍റെ പേര് ഹരികൃഷ്ണന്‍ എന്നല്ല ഹരിശങ്കര്‍ എന്നാണ്. എന്‍റെ പാട്ടില്‍ സില്‍സില (തുടര്‍ച്ച എന്ന് അര്‍ഥം) എന്ന ഹിന്ദി വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്, സിത്സില അല്ല.
പിന്നെ ഞാന്‍ കടുത്ത വിമര്ശനങ്ങളെ തുടര്‍ന്നാണ് പാട്ട് നെറ്റില്‍ നിന്നും സ്വയം പിന്‍ വലിച്ചത് എന്നതും തെറ്റാണ്. കേരളത്തിലെ പ്രഗത്ഭനായ ഒരു വിഡിയോ എഡിറ്റര്‍ ഒരു മോശം കമന്റ്റ് എഴുതിയിട്ടപ്പോള്‍ ഞാന്‍ പാട്ട് പിന്‍ വലിച്ചു. കാരണം ആ പാട്ട് രണ്ടാമത് എഡിറ്റു ചെയ്തു അപ് ലോട് ചെയ്യുകയായിരുന്നു എന്‍റെ ഉദ്ദേശ്യം.
പക്ഷെ അങ്ങനെ ഞാന്‍ എന്‍റെ പാട്ടിലെ പോരായ്മ നികത്തി തിരിച്ചു വരാതിരിക്കാന്‍ വേണ്ടി ചില കുബുദ്ധികള്‍ നടത്തിയ വൃത്തികെട്ട നാടകമാണ് പിന്നീട് യു ടുബില്‍ കണ്ടത്.
എന്‍റെ പാട്ടിനെ പറ്റി അറപ്പുളവാക്കുന്ന കമന്റുകളും ആഭാസ വിഡിയോകളും യു ടുബില്‍ ഇട്ട് അതെല്ലാം എന്നെ സഹായിക്കുന്നവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചു കൊടുത്തും അവരെ നിരന്തരം ഫോണില്‍ വിളിച്ചുഭീഷണി പ്പെടുത്തിയും എന്നെ സംഗീത, ആല്‍ബം രംഗ ത്തുനിന്നു എന്നെന്നേക്കുമായി ഓടിക്കുക യായിരുന്നു അവരുടെ ലക്‌ഷ്യം.
പക്ഷെ രണ്ട് കഥാ സമാഹാര ങ്ങള്‍ പ്രസിദ്ധീകരിക്കുകയും അഞ്ച് ഏകാംഗ ചിത്ര പ്രദര്ശനങ്ങള്‍ നടത്തുകയും പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍ വരക്കുകയും ഒക്കെ ചെയ്യുന്ന എന്നെ അവരെല്ലാം ഒറ്റക്കെട്ടായി നിന്ന് പിന്തുണയ്ക്കുകയാണ് ചെയ്തത്. മാത്രമല്ല എന്‍റെ പാട്ട് കൊച്ചു കുട്ടികള്‍ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ പാടി അഭിനയിക്കുന്നത് ജനങ്ങള്‍ കണ്ടു.
അതോടെ അവര്‍ ഉണ്ടാക്കിയ എല്ലാ നെഗ റ്റീ വ് ഇമേജും എന്നില്‍ നിന്ന് മാഞ്ഞു. അപ്പോള്‍ അവര്‍ എന്നില്‍ നിന്ന് രക്ഷപെടാന്‍ പൊക്കി കൊണ്ടുവന്ന ആളാണ് സന്തോഷ് പണ്ടിട്ട്. അയാള്‍ സിനിമയ്ക്കായി എടുത്ത പാട്ട് ആല്‍ബം (സില്‍ സില 2 ) എന്ന പേരിലാണ് അവര്‍ യു ടുബില്‍ പ്രചരിപ്പിച്ചത്.
സില്‍സില യ്ക്ക് മുന്‍പ് "യന്ത്രപാട്ട്" എന്ന ഹോം മേട് അനിമേഷന്‍ സോങ്ങ് ഞാന്‍ യൂ ടുബില്‍ ഇട്ടിട്ടുണ്ട്. രണ്ട് മാസം മുന്‍പ് "ഒരു പക്ഷി.." എന്ന പേരില്‍ എന്‍റെ പുതിയ പാട്ട് ഇറക്കുക ഉണ്ടായി. അത് ഇറങ്ങിയപ്പോള്‍ തന്നെ മാതൃഭൂമിയുടെ യുവോഗ് ചാനല്‍ ആല്‍ബം ഓഫ് ദി വീക്ക് ആയി തിരഞ്ഞെടുത്തിരുന്നു.
ഞാന്‍ എടുത്ത മൂന്നു പാട്ടുകളും ഗൌരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവയാണ്. നായിക മാരുമായി ഞാനതില്‍ ആടി പാടുന്നില്ല. സില്‍ സില എന്ന ഗാനം സിനിമയാക്കാന്‍ ഉദ്ദേശിച്ച് എടുത്ത പാട്ടല്ല.
എന്‍റെ സൃഷ്ടി കളെ പറ്റി യുള്ള വിശദവിവരങ്ങള്‍ എന്‍റെ ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്.
www.harisankarkalavoor.blogspot.com
ഹരിശങ്കര്‍
കലവൂര്‍.
NB:(ചില ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങള്‍ മാതൃഭൂമി വാരികയില്‍ വന്ന ഈ കത്തിനെ വളച്ചൊടിച്ചു ആശയംമാറ്റി വാര്‍ത്തയായി കൊടുത്തിട്ടുണ്ട്. പ്രബുദ്ധരായ മലയാളികള്‍ അത്തരം ഏഴാം കിട പത്രപ്രവര്ത്തനത്തെ നിരുത്സാഹപ്പെടുത്ത ണമെന്ന് അഭ്യര്‍ഥിക്കുന്നു. )


Comments