ഒരു പക്ഷി എന്ന പാട്ടിന്‍റെ സന്ദേശം


ഒരു പക്ഷി എന്ന പാട്ടിന്‍റെ സന്ദേശം 

             ന്നത്തെ വിദ്യാഭ്യാസ സംപ്രദായമാനുസരിച്ച്  പഠിച്ചിറങ്ങുന്ന യുവതലമുറ കൃഷി വിദ്യാഭ്യാസമില്ലാത്ത വരുടെയും പരിഷ്കാരമില്ലാത്തവരുറെയും ജോലി ആണെന്ന കരുതുന്നു. കൃഷി ചെയ്യണ്ട ഒരാവസ്യവും തങ്ങള്‍ക്കില്ലെന്നും അവര്‍ കരുതുന്നു. ഓരോ വര്‍ഷവും കോടിക്കണക്കിന്‍ ജനങ്ങള്‍ പെരുകുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഇത് എത്ര വലിയ ദുരന്തമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന^ ഓര്‍ക്കുക. കുറച്ച് പേര്‍ മാത്രം കൃഷി ചെയ്യുമ്പോള്‍ അവര്‍ക്ക് കുറച്ച് സ്ഥലമേ കിട്ടുകയുള്ളു. അപ്പോള്‍ അവര്‍ ഉദ്പാദനം കുട്ടാനും ലാഭം വര്‍ധിപ്പിക്കാനും വേണ്ടി രാസവളങ്ങളും കിടനാസിനികളും ധാരാളമായി ഉപയോഗിക്കുന്നു. തത് ഭലമായി മണ്ണും വിളകളുമെല്ലാ വിഷലിപ്തമാകുന്നു. മനുഷ്യര്‍ക്ക് ഡയബെറ്റിസ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ സാധാരണയാകുന്നു. കുടാതെ പല സസ്യജാലങ്ങളും ജിവിവര്‍ഗ്ഗ  ങ്ങളും ഭുമിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. എല്ലാവരും അല്‍പ്പമെങ്കിലും കൃഷി ചെയ്യുന്ന ഒരു അവസ്ഥയില്‍ മാത്രമേ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഭഷ്യ പ്രതി സന്ധിക്ക് ഒരു പരി ഹാരം കാണാന്‍ പറ്റൂ. അതിന് വേണ്ടി പുതിയ തലമുറയ്ക്കുള്ള ഒരു എളിയ സന്ദേശം ആണ് ഈ പാട്ട്. 
        ആലപ്പുഴയിലെ കായലുകള്‍, പാടങ്ങളില്‍ നിന്ന ഒഴുകിവരുന്ന കിടനാസിനി മുലവും ഹൌസ് ബോടുകളില്‍ നിന്നും മറ്റൂമുള്ള ഓയിലും ടോയിലെറ്റ് മാലിന്യങ്ങള്‍ കൊണ്ടും വിഷ ലിപ്ത മായിക്കൊന്ടിരിക്കുന്നു. തത് ഭലമായി മത്സ്യ സമ്പത്ത് കുറയുകയും ദേശാടന പക്ഷികള്‍ കുമരകത്തും മറ്റും കുറയുകയും ചെയ്യുന്നു. കുടാതെ മനുഷ്യര്‍ക്ക് രോഗങ്ങളും പകര്ച്ച്ച വ്യാധികളും വര്‍ധിക്കുന്നു. കൃഷിയും ടുരിസവും ആലപ്പുഴയുടെ സാമ്പത്തിക അടിത്തറ ആണെങ്കിലും വേണ്ട പ്രതിവിധി ചെയ്‌താല്‍  അതില്‍ നിന്നുള്ള ദോഷ ഭലങ്ങള്‍ കുറയ്ക്കാം 
           കാസര്‍ഗോട്ടെ എന്ടോസള്‍ഫാന്‍ പ്രശ്നം എല്ലാവര്ക്കും അറിയാം. അത് പോലെ കൊച്ചി യിലെ തോടുകളിലെ മാലിന്യാവസ്ഥ ദയനീയമാന്. ഓരോ ജില്ലയിലും ഉള്ള  ഇതു പോലത്തെ   പരിസ്ഥിതി പ്രശ്നങ്ങളെ പ്രതീകാത്മകമായി ആവിഷ്ക്കരിക്കുന്നതാണ് ഈ പാട്ട്.