ഹരിശങ്കര്‍ കലവൂര്‍
2010 May മുതല്‍ ഞാന്‍ ഇറക്കിയ സില്‍സില എന്ന പാട്ടിനെ പറ്റിയും എന്നെ പറ്റിയും യൂട്യൂബിലും മറ്റും വലിയ ആക്രമണങ്ങള്‍ നടന്നിട്ടും അതിനെപ്പറ്റി സ്വന്തം ബ്ലോഗില്‍ ഒന്നും എഴുതിയില്ല കാരണം ഇത്തരം ആക്രമണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ഞാനല്ല കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ് എന്നത് കൊണ്ടാണ്. എന്റെ ആ പാട്ട് ഒരു സമ്പൂര്‍ണ്ണ നിലവാരമുള്ളതാണ് എന്ന ഞാന്‍ അവകാശപ്പെടുന്നില്ല. ഒരു തുടക്കക്കാരന് എന്ന നിലയിലും ചുരുങ്ങിയ ചിലവില്‍ എടുത്ത പാട്ട്
എന്ന നിലയിലും മറ്റും ഒത്തിരി പോരായ്മകള്‍ അതിനുണ്ട് .
സില്‍സില (തുടര്‍ച്ച) എന്ന ഹിന്ദി ഭാഷയിലെ വാക്കിന്റെ അര്‍ത്ഥം സാധാരണ മലയാളിക്കറിയില്ല എന്നത് ഈ പാട്ടിനെ അവഹേളിക്കാന്‍ പലര്‍ക്കും പ്രജോദനമേകി. (സില്‍സില എന്ന പേരില്‍ 2 ഹിന്ദി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് . മലയാളത്തില്‍ സില്‍സില എന്നപേരില്‍ ടി വി പ്രോഗ്രാമുകളും ഉണ്ട് )
പക്ഷെ ആ സ്കുളില്‍ എനിക്കുള്ള സ്ഥാനം അവര്‍ക്ക് അറിയില്ലല്ലോ. ഞാന്‍ സ്കുളിലെ മേലധികാരിയായ ഫാദറിനോട് പറഞ്ഞു, ഇവര്‍ക്ക് എന്റെ പാട്ടില്‍ എന്തെങ്കിലും തെറ്റായ സീനുകളോ തെറ്റായ വരികളോ ഉള്ളതായി പറയാനുണ്ടോ ഈ പാട്ടിന്റെ ഈണം എവിടുന്നെങ്കിലും മോഷ്ടിച്ച്ചതാണെന്നോ എന്തെങ്കിലും അശ്ലീലം ഉണ്ടെന്നോ ആഭാസത്തരം ഉണ്ടെന്നോ പറയാനുണ്ടോ? ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തി ഈ പാട്ടിനെതിരെ വന്നിട്ടുണ്ടോ?
അത് പോലെ സില്‍സില യ്ക്ക് കീ ബോര്‍ഡ് വായിക്കുകയും റിക്കോര്‍ഡ് ചെയ്യുകയും മറ്റും ചെയ്ത ബിജു. ജെ വര്‍ഗീസ്, കാമെറമാന്‍ റെജി വി കുമാര്‍. ഇവരെല്ലാം എന്നെ വിളിച്ച് ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
അതുപോലെ തിരുവനന്തപുരത്ത് വെച്ച് നാഷണല്‍ ഫിലിം അക്കാദമി നടത്തിയ ചലച്ചിത്ര ക്യാമ്പില്‍ വച്ച് ശ്രീ. ടി .പി . ശാസ്തമഗലത്തെ കണ്ടതും അദ്ദേഹത്തിനെ ഞാന്‍ എഴുതിയ ഒരു ഗാനം കാനിച്ച്ചതും കുഴപ്പമില്ല എന്ന അദ്ദേഹം പറഞ്ഞതും എന്റെ വലിയ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.
2010 May മുതല്‍ ഞാന്‍ ഇറക്കിയ സില്‍സില എന്ന പാട്ടിനെ പറ്റിയും എന്നെ പറ്റിയും യൂട്യൂബിലും മറ്റും വലിയ ആക്രമണങ്ങള്‍ നടന്നിട്ടും അതിനെപ്പറ്റി സ്വന്തം ബ്ലോഗില്‍ ഒന്നും എഴുതിയില്ല കാരണം ഇത്തരം ആക്രമണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ഞാനല്ല കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ് എന്നത് കൊണ്ടാണ്. എന്റെ ആ പാട്ട് ഒരു സമ്പൂര്‍ണ്ണ നിലവാരമുള്ളതാണ് എന്ന ഞാന്‍ അവകാശപ്പെടുന്നില്ല. ഒരു തുടക്കക്കാരന് എന്ന നിലയിലും ചുരുങ്ങിയ ചിലവില്‍ എടുത്ത പാട്ട്എന്ന നിലയിലും മറ്റും ഒത്തിരി പോരായ്മകള്‍ അതിനുണ്ട് .
സില്‍സില (തുടര്‍ച്ച) എന്ന ഹിന്ദി ഭാഷയിലെ വാക്കിന്റെ അര്‍ത്ഥം സാധാരണ മലയാളിക്കറിയില്ല എന്നത് ഈ പാട്ടിനെ അവഹേളിക്കാന്‍ പലര്‍ക്കും പ്രജോദനമേകി. (സില്‍സില എന്ന പേരില്‍ 2 ഹിന്ദി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് . മലയാളത്തില്‍ സില്‍സില എന്നപേരില്‍ ടി വി പ്രോഗ്രാമുകളും ഉണ്ട് )
ലജ്ജാവതി എന്ന അടിപൊളി പാട്ടിനെ കേരളത്തിലെ പ്രമുഖ വിമ൪ശകര്‍ വിമ൪ശിച്ചത് എല്ലാവര്ക്കും അറിവുള്ള താണ് . എന്റെ പാട്ട് യൂട്യൂബില്‍ കയറ്റി കള്ളപ്പേരില്‍ തെറി കമന്റുകള്‍ എഴുതിയവരുടെ വിചാരം അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിലെ വിമ൪ശകരും സാഹിത്യകാരന്മാരും സംഗീതജ്ഞരും എല്ലാം പുറകേ വന്നോളും എന്നായിരുന്നു.
ഇനി മറൊരു പാട്ട് എടുത്ത് ഞാന്‍ തിരിച്ച് വരാതിരിക്കാന്‍ അവര്‍ എന്നെ സഹായിക്കുന്നവരുടെ എല്ലാം ഫോണ്‍ നമ്പര്‍ യു ടുബില്‍ കൊടുത്ത് അവരെ എല്ലാം നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ നാട്ടിലുള്ള ചെറുപ്പക്കാരെ ബന്ധപ്പെട്ട് അവരെ ക്കൊണ്ട് എല്ലാം ഇന്റര്‍നെറ്റില്‍ പോയി എന്നെപ്പറ്റി ഉള്ള തെറി വായിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു! കാരണം ഞാന്‍ നാട്ടില്‍ ഇറങ്ങി നടക്കരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഞാന്‍ പഠിപ്പിക്കുന്ന സ്കുളിലെ മേലധികാരിയായ ഫാദറിനുവരെ അവര്‍ ഈ യു ട്യൂബ് അവഹേളന വീഡിയോകളും ലിങ്കുകളുംമറ്റും അയച്ച് കൊടുക്കുകയും നിരന്തരം ഫോണ്‍ വിളിക്കുകയും മറ്റും ചെയ്തു. ഞാന്‍ ജുണില്‍ സ്കുളില്‍ ചെന്നപ്പോഴാന് വിവരം അറിയുന്നത് സത്യത്തില്‍ എന്റെ തൊഴില്‍ വരെ ഇല്ലാതാക്കികളയാന് ഈ സാമദ്രോഹികള്‍ ശ്രമിക്കുമെന്നൊരിക്കലും ഞാന്‍ കരുതിയില്ല

| എന്റെ പുസ്തകത്തെ സഹപ്രവര് ത്തകനും പ്രസസ്ത ചിത്ര കാരനും അനിമേറ്ററും ആയ ജോജോ തോമസ് പരിചയപ്പെടുത്തുന്നു. |
| My short story book released by Cartoonist Rajunair. receiving book Fr. Alex Prayikkalam . |
ഒരു തുടക്കക്കാരനെ എങ്ങനെയെങ്കിലും തുരത്താന്‍ നോക്കുന്ന കുറെ അസൂയക്കാരണ് ഇതിന്റെ പിന്നില്‍. എന്റെ പാട്ട് യുടുബില്‍ ഇടാനുള്ള അവകാശം ഇവര്‍ക്കില്ല . വേണമെങ്കില്‍ ഞാന്‍ കേസ് കൊടുത്ത് ഇതെടുത്ത് മാറ്റിക്കാം എന്ന് . പക്ഷെ അദ്ദേഹം പറഞ്ഞു അതിന്റെ ഒന്നും ആവശ്യമില്ല എന്ന്. .
സ്കുളിലെ കുട്ടികളോ അധ്യാപകരോ മറ്റോ ഈ പാട്ടിന്റെ പേരില്‍ എന്നോറ്റ് എന്തെങ്കിലും മൊശമായി പറഞ്ഞാല്‍ ആ നിമിഷം രാജിവെച്ച് പോരണം എന്നായിരുന്നു എന്റെ തീരുമാനം. പക്ഷെ എല്ലാവരും എന്നെ പിന്തുണക്കുകയാണ് ചെയ്തത്.
അത് പോലെ എന്നെ സംഗീതം പഠിപ്പിച്ച ഗുരുക്കന്മാരെല്ലാം എന്നെ അന്ന് വളരെ ആശ്വസിപ്പിച്ചിട്ടുണ്ട്. അവരോടുള്ള എന്റെ കടപ്പാട് കാരണമാണ് എന്റെ ഗുരുവായ സുനില്‍ പള്ളിപ്പുറം സാര്‍ തന്നെ 'ഒരു പക്ഷി പോലും,,' എന്ന് തുടങ്ങുന്ന എന്റെ അടുത്ത പാട്ട് പാടണം എന്ന് ഞാന്‍ ആഗ്രഹിച്ചത്. മുസികില്‍ എം എ എടുത്ത യാളാണ് സുനില്‍ സാര്‍.
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സുദര്ശനന് ഒരു പരിചയവുമില്ലാത്ത എന്നെ അന്ന് വിളിച്ച് ആശ്വസിപ്പിച്ചത് എനിക്ക് അവിശ്വസനീയമായ കാര്യമായിരുന്നു
അത് പോലെ എന്റെ ജ്യേഷ്ഠ തുല്യനും വഴികാട്ടിയുമായ ഡോക്ടര്‍ ജെ കെ എസ് വീട്ടുരിന് ഞാന്‍ ആല്‍ബത്തിന്റെ ആദ്യം താങ്ക്സ് കൊടുത്ത്തിട്ടുന്റായിരുന്നു. ഡോക്ടര്‍ ആയിരിക്കാം ഇതിന്റെ നിര്‍മ്മാതാവ് കരുതി ആ തെറിയന്മാര് അദ്ദേഹത്തെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തി ഒരു ദിവസം അവര്‍ പറഞ്ഞു, "ഇവനൊന്നും ഒന്നും അറിയില്ല ഇവനെക്കൊണ്ടോന്നും ആല്‍ബം ചെയ്യിക്കരുത്" എന്ന്.
![]() |
| Sunil Pallippuram |
അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഞാന്‍ ഇതിനുമുന്‍പ് എത്രയോ ആല്‍ബങ്ങളും മറ്റും ഇറക്കിയിട്ടുണ്ട് അപ്പോഴൊന്നും നിങ്ങളാരും വിളിച്ച്ചിട്ടില്ലല്ലോ . അതുകൊണ്ട് ഇവരെക്കൊണ്ടേ ഞാന്‍ ഇനി ആല്‍ബം എടുക്കുകയുള്ളൂ എന്ന് . "വിഷ് യു ആള് ദി ബെസ്റ്റ്" എന്ന പറഞ്ഞിട്ട അവര്‍ ഫോണ്‍ വെച്ചു.
വലിയ സമ്പന്ന കുടുംബത്തില്‍ പിറന്ന തിരക്ക് പിടിച്ച ഡോക്ടറെ വിളിച്ച് കുടുതല്‍ ശല്യപ്പെടുത്തുന്നത് ബുദ്ധിയല്ലെന്ന് അവര്‍ക്ക് തോന്നിക്കാണും.
താന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയ വൈരാഗ്യം കാരണം പത്ത് പതിനഞ്ച് പേര് ചേര്‍ന്ന തന്നെ തല്ലിയിട്ടുണ്ട്, കുത്തിയിട്ടുണ്ട് എന്നൊക്കെ അഭിമാനത്തോടെ പറയുന്ന ആളാണ് ഡോക്ടര്‍. അദ്ദേഹത്തിന്റെ അടുത്താണ് നേരില്‍ ചെല്ലാന്‍ ധൈര്യമില്ലാതെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി അവര്‍ പേടിപ്പിക്കാന്‍ നോക്കിയത്!
സര്‍ജറി എം ഡി യ്ക്ക് എന്‍ട്രന്‍സ് പാസ്സായിട്ടും സാഹിത്യത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടി ആദ്യം അത് ഉപേക്ഷിച്ച ആളാണ ഡോക്ടര്‍! ഡോക്ടര്‍ തമാശയ്ക്ക് പറയുന്നത് ഡെയ്ലി ചോര കാണുന്ന രണ്ടു ജീവികളെ ഭുമിയില്‍ ഉള്ളു. ഒന്ന് കൊതുക് മറ്റേതു സര്ജന്!!
ഞാന്‍ ആദ്യം സൈബര്‍ സെല്ലില്‍ കൊടുത്ത കേസ് പിന് വലിച്ചതും ഡോക്ടര്‍ പറഞ്ഞിട്ടാണ്. സത്യത്തില്‍ ഡോക്ടറിന്റെ യും സ്കുളിലെ ഫാദര്‍ അലക്സ് പ്രായിക്കളത്തിന്റെയും പിന്തുണ കൊണ്ടാണ് എനിക്ക് ഈ പ്രതിസന്ധി നിയമ വഴിക്ക് കൂടുതൽ പോകാതെ അതിജിവിക്കാന്‍ കഴിഞ്ഞത്.
സംഗീതം ഇല്ലെങ്കിലും ചിത്രകാരന് എന്ന നിലയിലോ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലോ, കഥാകാരന് എന്ന നിലയിലോ ഞാന്‍ രക്ഷപെടും എന്ന് അവര്‍ക്കറിയാം അതുകൊന്ടാണ് അവര്‍ നിസ്സംസയം എന്നെ പിന്തുണ ച്ചത്.
എന്നെ വ്യക്തി പരമമായി അറിയാവുന്ന, എന്റെ കഥകള്‍ വായിക്കുകയും എന്റെ പെയിന്റിങ്ങുകള്‍ കാണുകയും ചെയ്തിട്ടുള്ള അവര്‍ക്ക് എന്റെ പ്രതിഭയെപറ്റി ഒരു സംശയവും തോന്നിയിട്ടില്ല.
![]() |
| "സില് സില" "ഒരു പക്ഷി പോലും.. "എന്നിവയുടെ കാമറമാന്റെജി. വി. കുമാര്‍ ഒരു സിനിമ ചിത്രീകരണത്തിനിടെ.. |
റെജി അടുത്ത പാട്ടെടുക്കാന്‍ കാശില്ലെങ്കില്‍ ഞാന്‍ പ്രൊഡൂസെറെ കൊണ്ടു വരാം എന്ന് വരെ പറഞ്ഞു! (റെജിയെ വിളിച്ച് ശല്യ പ്പെടുത്ത്തിയപ്പോള് അവര്‍ വിചാരിച്ചത് റെജി ഇനി ഒരിക്കലും എന്റെ കൂടെ വര്‍ക്ക് ചെയ്യില്ല എന്നായിരുന്നു. പക്ഷേ ആടിനെ പട്ടിയാക്കിയ പഴയ ബുദ്ധിമാന്മാരുടെ കഥ ഇന്ന് എല്ലാവര്ക്കും അറിയാമല്ലോ, കഷ്ടം ! )
അത് പോലെ ഇതില്‍ അഭിനയിച്ചവര്‍ എല്ലാം എനിക്ക് പൂര്‍ണ്ണ പിന്തുണ തന്നു. മദാമ്മമാര് എന്നെ ആശ്വസിപ്പിച്ച് അന്ന് അയച്ച മേസജുകള് ഇപ്പോഴും ഞാന്‍ സുക്ഷിക്കുന്നു.
അതുപോലെ ഞാന്‍ സംഗീത സംവിധാനം ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ എന്റെ വര്ക്കുകളെല്ലാംഎന്റെ ആദ്യ ഗുരുവായ ശ്രീ. കലവൂര്‍ ബാലന് സാറിനെ കൊണ്ടുപോയി കാണിക്കുമായിരുന്നു. കലവൂര്‍ ബാലന്‍സാറിന്റെ മഹത്വമൊന്നും അധികം പേര്‍ക്കും അറിയില്ല.
മലയാള സംഗീതത്തിന്റെ അവസാന വാക്കായ ശ്രീ യേശുദാസിന്റെ തരംഗിണിയുടെ 32 കാസറ്റുകള്‍ക്ക് ഓർക്കസ്ട്രേഷൻ ചെയ്തത് കലവൂര്‍ ബാലന് സാറാണ്. നിരവധി നാടകഗാനങ്ങള്‍, സിനിമാഗാനങ്ങള്‍, ആല്‍ബങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിൻ്റെതായിട്ടുണ്ട്.
അദ്ദേഹത്തിന്റെ മകന് കണ്ണന് ഇപ്പോള്‍ കൈരളി ടി വിയില്‍ ഗന്ധര്‍വ സംഗീതത്തിൻ്റെ കീബോർഡിസ്റ്റും ജഡ് ജുമാണ് .
മലയാളത്തില്‍ ഇറങ്ങുന്ന മിക്ക ഹിറ്റ് പാട്ടുകളിലും വര്‍ഷങ്ങളായി കീ ബോര്‍ഡ് വായിക്കുന്നത് ശ്രീ കണ്ണനാണ്.(ഉദാ രവീന്ദ്രന് മാഷിന്റെ "മൂവന്തി താഴ്വരയില്..." ഇഷ്ട ത്തിലെ "കാണുമ്പോള്‍ പറയാമോ...", ജാസ്സി ഗിഫ്റ്റിന്റെ "ലജ്ജാവതി..."...etc )
ഞാനും കണ്ണനും ഒന്നിച്ച് നാലാം ക്ലാസ്സില്‍ പഠിച്ചതാണെന്നത് എൻ്റെ അഭിമാനമാണ്. (അന്ന് ആ ക്ലാസില്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകള്‍ ഷീബയും ഗായകന് വല്ലാര്‍പാടം മോഹനന്റെ മകന് ബയ്ജുവും ഉണ്ടായിരുന്നു.)
(ലജ്ജാവതി എന്ന പാട്ടിന്റെ കലാസംവിധായകന്‍ എന്റെ സുഹൃത്ത് അജയന് കാട്ടുങ്കല്‍ ആയിരുന്നു, ശില്‍പ്പ കലയ്ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ ആളാണ അജയന് കാട്ടുങ്കല്‍. ഞങ്ങള്‍ ഒന്നിച്ച് പല ഗ്രൂപ്പ് ബാനര്‍ ചിത്ര രചനയ്ക്കും ഗ്രൂപ്പ് പെയിന്റിംഗ് എക്സി ബിഷനിലും പങ്കെടുത്തിട്ടുണ്ട് . )
(പന്മന രാമചന്ദ്രന്‍നായര്‍ സാര്‍, എം . കൃഷ്ണന് നായര്‍ സാര്‍, ടി പി ശാസ്തമംഗലം സാര്‍,എന്റെ അപ്പുപ്പന് അധ്യാപകനായിരുന്ന പളനിസാര്‍, തുടങ്ങിയ ഭാഷാ പണ്ഡിതരെ ഒക്കെ മനസ്സില്‍ ഒര്ത്തിട്ടെ ഞാന്എന്തെങ്കിലും എഴുതാരുള്ളു)
അന്ന് ആ ക്യാമ്പില്‍ സര്‍ട്ടിഫിക്കറ്റ് തന്നത് പി. ഭാസ്ക്കരന്മാഷായിരുന്നു. സര്ടിഫിക്കട്റ്റ് തന്നിട്ട അദ്ദേഹം wish you all the best എന്ന് എന്നോട് മന്ത്രിച്ചത് ഇന്നും എന്റെ ചെവിയില്‍ മുഴങ്ങുന്നു. വിശ്വാസം വരാതെ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. അദ്ദേഹം പൂര്‍ണ്ണ വിശ്വാസത്തോടെ എന്നെ അനുഗ്രഹിച്ചത് എത്ര വലിയ ഭാഗ്യമാണ്.
സിലസില റിക്കോര്‍ഡ് ചെയ്ത് കിട്ടിയപ്പോള്‍ ആദ്യം കേള്പ്പിച്ചത ശ്രീ കലവൂര്‍ ബാലന് സാറിനെ ആയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ വിഡിയോ സഹിതം അദ്ദേഹത്തെ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു "ഇത് പത്ത് പ്രാവശ്യം ടി വി യില്‍ വന്നാല്‍ ഹിറ്റായി" എന്നും . ഇനി എന്നെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ എനിക്കതൊന്നും വിശ്വാസം വന്നില്ല. പക്ഷെ ക്രമേണ അദ്ദേഹം പറഞ്ഞത് യാഥാർഥ്യമാകുന്നത് ഞാന്‍ അറിഞ്ഞു .
ആദ്യം സില്‍സില ടിവിയില്‍ വന്നത് കിരണ്‍ (kiran) ടിവിയില്‍ ആണ്. അന്ന ആദ്യമായി ടിവിയില്‍ ഈ പാട്ട് കണ്ട ഞാന്‍ സന്തോഷം കൊണ്ട് ഉറക്കെ കാറി തുള്ളിച്ചാടിപ്പോയി. പിന്നെ നാട്ടിലെല്ലാം നടന്ന് എൻ്റെ പാട്ട് ടിവിയില്‍ വന്നു എന്ന പറഞ്ഞ നടന്നത് എൻ്റെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവമാണ്.
പിന്നെ കൈരളി പ്യുപ്പിളിലും വി ചാനലിലും വന്നു. കുടാതെ ലോക്കല്‍ ചാനലുകളുടെ ജൂക് ബോക്സില്‍ ഇടാന്‍ തുടങ്ങി. സത്യത്തില്‍ ഞാന്‍ ആളുകള്‍ സിലസില വിളിച്ച്ചെടുക്കുന്നത് കണ്ട അത്ഭുതപ്പെട്ടിട്ടുണ്ട് .

മറ്റ് മലയാളം തമിഴ് പാട്ടുകലെക്കാള് തുച്ചമായ ചിലവില്‍ എടുത്ത ഈ പാട്ടാണ് ആളുകള്‍ കുടുതല്‍ വിളിച്ച്ചെടുക്കുന്നത്! അതോടെ ആല്‍ബം രംഗത്തെ പലര്‍ക്കും എന്നോട്ട് അസുയയായി. എങ്ങനെയും എന്നെ തുരത്തിയില്ലെങ്കില്‍ അവരുടെ മേല്‍ക്കോയ്മ നഷ്ടപ്പെടും എന്ന അവര്‍ കരുതി. അതിനു വേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയ്യാറായി.
ആല്‍ബം രംഗത്തുള്ളവരും അവരുടെ ആരാധകരും മാത്രമല്ല ഈ പാട്ടിനെതിരെ കമൻറുകൾ എഴുതിയത് എന്ന് ഞാന്‍ സമ്മതിക്കുന്നു.
ആല്‍ബം രംഗത്തുള്ളവരും അവരുടെ ആരാധകരും മാത്രമല്ല ഈ പാട്ടിനെതിരെ കമൻറുകൾ എഴുതിയത് എന്ന് ഞാന്‍ സമ്മതിക്കുന്നു.
ഫാസ്റ്റ് പാടുകളെ എതിര്‍ക്കുന്നവര്‍, സില്സിലയുടെ എഡിറ്റിംഗ് ഇഷ്ടപ്പെടാത്തവര്‍, സില്‍സില എന്ന വാക്ക് അര്‍ത്ഥ മില്ലാതെയാണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന കരുതിയ സാഹിത്യ പ്രേമികള്‍(?), അഭിനയിച്ചിരിക്കുന്നവരുടെ സൌന്ദര്യം ഇഷ്ടപ്പെടാത്ത സൌന്ദര്യആരാധകര്(?) , അസുയ, പാര, വര്‍ഗ്ഗീയത തുടങ്ങിയവയുടെ സ്റ്റോക്കിസ്റ്റുകള്‍, എല്ലാം ഇവന് ചെയ്ത് ആളാകേണ്ട എന്ന് കരുതിയവര്‍, മറ്റുള്ളവര്‍ എഴുതിയ കമന്റ് അനുകരിച്ച്ചവര്, ചുമ്മാ ഒരാളെ തെറിപറയാന്‍ കിട്ടിയ അവസരം മുതലാക്കിയവര്‍, സില്സിലയെ എതിര്‍ത്തെഴുതിയാല്‍ താന്‍ പ്രശസ്ത നാകും എനന് കരുതിയവര്‍,, ...തുടങ്ങിയ ഒത്തിരിപ്പേര് ഇതിലുണ്ട്.
സില്‍സില അപ് ലോഡ് ചെയ്തവര്‍ തന്നെ ഒത്തിരി യു ട്യൂബ്, ഇ മെയില്‍ അക്കൌണ്ട് കള്ളപ്പേരില്‍ തുടങ്ങി തെറി കമന്റുകള്‍ എഴുതിയിട്ടു. സില്സിലയ്ക്കെതിരെ തെറി കകമൻറുകൾ എഴുതിയിട്ട യുട്യൂബ് അക്കൌണ്ട് ഉള്ളവരുടെ ചാനല്‍ പരിശോധിച്ചാല്‍ അവിടെ ശുദ്ധസംഗീതത്തിന്റെയോ സാഹിത്യത്തിന്റെയോ ഒരു തരി പോലും കാണാനാവില്ല.

അവരുടെ ഫേവറിറ്റ്സ് മറ്റ് പലതും ആയിരിക്കും. ശുദ്ധ സംഗീതവും സാഹിത്യവും ആസ്വദിക്കുന്നവര്‍ അസഭ്യം എഴുതിവെക്കാന്‍ പോകില്ല. അവര്ക്കിഷ്ടമാകാത്തതിനെ അവര്‍ അവഗണിക്കുകയേ ഉള്ളു.
എന്റെ ഫോണിലേക്ക് നിരന്തരം വിളികള്‍ വരാന്‍ തുടങ്ങിയപ്പോഴാന്‍ ഞാന്‍ യു ടുബില്‍ അവര്‍ എന്റെ പാട്ട് ഇട്ടിട്ടുണ്ടെന്ന് അറിയുന്നത്. അത് ഞാന്‍ പോയിക്കന്ടപ്പോള് എന്റെ ശരീരം തളർന്നു പോയി എങ്ങനെ ഇതില്‍ നിന്ന് രക്ഷപെടും എന്ന് എനിക്കറിയില്ലായിരുന്നു.

ഞാന്‍ യു ടുബിലെക്ക് ഞാന്‍ ആത്മഹത്യയുടെ വകിലാണ് എന്നെ രക്ഷിക്കണം എന്ന പറഞ്ഞ അപേക്ഷ അയച്ചു. യു ട്യൂബ് കുറെ vidioകള്‍ മാറ്റിത്തന്നു. പക്ഷെ അപ്പോഴീക്കും അവര്‍ വേറെ പേരില്‍ അത് അപ് ലോഡ് ചെയ്തു.
എന്നെ സഹായിക്കുന്നവരുറെ എല്ലാം ഫോണില്‍ വിളിവരാന്‍ തുടങ്ങിയതോടെ ആണ് ഞാന്‍ സൈബര്‍ സെല്ലില്‍ കേസ് കൊടുത്തത്. പക്ഷെ ഇവിടുത്തെ policeകാര്‍ക്ക് ഇതെന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു അവര്‍ എന്നോട് തിരുവനനതപുരത്തെ സൈബര്‍ സെല്ലില്‍ പോയി പരാതി കൊടുക്കാന്‍ പറഞ്ഞു.
ആ സമയത്ത് കഴുത്തിലെ ഡിസ്കില്‍ വേദനയുള്ളത് കൊണ്ട് ഡോക്ടര്‍ ബിന്ദുലാല്‍ എന്നോട് നെക്ക് കോളര്‍ ഇട്ട് പൂര്‍ണ്ണ വിശ്രമം എടുക്കനമെന്ന് പറഞ്ഞ അവസരമായത് കൊണ്ട് എനിക്ക് തിരുവനനതപുരത്ത് പോകാനും പറ്റില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുംപോഴാണ് ജീമോന്‍ ഡോക്ടര്‍ ഉപദേശിച്ച്ചത്, "നമ്മള് പാട്ടെടുത്തത് ആളുകള്‍ കാണാനല്ലേ, ഇവന്മാര് കാരണം പാട്ട് ആളുകള്‍ കാണുന്നുണ്ടല്ലോ, അതുകൊണ്ട് കേസ് മുന്നോട്ട് കൊണ്ടുപോകണ്ട" എന്ന്.
ഞാനും കരുതി ഞാന്‍ മാത്രമല്ലല്ലോ ഇങ്ങനെ സൈബര്‍ ആക്രമണങ്ങള്‍ക്കിരയാകുന്നത്, എത്രയോ പെൺ കുട്ടികള്‍ യുടുബിലൂടെ യുള്ള ആക്രമണങ്ങള്‍ കാരണം ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്. എത്രയോ കുടുംബങ്ങള്‍ അതിന്റെ നാണക്കേടഅനുഭവിക്കുന്നു. അവരുടെ ദുഃഖം എനിക്കും അറിയാനുള്ള ഒരു അവസരമായി ഇതിനെ കാണാം. പിന്നെ ഇങ്ങനെ യുള്ള ആക്രമണങ്ങള്ക്കിരയാകുന്നവരെ എനിക്കും സഹായിക്കാമല്ലോ. കുറച്ച് നാള് കഴിയുമ്പോള്‍ താനേ ഇത് കേട്ടടങ്ങിക്കോലും എന്ന് കരുതി ഞാന്‍ യു ട്യൂബ് നോക്കാതെ ആയി.

അക്കാലത്ത് കലവൂര്‍ ബാലൻ സാർ എന്നെ വളരെ ആശ്വസിപ്പിച്ചിട്ടുണ്ട് . ഒരു കൊച്ചു പക്ഷി ആല്മരത്തില് അഭയം തേടുന്നത് പോലെയാന് ഞാന്‍ ബാലന് സാറിന്റെ അടുത്ത് ചെന്നിരുന്നത്. അദ്ദേഹം തന്റെ ചില അനുഭവങ്ങള്‍ എന്നോട് പറഞ്ഞു, ബാലന് സാറിന്റെ മിന്മിനി പാടിയ ഒരു പാട്ട് ദൂരദര്‍ശനില്‍ വന്നപ്പോള്‍ സാര്‍ അതില്‍ മ്യൂസിക് conduct ചെയ്യുന്നതായി ഷൂട്ട് ചെയ്തു. അത് കണ്ടിട്ട് പലരും വളരെ രൂ ക്ഷമായി അദ്ദേഹത്തെ പരിഹസിക്കാനും മറ്റും ശ്രമിച്ചു എന്നൊക്കെ യുള്ള സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം എനിക്ക് പറഞ്ഞ തന്നു. ഈ രംഗം ഇങ്ങനെ ഉള്ളതാകുന്നു. ഇവിടെ നില്ക്കണമെങ്കില് ഇതൊക്കെ സഹിച്ചേ പറ്റൂ . എന്നൊക്കെ അദ്ദേഹം എന്നെ പറഞ്ഞ മനസ്സിലാക്കി തന്നു.
സില്‍സില എന്ന പാട്ട് ഇപ്പോള്‍ എല്ലാവർക്കും അറിയാം. എല്ലാവരും അത് മറക്കും മുൻപ് അടുത്ത പാട്ട് ഇറക്കിയാല്‍ എല്ലാ വിമര്‍ശനങ്ങളും അവസാനിക്കുകയും സംഗീത രംഗത്ത് ഉയരുകയും ചെയ്യാം എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു.

പക്ഷെ ഞാന്‍ അന്ന് പറഞ്ഞു, "എന്നെ രക്ഷിക്കാന്‍ വേണ്ടിയോ വല്ലവരോടും പ്രതികാരം ചെയ്യാനോ ഞാന്‍ സംഗീതത്തെ വലിച്ചിഴക്കില്ല. അതിനെക്കാള്‍ എനിക്കിഷ്ടം അവര്‍ എന്നെ കൊല്ലുന്നതാണ് . ഈ പ്രശ്നങ്ങളൊക്കെ അവസാനിച്ച് എല്ലാവരും എല്ലാം മറന്ന് കഴിഞ്ഞ് മനസ്സ് ശാന്തമാകുമ്പോഴേ ഞാന്‍ അടുത്ത പാട്ട് ചെയ്യുകയുള്ളൂ." എന്ന്
എന്റെ അഹങ്കാരം കൊണ്ടല്ല ഞാന്‍ അങ്ങനെ പറഞ്ഞത്, ഞാന്‍ അന്ന് വീണ്ടുമൊരു പാട്ട് എടുത്താല്‍ അത് വിജയിക്കില്ല. കാരണം കേരളത്തിലെ എല്ലാ പ്രധാന ചാനലുകളിലും എന്റെ പാട്ട് വരാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും അവര്‍ എടുത്തിട്ടുണ്ടായിരുന്നു.

സില്‍സില ചാനലുകളില്‍ കൂടുതലായി വരാതിരുന്നതിന്റെ കാരണം ഇവര്‍ ചാനലുകാരെ സ്വാധീനിച്ചതാണ്. ജനങ്ങള്‍ എന്റെ പാട്ട് തെറിയോടു കുടെ യുടുബിലും അപ്രിയഗാനങ്ങളുടെ കൂട്ടത്തിലും മാത്രമേ കാണാവൂ എന്ന അവര്‍ നിശ്ചയിച്ചു. അടുത്ത പാട്ട് ഞാന്‍ അന്ന് എടുത്തിരുന്നെങ്കില്‍ ഒരു ചാനലും അതിടുകയുമില്ല, സംഗീതത്തെ കൊല്ലുന്നു എന്നാരോപിച്ച് എന്നെയോ എന്റെ സഹപ്രവര്‍ത്തകരെയോ അവര്‍ ആക്രമിക്കാനും മുതിര്‍ന്നേനെ. എന്നെ സംബന്ധിച്ച് അപ്പോള്‍ ജനങ്ങള്‍ ഇത് കണ്ടിട്ട് എന്ത് തീരു മാനിക്കുന്നു എന്ന് കാത്തിരിക്കുകയെ നിവര്ത്തിയുള്ളു. ഇത്ര കഷ്ടപ്പെട്ട് ഞാന്‍ ഒരു പാട്ടെടുത്തിട്ട് മലയാളികള്‍ എന്നെ അവഹേളിക്കുകയാണെങ്കിൽ പിന്നെ ഞാന്‍ ഇവിടെ നിന്നിട്ടെന്തിനാണ്. ഞാന്‍ ഈ പാട്ടിനെ രക്ഷിക്കാന്‍ ഒന്നും ചെയ്യില്ല ജനങ്ങള്‍ ഈ പാട്ട് പോസിറ്റിവ് ആയി എടുത്തില്ലെങ്കില്‍ ഞാന്‍ എന്നെന്നേക്കുമായി കേരളം വിടും അതായിരുന്നു എന്റെ തീരു മാനം. അവര്‍ക്ക് വേണ്ടതും അതുതന്നെ ആയിരിക്കാം.
ഞാന്‍ ഒരിക്കല്‍ ബന്ഗ്ലൂര് പോയപ്പോഴാന് സത്യത്തില്‍ എന്റെ വില മനസ്സിലാക്കുന്നത്. അവിടെയുള്ളവര്‍ എന്റെ പെയിൻ്റിങ്ങുയകളും ഇംഗ്ലീഷിലെ കവിതകളും ഒക്കെ വായിച്ച് എന്ത് ആദരവോടെയാണ് എന്നെ നോക്കിയിരുന്നത്! കേരളത്തില്‍ ആരും എനിക്ക് വില തന്നില്ല എന്ന് ഞാന്‍ പറയുന്നില്ല. എന്നെ പ്രോത്സാഹിപ്പിച്ച ഒത്തിരി പെരുണ്ട്. ഉദാഹരണത്തിന് എന്റെ ആദ്യ പുസ്തകം വായിച്ചിട്ട് സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ എനിക്കയച്ച് കത്ത് തന്നെ മതി.

ആലപ്പുഴയില്‍ 2000ല്‍ നടത്തിയഎന്റെ ആദ്യ Painting Exhibitionനെപ്പറ്റി മാത്രുഭൂമി,മംഗളം , ചന്ദ്രിക തുടങ്ങിയ പത്രങ്ങളെല്ലാം അമ്പരപ്പിക്കുന്ന രീതിയിലാന് എഴുതിയത്.
എന്റെ ആദ്യ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത കല്ലേലി രാഘവന് പിള്ള സാര്‍ (പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ അദ്ധ്യാപകന്, ആലപ്പുഴയിലെ സാഹിത്യ സാംസ്കാരിക നായകന്) "ഈ കലാകാരനെ ലോകം ശ്രദ്ധിക്കുന്ന കാലം അതിവിദൂരമല്ല" എന്നാണ അഭിപ്രായമായി ബുക്കില്‍ എഴുതിയത്

വിവാദം തുടങ്ങിയതിനു ശേഷം ആദ്യമായി സില്സിലയെ പറ്റി നല്ല രീതിയില്‍ ടി വി യില്‍ വന്നത് ഇന്ത്യാ വിഷനിലെ പൊളി ട്രിക്സ് പരിപാടിയിലാണ് .
അതിനു ശേഷം മലയാള മനോരമയുടെ മെട്രോ എഡിഷനില്‍ ആഗസ്റ്റില്‍ സില്സിലയെ പറ്റി റൈറ്റ് അപ്പ് വന്നു. ഞാന്‍ അതെഴുതിയ ജീവന് കുമാര്‍ എന്ന പത്ര പ്രവര്‍ത്തകനെ വിളിച്ചു. ഈ പാട്ടിനു പിന്നിലുള്ള കാര്യങ്ങളെ പറ്റി വിസദമായി സംസാരിച്ചു. അദ്ദേഹം ഇതിനെ പറ്റി എഴുതാമെന്നും പറഞ്ഞു. എന്നെ രക്ഷിക്കാം എന്നും പറഞ്ഞു.
ഞാന്‍ ഇങ്ങനെ വാഗ്ദാനം തരുന്നവരെ വിശ്വസിക്കാറില്ല. ഞാന്‍ അത് മറന്നു. പക്ഷെ ഒക്ടോബറില്‍ മലയാള മനോരമയുടെ സ ണ് ഡേസപ്ലിമെന്റില് എൻ്റെ ഇൻറർവ്യൂ വന്നു.
സത്യത്തില്‍ അന്ന് വരെ ദിവസവും എൻ്റെ ഇ മെയിലിലേക്ക് തെറികള്‍ അവന്മാര് അയച്ചു കൊണ്ടിരുന്ന താണ്. മനോരമയില്‍ എൻ്റെ ഇൻറർവ്യൂ വന്നതില്‍ പിന്നെ ഒരു ഇ മെയില്‍ പോലും അവര്‍ അയച്ചിട്ടില്ല. ജീവന് കുമാര്‍ അങ്ങനെ പറഞ്ഞത് യാഥാർഥ്യമാക്കി.
പിന്നെ ഏഷ്യാനെറ്റിലെ വോഡാഫോൺ കൊമെഡി സ്റ്റാറില്‍ വന്നതോടെ സില്‍സില കുടുംബ സദസ്സിലെ പാട്ടായി മാറി. പിന്നെ പല പല പരിപാടികളില്‍, സിനിമകളില്‍ ഒക്കെ വന്ന് പാട്ട് ഞാന്‍ പോലും കരുതാത്ത രിയ്തിയില്‍ പ്രസസ്തമായി.
അമ്മ സംഘ ടനയുടെ മെഗാഷോയില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാര് സില്‍സില പാടി അഭിനയിക്കുന്നത് കണ്ടതോടെ വിമര്‍ശകര്‍ ഒരുവിധം ഒഴിഞ്ഞു.
ആ ഇടയ്ക്കാണ് ഏഷ്യാനെറ്റില്‍ നമ്മള് തമ്മില്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിക്കുന്നത്. അപ്പോള്‍ ഞാന്‍ കൂടെ ആരൊക്കെയാണ് ആ പരിപാടിയില്‍ ഉള്ളത് എന്ന് ചോദിച്ചു. സില്സിലയെ ആക്രമിക്കാന്‍ തുടങ്ങിയ കാലത്ത് സില്‍സിലയെക്കാള്‍ നല്ലത് എന്ന് പറഞ്ഞ് ഒരുത്തന് ഒരു പാറപ്പുറത്ത് നിന്ന് ആഭാസ നൃത്തം ചെയ്യുന്ന വീഡിയോ അവര്‍ ആദ്യം പ്രചരിപ്പിച്ചു. എന്റെ പാട്ട് ജനങ്ങള്‍ കൂടുതലായി കാണാന്‍ തുടങ്ങിയപ്പോള്‍ അത് കഴിവ് കൊണ്ടല്ല എന്ന് തെളിയിക്കാനായി പുതിയ മുഖത്തിലെ പാട്ട് ഒരുത്തന് പാടി കുളമാക്കുന്ന വീഡിയോ പ്രചരിപ്പിച്ചു. അതുപ്പോലെ കഴിവില്ലായ്മ കൊണ്ടാണ് ഞാനും പ്രശസ്തനാകുന്നത് എന്ന് തെളിയിക്കാന്ആയിരുന്നു അവരുടെ ശ്രമം.. അത് കഴിഞ്ഞ് സൂപ്പര്‍ താരങ്ങള്‍ എന്റെ പാട്ട് പാടി അഭിനയിക്കാന്‍ തുടങ്ങിയതോടെ ഇനി എന്നെ വിമര്‍ശിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി അവര്‍ സില്‍സിലയെക്കാള്‍ മോശമായ ഒരു പാട്ടിറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ അത് കൊണ്ടു സില്സിലയെ വിട്ടു ഇനി മുതല്‍ ഞങ്ങള്‍ തെറി പറയുന്നത് ആ പാട്ടിനെ ആയിരിക്കും എന്ന് പ്രഖ്യാപിച്ച് പത്രങ്ങളിലും ടി വിയിലും പ്രസ്താവന (വാര്‍ത്തയായി) കൊടുത്തു.
ഇങ്ങനെ സില്‍സിലയെക്കാള്‍ നല്ലത് സില് സിലയ്ക്ക് തുല്യം സില്‍സിലയെക്കാള്‍ മോശം എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിച്ച വിഡിയോകളിലെ നായകന്മാര് ഉണ്ടെങ്കില്‍ ഞാന്‍ ആ പരിപാടിയില്‍ പങ്കെടുക്കില്ല എന്ന് നമ്മള് തമ്മില്‍ പരിപാടിക്ക് എന്നെ വിളിച്ച ശ്രീ സത്യനോടും (സത്യേട്ടനോടും) ശ്രീ പ്രവീണിനോടും ഞാന്‍ പറഞ്ഞു.
അവര്‍ എന്നെ ക്കാള്‍ നല്ലവര്‍ തന്നെയാണ് പക്ഷെ എന്റെ കലാ വീക്ഷണങ്ങള്‍ അവരില്‍ നിന്ന് വ്യത്യസ്തമാണ്. അത് കൊണ്ടാണ് ഞാന്‍ അവരുടെ കൂടെ തല്ക്കാലം ഇരിക്കില്ല എന്ന് തീരുമാനിച്ചത്. (അവരുമായി ഒന്നിച്ചു പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങള്‍വരെ എനിക്ക് വാഗ്ദാനം പിന്നീടുണ്ടായി.) അവരൊന്നും ഇല്ല എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ നമ്മള് തമ്മില്‍ പരിപാടിയില്‍ പങ്കെടുത്തത്.
ആ പ്രോഗാമില്‍ പങ്കെടുത്ത ഒരാളെ പ്പോലും എനിക്ക് മുന്‍ പരിചയമില്ലായിരുന്നു. പക്ഷെ എന്നെ ഇരുത്തിക്കൊണ്ട് അവര്‍ സില്‍സില മോണിട്ടറില്‍ ഇട്ടു കാണിച്ചു. എന്നിട്ട് കാണികളുടെ റിയാക്ഷന് ഷൂട്ട് ചെയ്തു. എല്ലാവരും അത് കണ്ടു ആസ്വദിക്കുകയും കൈയ്യടിക്കുകയുമാണ് ചെയ്തത്. സില്‍സില കണ്ടവര്‍ എന്നെ തെറി വിളിക്കും ആക്രമിക്കും എന്ന് പ്രചരിപ്പിച്ചവർക്ക് അതോടെ ഉത്തരം മുട്ടി.
ആ പാരിപാടിയുടെ അവസാനം പ്രായമായ ഒരാള്‍ എഴുന്നേറ്റു നിന്ന്, "ഹരിശങ്കറിനെ പോലെ ദൈവീകമായ കഴിവുള്ള കലാകാരന്മാരെ ലോകപ്രശസ്ത രാക്കാന്‍ ഇൻറർനെറ്റ് സഹായിക്കുന്നു അത് കൊണ്ടു ഇൻറർനെറ്റ് കൊണ്ടു ഗുണം ഉണ്ട്" എന്ന് പറഞ്ഞു. ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത് ?
എൻ്റെ രണ്ടാമത്തെ പാട്ടിന്റെ ഷൂട്ടിങ്ങിനോ എഡിറ്റിങ്ങിനോ റിലീസിങ്ങിനോ ഒരു പ്രശ്നവും വന്നില്ല. ഒരു മോശം കമന്റു പോലും അതിനാരും എഴുതിയിട്ടില്ല. ഇനി യുള്ള എന്റെ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ഗ്ഗാത്മകമായ വിമര്‍ശനങ്ങള്‍ ഞാന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു . വിമര്‍ശനങ്ങള്‍ കലാകാരനെ വളര്‍ത്തും എന്ന തന്നെയാണ് എന്റെ അഭിപ്രായം പക്ഷെ അത് സഹൃദയനായ വിമര്ശകന് ആയിരിക്കണം ദുഷ്ടഹൃദയനായ വിമര്ശകന് ആകരുത്. വിമര്ശകന് കലാപരിപോഷണത്തിന് ശ്രമിക്കണം കലാകാരനെ വ്യക്തിഹത്യ നടത്തുവാന്‍ ശ്രമിക്കരുത്. എല്ലാവര്ക്കും നന്ദി.
പക്ഷെ അതിനു ശേഷം എനിക്ക് ചിക്കന്‍ ഗുനിയ പനിയും മറ്റും വന്ന് അങ്ങോട്ട് പോകാന്‍ പറ്റിയില്ല.മാത്രമല്ല ഇത്ര വലിയ സംഗീത സംവിധായകന് എന്നെ മകനെ എന്നൊക്കെ വിളിച്ചത് കേട്ടപ്പോള്‍ എനിക്ക് ഇനി ഒന്നും വേണ്ട എന്ന മനസ്സ് നിറഞ്ഞ അവസ്ഥ യിലായിരുന്നു ഞാന്‍.
കുറച്ച് നാള് കഴിഞ്ഞ അപ്പച്ചിയപ്പൻ്റെ മകന് തമ്പു എന്നൊട് പറഞ്ഞു ഒരു പരിപാടിക്ക് അര്ജുനന് മാഷ് വന്നപ്പോള്‍ എന്നെ തിരക്കി എന്ന്. വാസ്തവത്തില്‍ ഞാന്‍ സന്തോഷം കൊണ്ട്ട് മതിമറന്ന് പോയി. പക്ഷെ എന്നിട്ടും ഞാന്‍ പോയില്ല. ജീമോന്‍ ഡോക്ടര്‍ പറഞ്ഞു "അവര്‍ മഹാഗുരുക്കന്മാര് അവര്‍ അറിവ് തരാന്‍ കാത്തിരിക്കുന്നവാരാണ്, ഒരിക്കലും പോകാതിരിക്കരുത്" എന്ന്.
പിന്നെ അര്ജ്ജുനന് മാഷ്.മുഹമ്മയില്‍ ഒരു നവരാത്രിയില്‍ സ്വീകരണം ഉണ്ടായിരുന്നു. അവിടെ വച്ച് ഞാന്‍ കമ്മറ്റിക്കാരോട് മാഷിനെ പറ്റി തിരക്കിയിരുന്നു. സ്വീകരണം കഴിഞ്ഞു ഗാനമേള തുടങ്ങിയപ്പോള്‍ മാഷിനെ അവര്‍ എന്റെ മുന്നിലെ കസേരയില്‍ ഇരുത്തി. ഞാന്‍ മാഷിനോട് എന്നെ പരിചയപ്പെടുത്തി. അപ്പോള്‍ തന്നെ എന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. പിന്നെ ഞാന്‍ അര്ജ്ജുനന് മാഷിന്റെ വീട്ടില്‍ പോയി അവിടെ അപ്പോള്‍ കുടുംബ സുഹൃത്തായ ആലപ്പി ഋശികേശും ഉണ്ടായിരുന്നു. മാഷ് ഞാന്‍ പോരാന്‍ നേരം എന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. എന്റെ ഉള്ളിലേക്ക് ഒരു വൈദ്യുതി കടന്ന് പോകുന്നത് പോലെ എനിക്ക് തോന്നി.
(ശ്രീ ശ്രീ രവിശന്കര് ബംഗ്ലൂര് ആശ്രമത്തില്‍ വച്ച് എന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ച്ചപ്പോഴും ഇതുപ്പോലെ എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്.) .
![]() |
| ശ്രീ ശ്രീ രവിശങ്കറിന് ഞാന്‍ ബാഗ്ലൂര് ആശ്രമത്തില്‍ വച്ചു വരച്ചു കൊടുത്ത ചിത്രം |
സത്യത്തില്‍ അതൊരു അത്ഭുതമായാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. അതുവരെ എന്റെ കമ്പ്യുട്ടറിൽ സംഗീത സംവിധാനം ചെയ്യാനുള്ള സോഫ്ട് വെയറുകള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും എനിക്കറിയില്ലായിരുന്നു. അര്ജ്ജുനന് മാസ്റ്ററിൻ്റെ അനുഗ്രഹം കിട്ടിയതില്‍പ്പിന്നെ അതെല്ലാം ഞാന്‍ കണ്ടുപിടിക്കുകയും സ്വയം സംഗീത സംവിധാനം (orchestration and recording)പഠിക്കുകയും
ചെയ്തു. യന്ത്രപ്പാട്ട് എന്ന അനിമേഷന്‍ വര്‍ക്ക് ഞാന്‍ അങ്ങനെ ഒറ്റയ്ക്ക് ചെയ്ത താണ് . അത് കലവൂര്‍ ബാലന് സാറിനെ കാണിക്കുകയും അഭിപ്രായം തേടുകയും ചെയ്തു. പക്ഷെ സാര്‍ പറഞ്ഞ മാറ്റങ്ങളൊന്നും വരുത്താന്‍ പറ്റിയിട്ടില്ല. കാരണം ശ്രുതി ശരിയാക്കാനും, മിക്സ് ചെയ്യാനും മറ്റും ഒക്കെ ഉള്ള സോഫ്ടുവെയറുകള്‍ അന്ന് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു. ഇനി അത് ഒന്നുകൂടെ റിക്കോര്ഡ്ന് ചെയ്യണം.
ഡോക്ടർ ജീമോൻ കെ സാമിൻ്റെ കവിതകൾ ബിജു ജെ വർഗീസിൻ്റെ റിക്കോർഡിങ്ങ് സ്റ്റുഡിയോയിൽ വച്ചാണ് റിക്കോർഡ് ചെയ്തത്. ജീമോൻ ഡോക്ടറിൻ്റെ കവിതകളും പാട്ടുകളും വിവിധ റിക്കോർഡിങ്ങ് സ്റുഡിയോകളിൽ റിക്കോർഡ് ചെയ്യാൻ പോകുമ്പോൾ ചിലപ്പോഴൊക്കെ ഞാനും കൂടെ പോകുമായിരുന്നു. അങ്ങനെയാണ് ബിജു. ജെ വർഗീസിനെ പരിചയപ്പെടുന്നത്.
രണ്ട് മൂന്ന് മാസം നീണ്ടുനിന്ന ഡിസ്കഷനും റിക്കോർഡിങ്ങും എഡിറ്റിങ്ങും കഴിഞ്ഞ് 13 വര്‍ഷമായി ഞാന്‍
മനസ്സില്‍ കൊണ്ടു നടന്ന സില്‍സില അങ്ങനെ യാഥാർഥ്യമായി.
പക്ഷെ ആ പാട്ടൊന്നും അര്ജ്ജുനന് മാഷിനെ കേള്‍പ്പിക്കാന്‍ പറ്റില്ലല്ലോ . അര്ജ്ജുനന് മാഷിനെ കേള്പ്പിക്കനാന് "ഒരു പക്ഷി" ഞാന്‍ പ്രധാനമായിട്ടും ചെയ്തത്. അര്ജ്ജുനന് മാഷിനുള്ള എന്റെ ഗുരുദക്ഷിണ ആണ് ഒരു പക്ഷി എന്ന പാട്ട്.
****************************************************************************
ഈ പാട്ട് എങ്ങനെ ജനിച്ചു?
ഈ പാട്ട് 1996ല്‍ ഞാന്‍ കമ്പോസ് ചെയ്തതാണ്. അന്ന് ഞാന്‍ കേരള ഫിലിം അക്കാദമിയില്‍ ഫിലിം ഡയറക് ഷന് പഠിക്കുകയായിരുന്നു. ഒരു പാട്ട് ഞാന്‍ മൂലം ഉണ്ടാകണം എന്ന ആഗ്രഹം മുലമായിരുന്നു ഞാന്‍ ഫിലിം ഡയരക്ടര്‍ ആകാന്‍ ആഗ്രഹിച്ചത്. ആയിടയ്ക്ക് എനിക്ക് ഒരു ഓര്‍ഗന്‍ മേടിക്കാന്‍ അവസരം കിട്ടി. ഓര്‍ഗന്‍ കിട്ടി പിറെ ദിവസം ഞാന്‍ വെറുതെ ഹിന്ദിയില്‍ വരി എഴുതി കമ്പോസ് ചെയ്തതായിരുന്നു. സില് സില
എന്ന ഈ പാട്ട്. (mere saath gaavo thum silsila he silsila, mere saath nacho thum silsila he silsila)
എന്ത് കൊണ്ട് ഹിന്ദിയില്‍ വരി എഴുതി എന്ന ചോദിച്ചാല്‍. മലയാളത്തില്‍ പഞ്ച് വേര്‍ഡുകള്‍ കുറവ് ആണെന്ന ചില ഗാന രചയിതാക്കള്‍ പറയുന്നത് കേട്ടിടുന്റ്റ്. അത് മൂലമായിരുന്നു ഹിന്ദിയില്‍ വരി എഴുതിയത്. ആ പാട്ട് പലരെയും കേള്‍പ്പിച്ചപ്പോള്‍ നല്ല അഭിപ്രായം കിട്ടി. പിന്നെ അത് എങ്ങനെ എങ്കിലും ഇറക്കണം എന്നതായി എന്റെ ചിന്ത. ഞാന്‍ കലവൂരില്‍ ഒരു കാസറ്റ് കട തുടങ്ങി. പിന്നെ കലവൂര്‍ ബാലന് സാറിന്റെ അടുത്ത് പഠനം തുടങ്ങി. പിന്നെ ഞാന്‍ പലരുടെ അടുത്തും സംഗീതം പഠിച്ചി ട്ടുന്റ്റ്. സുരേഷ് പൈ സര് , കലാമണ്ഡലം രാമചന്ദ്ര കൈമള്‍സാര്‍, കണിച്ചുകുളങ്ങര അംബിസാര്, ശ്രീവിദ്യ ടീച്ചര്‍, ജനാര്ദ്ധനന് പോറ്റിസാര്‍, പള്ളിപ്പുറം സുനില്‍ സാര്‍, ഇങ്ങനെ പത്ത് പന്ദ്രന്റ്റ് വര്‍ഷത്തിനിടയ്ക്ക് പല ഗുരുക്കാന്‍ മാരും എനിക്ക് സംഗീതം പകര്‍നന് തന്നിട്ടുന്റ്റ്. വേണുസാര്‍, ഭാസിസാര്‍ എന്നിവര്‍ കീ ബോര്‍ഡ് പഠിപ്പിച്ചു. എന്റെ ചിറ്റപ്പനായ പ്രൊഫസര്‍ രാജപ്പനാണ് എന്നെ വയലിന് ബാലപാഠങ്ങള്‍ പറഞ്ഞു തന്നത്.കൂടാതെ വിവിധ ടിവി പ്രൊഗ്രാമുകലിലൂടെ എന്നെ സംഗീതം പരോക്ഷമായി പടിപ്പിച്ച്ചവരുന്റ്റ്. എം ജയച്ചന്ദ്രന് സാറും കാവാലം ശ്രീകുമാറും ചേര്‍ന്നവതരിപ്പിച്ച രാഗോത്സവം എന്ന കൈരളി ടി വിയിലെ പരിപാടി എന്നെ വളരെ സഹായിച്ചു. മോഹനം, ദര്‍ബാരി കാനഡ, ആനന്ദഭൈരവി, കല്യാണി, സങ്കരാഭരണം തുടങ്ങിയ രാഗങ്ങളുടെ പ്രയോഗങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ ആ പരിപാടി എന്നെ വളരെ സഹായിച്ചു. പക്ഷെ സില് സിലയ്ക്ക് ഒരു രാഗവും കൊടുക്കണ്ട എന്ന ഞാന്‍ തീരുമാനിച്ചു. കാരണം അത് ആദ്യ സൃഷ്ടി എന്നാ നിലയില്‍ നാച്ചുറല്‍ ആയി തന്നെ നില്ക്കട്ടെ എന്ന കരുതി. അതുപോലെ ശ്രീരാം, അജിത് നമ്പൂതിരി, കൈതപ്രം, ചിത്ര തുടങ്ങിയ മാനസഗുരുക്കന്മാര്‍ പലരും ഉണ്ട്ട്. സര്‍വ്വോപരി ഏ. ആര് റഹ്മാന് വലിയ പ്രജോദനമായിരുന്നു.
ഈ പാട്ടി ന്റെ വരികളുടെ അര്‍ത്ഥ മെന്ത് ?
ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവത്ത നവുമായി നടന്നത് കാരണവും ജീമോന്‍ ഡോക്ടറിന്റെ ഹോസ്പിറ്റലില്‍ വരുന്ന രോഗികളുമായുള്ള സമ്പര്‍ക്കം കൊണ്ടും ആരോഗ്യ കാര്യങ്ങളില്‍ എനിക്ക് അല്‍പ്പം ശ്രദ്ധ കൂടുതലായിരുന്നു. ജീമോന്‍ ഡോക്ടര്‍ ഇറക്കിയിരുന്ന സാഹിത്യ മിത്രം വാരികയില്‍ ഞാന്‍ വരച്ചിരുന്ന കാര്‍ടൂണ്‍ ലേഖനങ്ങള്‍ കൂടുതലും പരിസ്ത്ഥിതി ആരോഗ്യം എന്നീ വിഷയ വുമായി ബന്ധ പ്പട്ടതായിരുന്നു. എന്റെ മൂന്ന പാട്ടിലും ഈ വിഷയം അടങ്ങി ഇരിപ്പുന്റ്റ് .ആധുനിക മനുഷ്യരില്‍ ടെന്‍ഷന്‍ മൂലവും വിഷാദരോഗം മൂലവും ഉണ്ടാകുന്ന പ്രശനങ്ങള്‍ക്ക് എന്നാല്‍ കഴിയാവുന്ന ഒരു പരിഹാരം എന്ന നിലയില്‍ ആണ് ഈ പാട്ട് ഞാന്‍ തയ്യാറാക്കിയത്. (പിന്നെ ടെന്‍ഷനും വിഷാദവും എന്നെയും നിരന്തരം പിന്തുടരുന്ന ശല്യങ്ങലാണ്. എനിക്കും കൂടെയാണ് ഈ പാട്ട്.)
"ആടിയും പാടിയും തീര്ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല"
ലോക പ്രശസ്തനായ ചിത്രകാരന് വിന്‍സെന്റ് വാന്‍ഗോഗിന്റെ പ്രശ സ്തമായ 2 ചിത്രങ്ങള്‍ നോക്കുക പൊട്ടറ്റോ ഈറ്റെര്സ (Potato eaters) എന്ന ദാരിദ്ര്യവും ദുഖവും നിറഞ്ഞ ഖനിതോഴിലാളികളുടെ രാത്രി ഭക്ഷണ ചിത്രവും നൈറ്റ് കഫെ(Night cafe) എന്ന സമ്പന്ന ഹോട്ടല്‍ ഭക്ഷണ ചിത്രവും ആണിവ. 2 ഭാവവും പ്രകാശ ത്തിന്റെ ഉപയോഗ ത്തിലൂടെ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിന് ഉത്ത മ ഉദാഹരണമാണിവ.
നമ്മുടെ മനസ്സിലെ ചിന്തകളെ 2 ആയി തിരിക്കാം. ചൂടുള്ള ചിന്തകളെന്നും തണുപ്പുള്ള ചിന്തകളെന്നും. അസൂയ, കോപം, ഭയം, വൈരാഗ്യം, അസഹിഷ്ണുത, മാനസിക പിരിമുറുക്കം, തുടങ്ങിയവ നമ്മുടെ തലച്ചോറിനെ ചൂടാക്കുന്നു. എന്നാല്‍ സ്നേഹം, വിനയം, കരുണ, ഇഷ്ടം, ശാന്തി , തുടങ്ങിയ ചിന്തകള്‍ നമ്മളെ തണുപ്പിക്കുന്നു. ചൂടുള്ള ചിന്തകള്‍ മനസ്സില്‍ ഉള്ള ഇടത്തോളം കാലം നമുക്ക് സന്തോഷം അനുഭവിക്കാന്‍ പറ്റില്ല. കിടക്കാന്‍ നേരം ചൂട് പിടിപ്പിക്കുന്ന ചിന്തകള്‍ മനസ്സില്‍ ഉള്ളത് കൊണ്ടാണ് ചിലപ്പോള്‍ നമുക്ക് ഉറക്കം വരാത്തത്. രാത്രി ഉറക്കം വരാതെ വന്നാല്‍ തണുപ്പുള്ള ചിന്ത കളെ മനസ്സിലേക്ക് കൊണ്ടുവന്നാല്‍ മതി താനേ ഉറങ്ങും.ഉദാഹരണ ത്തിന് നമുക്ക് അഭിമാനമുണ്ടാക്കിയ ഒരു സംഭവം, നല്ല ഒരു പ്രകൃതി ദൃശ്യം, കുഞ്ഞിന്റെ മുഖം, സ്നേഹമുള്ള മൃഗങ്ങള്‍.. etc തണുപ്പുള്ള ചിന്തകള്‍ മനസ്സിലുള്ളവര്‍ക്ക് മനസ്സിന് നല്ല സന്തോഷവും മുഖത്ത് സൗന്ദര്യവും രാത്രി നല്ല ഉറക്കവും ലഭിക്കുന്നു. ചൂട്പിടിപ്പിക്കുന്ന ചിന്തകള്‍ മാറ്റി തണുപ്പുള്ള ചിന്തകള്‍ വരുമ്പോള്‍ മനസ്സ് ആനന്ദ കണ്ണീരില്‍ മുത്ത മിടും എന്നാണു അനു പല്ലവിയില്‍ ഉദ്ദേശിച്ചത്.
ജീവിതം ഒരു സില് സില
ജീവിതം ഒരു തുടര്‍ ച്ച ആണെന്ന് ഞാന്‍ കരുതുന്ന തി ന്റെ കാരണം ഈ നമ്മുടെ ശരീരം ഊര്‍ജ്ജ ത്തിന്റെയും പദാര്‍ത്ഥ ത്തിന്റെയും സംയോജനമാണ്. ഊര്‍ജ്ജ വും പദാര്‍ത് ഥവും ഒരിക്കലും ന ശിക്കുന്നില്ല രൂപം മാറുകയേ ഉള്ളു. നമ്മള് ഇന്ന് ഉണ്ടെങ്കില്‍ എന്നും കാണും എന്ന് തത്വ ശാസ്ത്ര പരമായി പറയാം. നമ്മുടെ ജീവന് തന്നെയാണ് മക്കളിലേക്ക് പകര്‍ന്ന പോകുന്നത്. ആത്മ്മീയമായി നോക്കിയാല്‍ മരണാ നന്തരം ദൈവത്തിന്റെ അടുത്ത് നാം ചെല്ലും എന്ന് പല മതങ്ങളും പഠിപ്പിക്കുന്നു. ഇങ്ങനെ പലവിധത്തിലും ജീവിതം ഒരു തുടര്ച്ച്ച ആണ് എന്ന് കരുതാനാവും.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഭാരതീയരുടെ ജീവിത ശരാശ രി നാല്‍പ്പത്തി അഞ്ചോ മാറ്റോ ആണെന്ന് കേട്ടിട്ടുന്റ്റ്. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. ഇന്ന് എഴുപത് കഴിഞ്ഞാലും യുവത്വം കാത്ത് സൂക്ഷിക്കാന്‍ കഴിയുന്നു. അതുകൊണ്ടാണ് യൌവ്വനം ഒരു തുടര്‍ച്ച ആണെന്ന് എഴുതിയത്.
അതുപോലെ മുന്‍പ് പ്രണയം ഒരു കൌമാര ചാപല്യം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് അറുപതും എഴുപതും കഴിഞ്ഞവര്‍ പോലും പ്രണയിക്കുന്നു. അതില്‍ തെറ്റില്ല. കാരണം എല്ലാ സൃഷ്ടി പരമായ കാര്യങ്ങള്‍ക്കും പ്രചോദനം നല്കാന് മനസ്സിലെ പ്രണയത്തിനു കഴിയും.
അതുകാരണം എല്ലാ ആശങ്കകളും മാറ്റിവച്ച് നഷ്ടമാകാത്ത യൌവ്വനവും ജീവിതവും ആസ്വദിക്കുക, ആനന്ദിക്കുക എന്നാകുന്നു ഈ പാട്ടിന്റെ സന്ദേശം.
(ജീവിതം ആസ്വദിക്കുക ആനന്ദിക്കുക എന്ന് പറഞ്ഞാല്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചും ലൈഗിക അരാജകത്വം നടത്തിയും ജീവിതത്തെ നശിപ്പിക്കുക, ദുരന്ത മാക്കുക എന്ന് അര്‍ത്ഥം ഇല്ല.യാതൊരു ലഹരി വസ്തുക്കളും ഉപയോഗിക്കാത്ത ദൈവഭക്തനായ എന്നെ പ്പറ്റി അങ്ങനെ ഒരു പ്രചരണം നടത്തിയാലും വിജയിക്കില്ല. )
ഈ പാട്ട് പാടി ചിരിച്ച് , സന്തോഷിച്ച്, നൃത്തം വെച്ച് രസിച്ച നിഷ്കളങ്കരായ ആബാലവൃദ്ധം ജനങ്ങളാണ് അതിന്റെ തെളിവ്.
(ആദ്യം ആഘോഷി ക്കുക ജീവിതം എന്നായിരുന്നു പാടിയത്. അത് ആര്‍ട്ട് ഓഫ് ലിവിംഗ് ന്റെ മുദ്രാവാക്യം ആണെന്ന് കണ്ടപ്പോള്‍ അത് മാറ്റി ആസ്വദിക്കുക ജീവിതം എന്ന് മാറ്റി പാടി റിക്കോര്‍ഡ് ചെയ്തു. അത് ഈ പാട്ടിനെ വിമര് സിക്കുന്നവര്‍ക്ക് ഒരു പിടി വള്ളി ആയിത്തീരുകയും ചെയ്തു.)
ഈ പാട്ട് കാരണം ആളുകള്‍ സന്തോഷിക്കുകയും ചിരിക്കുകയും ടെന്‍ഷന്‍ മാറ്റുകയും ചെയ്തെങ്കില്‍ അത് തന്നെ യായിരുന്നു ഈ പാട്ടിന്റെ സന്ദേശം. ചിലര്‍ എഴുതിയത് ഞാന്‍ സീരിയസായി എടുത്ത പാട്ട് ജനങ്ങള്‍ തമാശ യായി കണ്ടു എന്ന്. ഈ പാട്ടിന്റെ സന്ദേശം എന്ജോയ് ലൈഫ് എന്നാണ് സന്തോഷിക്കുക ദുഃഖം തീര്‍ക്കുക എന്നൊക്കെ തന്നെ യാണ് ഈ പാട്ടിലൂടെ പറയുന്നത്. അത് സാധിച്ചതില്‍ അതിയായ ചാരിതാര്ത് ത്യമുണ്ട്.
സില്‍സില ആല്‍ബത്തിനെതിരെ പ്രവര്‍ത്തിച്ച വരൂ തുടങ്ങിയ ഫേസ് ബുക്ക് , ഓര്‍ക്കുട്ട് ഗ്രൂപ്പ് കള്‍ നോക്കിയാല്‍ അതില്‍ കഷ്ടിച്ച് 400പേരെ കാണുള്ളൂ. ഈ 400പേര് 4 കോടി മലയാളികളെ പ്രതിനിധാനം ചെയ്യുന്നു എന്ന് തോന്നിപ്പിക്കാന്‍ സാധിപ്പിച്ച്ചതിലാണ് അവരുടെ വിജയം.
ഈ പാട്ട് എങ്ങനെ ജനിച്ചു?
ഈ പാട്ട് 1996ല്‍ ഞാന്‍ കമ്പോസ് ചെയ്തതാണ്. അന്ന് ഞാന്‍ കേരള ഫിലിം അക്കാദമിയില്‍ ഫിലിം ഡയറക് ഷന് പഠിക്കുകയായിരുന്നു. ഒരു പാട്ട് ഞാന്‍ മൂലം ഉണ്ടാകണം എന്ന ആഗ്രഹം മുലമായിരുന്നു ഞാന്‍ ഫിലിം ഡയരക്ടര്‍ ആകാന്‍ ആഗ്രഹിച്ചത്. ആയിടയ്ക്ക് എനിക്ക് ഒരു ഓര്‍ഗന്‍ മേടിക്കാന്‍ അവസരം കിട്ടി. ഓര്‍ഗന്‍ കിട്ടി പിറെ ദിവസം ഞാന്‍ വെറുതെ ഹിന്ദിയില്‍ വരി എഴുതി കമ്പോസ് ചെയ്തതായിരുന്നു. സില് സില
എന്ന ഈ പാട്ട്. (mere saath gaavo thum silsila he silsila, mere saath nacho thum silsila he silsila)
എന്ത് കൊണ്ട് ഹിന്ദിയില്‍ വരി എഴുതി എന്ന ചോദിച്ചാല്‍. മലയാളത്തില്‍ പഞ്ച് വേര്‍ഡുകള്‍ കുറവ് ആണെന്ന ചില ഗാന രചയിതാക്കള്‍ പറയുന്നത് കേട്ടിടുന്റ്റ്. അത് മൂലമായിരുന്നു ഹിന്ദിയില്‍ വരി എഴുതിയത്. ആ പാട്ട് പലരെയും കേള്‍പ്പിച്ചപ്പോള്‍ നല്ല അഭിപ്രായം കിട്ടി. പിന്നെ അത് എങ്ങനെ എങ്കിലും ഇറക്കണം എന്നതായി എന്റെ ചിന്ത. ഞാന്‍ കലവൂരില്‍ ഒരു കാസറ്റ് കട തുടങ്ങി. പിന്നെ കലവൂര്‍ ബാലന് സാറിന്റെ അടുത്ത് പഠനം തുടങ്ങി. പിന്നെ ഞാന്‍ പലരുടെ അടുത്തും സംഗീതം പഠിച്ചി ട്ടുന്റ്റ്. സുരേഷ് പൈ സര് , കലാമണ്ഡലം രാമചന്ദ്ര കൈമള്‍സാര്‍, കണിച്ചുകുളങ്ങര അംബിസാര്, ശ്രീവിദ്യ ടീച്ചര്‍, ജനാര്ദ്ധനന് പോറ്റിസാര്‍, പള്ളിപ്പുറം സുനില്‍ സാര്‍, ഇങ്ങനെ പത്ത് പന്ദ്രന്റ്റ് വര്‍ഷത്തിനിടയ്ക്ക് പല ഗുരുക്കാന്‍ മാരും എനിക്ക് സംഗീതം പകര്‍നന് തന്നിട്ടുന്റ്റ്. വേണുസാര്‍, ഭാസിസാര്‍ എന്നിവര്‍ കീ ബോര്‍ഡ് പഠിപ്പിച്ചു. എന്റെ ചിറ്റപ്പനായ പ്രൊഫസര്‍ രാജപ്പനാണ് എന്നെ വയലിന് ബാലപാഠങ്ങള്‍ പറഞ്ഞു തന്നത്.കൂടാതെ വിവിധ ടിവി പ്രൊഗ്രാമുകലിലൂടെ എന്നെ സംഗീതം പരോക്ഷമായി പടിപ്പിച്ച്ചവരുന്റ്റ്. എം ജയച്ചന്ദ്രന് സാറും കാവാലം ശ്രീകുമാറും ചേര്‍ന്നവതരിപ്പിച്ച രാഗോത്സവം എന്ന കൈരളി ടി വിയിലെ പരിപാടി എന്നെ വളരെ സഹായിച്ചു. മോഹനം, ദര്‍ബാരി കാനഡ, ആനന്ദഭൈരവി, കല്യാണി, സങ്കരാഭരണം തുടങ്ങിയ രാഗങ്ങളുടെ പ്രയോഗങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ ആ പരിപാടി എന്നെ വളരെ സഹായിച്ചു. പക്ഷെ സില് സിലയ്ക്ക് ഒരു രാഗവും കൊടുക്കണ്ട എന്ന ഞാന്‍ തീരുമാനിച്ചു. കാരണം അത് ആദ്യ സൃഷ്ടി എന്നാ നിലയില്‍ നാച്ചുറല്‍ ആയി തന്നെ നില്ക്കട്ടെ എന്ന കരുതി. അതുപോലെ ശ്രീരാം, അജിത് നമ്പൂതിരി, കൈതപ്രം, ചിത്ര തുടങ്ങിയ മാനസഗുരുക്കന്മാര്‍ പലരും ഉണ്ട്ട്. സര്‍വ്വോപരി ഏ. ആര് റഹ്മാന് വലിയ പ്രജോദനമായിരുന്നു.
ഈ പാട്ടി ന്റെ വരികളുടെ അര്‍ത്ഥ മെന്ത് ?
ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവത്ത നവുമായി നടന്നത് കാരണവും ജീമോന്‍ ഡോക്ടറിന്റെ ഹോസ്പിറ്റലില്‍ വരുന്ന രോഗികളുമായുള്ള സമ്പര്‍ക്കം കൊണ്ടും ആരോഗ്യ കാര്യങ്ങളില്‍ എനിക്ക് അല്‍പ്പം ശ്രദ്ധ കൂടുതലായിരുന്നു. ജീമോന്‍ ഡോക്ടര്‍ ഇറക്കിയിരുന്ന സാഹിത്യ മിത്രം വാരികയില്‍ ഞാന്‍ വരച്ചിരുന്ന കാര്‍ടൂണ്‍ ലേഖനങ്ങള്‍ കൂടുതലും പരിസ്ത്ഥിതി ആരോഗ്യം എന്നീ വിഷയ വുമായി ബന്ധ പ്പട്ടതായിരുന്നു. എന്റെ മൂന്ന പാട്ടിലും ഈ വിഷയം അടങ്ങി ഇരിപ്പുന്റ്റ് .ആധുനിക മനുഷ്യരില്‍ ടെന്‍ഷന്‍ മൂലവും വിഷാദരോഗം മൂലവും ഉണ്ടാകുന്ന പ്രശനങ്ങള്‍ക്ക് എന്നാല്‍ കഴിയാവുന്ന ഒരു പരിഹാരം എന്ന നിലയില്‍ ആണ് ഈ പാട്ട് ഞാന്‍ തയ്യാറാക്കിയത്. (പിന്നെ ടെന്‍ഷനും വിഷാദവും എന്നെയും നിരന്തരം പിന്തുടരുന്ന ശല്യങ്ങലാണ്. എനിക്കും കൂടെയാണ് ഈ പാട്ട്.)
"ആടിയും പാടിയും തീര്ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല"
എന്നെഴുതിയതിനു പിന്നില്‍ ചില ശാസ്ത്ര സത്യങ്ങള്‍ ഉണ്ട്ട്. നമ്മുടെ സരീരത്തില് വ്യായാമം ചെയ്യുമ്പോഴും നൃത്തം ചെയ്യുംപോഴുമെല്ലാം സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്ക പ്പെടുന്നുന്റ്റ്. വ്യായാമവും നൃത്തവും ചേര്‍ത്ത് അഎരോബിക് എക്സര് സൈസ് ചെയ്യുന്നവരുടെ മുഖത്തെ സന്തോഷം തന്നെ ഇതിനു തെളിവ്. വ്യായാമവും നൃത്തവും മറ്റും വിഷാദ രോഗത്തിനു ഒരു മരുന്ന തന്നെ ആണ്. കഴിഞ്ഞതിനെ ഓര്‍ത്ത് വ്യാകുലപ്പെടാതെ വരാനിരിക്കുന്നതിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാതെ ഈ നിമിഷത്തിലെക്ക് ,സന്തോഷത്തിലേക്ക് മനസ്സിനെ കൊണ്ടുവരാനാകുന്നു, ജീവിതം കുമിള പോലുള്ള ത്കുന്നെന്നു എഴുതിയത്.
"സതോഷ പ്പൂത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നു.
ഉള്ളിലെ ചന്ദ്രിക പൂത്ത് തളിര്ത്ത്തപ്പോള് മനസ്സിന്റെ ഉള്ളിലും വെട്ടം വന്നു.
മുത്തമിട്ടെ മനം മുത്തമിട്ടെ മുത്തമിട്ടെ മനം മുത്തമിട്ടെ
ആനന്ദ ക്ക ണ്ണീരില്‍ മുത്തമിട്ടേ മനം ആനന്ദ ക്ക ണ്ണീരില്‍ മുത്തമിട്ടേ.."
സന്തോഷവും പ്രകാശ വും തമ്മില്‍ ബന്ധ മുന്റ്റ്. സിനിമകളില്‍ സന്തോഷം ഉള്ള സീനുകളില്‍ ഫുള്‍ ലൈറ്റ് കൊടുക്കും കടുത്ത ദുഃഖം ചിത്രീകരിക്കുമ്പോള്‍ നിഴലുകളും ഇരുട്ടും ആവശ്യമാകുന്നു. വെളിച്ചം ദുഖമാണ് ഉണ്ണീ തമസ്സല്ലോ സുഖ പ്രദം എന്ന് കവി അക്കിത്തം എഴുതിയത് മനസ്സിലെ ദുഃഖം സൂചിപ്പിക്കാനാകുന്നു. ദുഖിതനായ മനുഷ്യന് ഇരുട്ടില്‍ ഇരിക്കുന്നതാണ് സുഖം. പഷേ സന്തോഷം മനസ്സില്‍ ഉള്ളപ്പോള്‍ ആരെങ്കിലും ഇരുട്ടത്ത് ഇരിക്കാന്‍ ഇഷ്ടപ്പെടുമോ?

| Add caption |
നമ്മുടെ മനസ്സിലെ ചിന്തകളെ 2 ആയി തിരിക്കാം. ചൂടുള്ള ചിന്തകളെന്നും തണുപ്പുള്ള ചിന്തകളെന്നും. അസൂയ, കോപം, ഭയം, വൈരാഗ്യം, അസഹിഷ്ണുത, മാനസിക പിരിമുറുക്കം, തുടങ്ങിയവ നമ്മുടെ തലച്ചോറിനെ ചൂടാക്കുന്നു. എന്നാല്‍ സ്നേഹം, വിനയം, കരുണ, ഇഷ്ടം, ശാന്തി , തുടങ്ങിയ ചിന്തകള്‍ നമ്മളെ തണുപ്പിക്കുന്നു. ചൂടുള്ള ചിന്തകള്‍ മനസ്സില്‍ ഉള്ള ഇടത്തോളം കാലം നമുക്ക് സന്തോഷം അനുഭവിക്കാന്‍ പറ്റില്ല. കിടക്കാന്‍ നേരം ചൂട് പിടിപ്പിക്കുന്ന ചിന്തകള്‍ മനസ്സില്‍ ഉള്ളത് കൊണ്ടാണ് ചിലപ്പോള്‍ നമുക്ക് ഉറക്കം വരാത്തത്. രാത്രി ഉറക്കം വരാതെ വന്നാല്‍ തണുപ്പുള്ള ചിന്ത കളെ മനസ്സിലേക്ക് കൊണ്ടുവന്നാല്‍ മതി താനേ ഉറങ്ങും.ഉദാഹരണ ത്തിന് നമുക്ക് അഭിമാനമുണ്ടാക്കിയ ഒരു സംഭവം, നല്ല ഒരു പ്രകൃതി ദൃശ്യം, കുഞ്ഞിന്റെ മുഖം, സ്നേഹമുള്ള മൃഗങ്ങള്‍.. etc തണുപ്പുള്ള ചിന്തകള്‍ മനസ്സിലുള്ളവര്‍ക്ക് മനസ്സിന് നല്ല സന്തോഷവും മുഖത്ത് സൗന്ദര്യവും രാത്രി നല്ല ഉറക്കവും ലഭിക്കുന്നു. ചൂട്പിടിപ്പിക്കുന്ന ചിന്തകള്‍ മാറ്റി തണുപ്പുള്ള ചിന്തകള്‍ വരുമ്പോള്‍ മനസ്സ് ആനന്ദ കണ്ണീരില്‍ മുത്ത മിടും എന്നാണു അനു പല്ലവിയില്‍ ഉദ്ദേശിച്ചത്.
ജീവിതം ഒരു സില് സില
യൌവ്വ നം ഒരു സില് സില
പ്രണയം ഒരു സില് സില
ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവ്വനം
ആനന്ദിക്കുക ജീവിതം ആനന്ദിക്കുക യൌവ്വനം
ജീവിതം ഒരു തുടര്‍ ച്ച ആണെന്ന് ഞാന്‍ കരുതുന്ന തി ന്റെ കാരണം ഈ നമ്മുടെ ശരീരം ഊര്‍ജ്ജ ത്തിന്റെയും പദാര്‍ത്ഥ ത്തിന്റെയും സംയോജനമാണ്. ഊര്‍ജ്ജ വും പദാര്‍ത് ഥവും ഒരിക്കലും ന ശിക്കുന്നില്ല രൂപം മാറുകയേ ഉള്ളു. നമ്മള് ഇന്ന് ഉണ്ടെങ്കില്‍ എന്നും കാണും എന്ന് തത്വ ശാസ്ത്ര പരമായി പറയാം. നമ്മുടെ ജീവന് തന്നെയാണ് മക്കളിലേക്ക് പകര്‍ന്ന പോകുന്നത്. ആത്മ്മീയമായി നോക്കിയാല്‍ മരണാ നന്തരം ദൈവത്തിന്റെ അടുത്ത് നാം ചെല്ലും എന്ന് പല മതങ്ങളും പഠിപ്പിക്കുന്നു. ഇങ്ങനെ പലവിധത്തിലും ജീവിതം ഒരു തുടര്ച്ച്ച ആണ് എന്ന് കരുതാനാവും.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഭാരതീയരുടെ ജീവിത ശരാശ രി നാല്‍പ്പത്തി അഞ്ചോ മാറ്റോ ആണെന്ന് കേട്ടിട്ടുന്റ്റ്. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. ഇന്ന് എഴുപത് കഴിഞ്ഞാലും യുവത്വം കാത്ത് സൂക്ഷിക്കാന്‍ കഴിയുന്നു. അതുകൊണ്ടാണ് യൌവ്വനം ഒരു തുടര്‍ച്ച ആണെന്ന് എഴുതിയത്.
അതുപോലെ മുന്‍പ് പ്രണയം ഒരു കൌമാര ചാപല്യം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് അറുപതും എഴുപതും കഴിഞ്ഞവര്‍ പോലും പ്രണയിക്കുന്നു. അതില്‍ തെറ്റില്ല. കാരണം എല്ലാ സൃഷ്ടി പരമായ കാര്യങ്ങള്‍ക്കും പ്രചോദനം നല്കാന് മനസ്സിലെ പ്രണയത്തിനു കഴിയും.
അതുകാരണം എല്ലാ ആശങ്കകളും മാറ്റിവച്ച് നഷ്ടമാകാത്ത യൌവ്വനവും ജീവിതവും ആസ്വദിക്കുക, ആനന്ദിക്കുക എന്നാകുന്നു ഈ പാട്ടിന്റെ സന്ദേശം.
(ജീവിതം ആസ്വദിക്കുക ആനന്ദിക്കുക എന്ന് പറഞ്ഞാല്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചും ലൈഗിക അരാജകത്വം നടത്തിയും ജീവിതത്തെ നശിപ്പിക്കുക, ദുരന്ത മാക്കുക എന്ന് അര്‍ത്ഥം ഇല്ല.യാതൊരു ലഹരി വസ്തുക്കളും ഉപയോഗിക്കാത്ത ദൈവഭക്തനായ എന്നെ പ്പറ്റി അങ്ങനെ ഒരു പ്രചരണം നടത്തിയാലും വിജയിക്കില്ല. )
ഈ പാട്ട് പാടി ചിരിച്ച് , സന്തോഷിച്ച്, നൃത്തം വെച്ച് രസിച്ച നിഷ്കളങ്കരായ ആബാലവൃദ്ധം ജനങ്ങളാണ് അതിന്റെ തെളിവ്.
(ആദ്യം ആഘോഷി ക്കുക ജീവിതം എന്നായിരുന്നു പാടിയത്. അത് ആര്‍ട്ട് ഓഫ് ലിവിംഗ് ന്റെ മുദ്രാവാക്യം ആണെന്ന് കണ്ടപ്പോള്‍ അത് മാറ്റി ആസ്വദിക്കുക ജീവിതം എന്ന് മാറ്റി പാടി റിക്കോര്‍ഡ് ചെയ്തു. അത് ഈ പാട്ടിനെ വിമര് സിക്കുന്നവര്‍ക്ക് ഒരു പിടി വള്ളി ആയിത്തീരുകയും ചെയ്തു.)
ഈ പാട്ട് കാരണം ആളുകള്‍ സന്തോഷിക്കുകയും ചിരിക്കുകയും ടെന്‍ഷന്‍ മാറ്റുകയും ചെയ്തെങ്കില്‍ അത് തന്നെ യായിരുന്നു ഈ പാട്ടിന്റെ സന്ദേശം. ചിലര്‍ എഴുതിയത് ഞാന്‍ സീരിയസായി എടുത്ത പാട്ട് ജനങ്ങള്‍ തമാശ യായി കണ്ടു എന്ന്. ഈ പാട്ടിന്റെ സന്ദേശം എന്ജോയ് ലൈഫ് എന്നാണ് സന്തോഷിക്കുക ദുഃഖം തീര്‍ക്കുക എന്നൊക്കെ തന്നെ യാണ് ഈ പാട്ടിലൂടെ പറയുന്നത്. അത് സാധിച്ചതില്‍ അതിയായ ചാരിതാര്ത് ത്യമുണ്ട്.
അത് പോലെ ദളിത് വിഭാഗത്തില്‍ പെട്ട കലാകാരന്മാരെ ഈ പാട്ടില്‍ ഞാന്‍ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ച്ചിട്ടുന്റ്റ്. ആല്‍ബം പോലുള്ള സമ്പന്നരായ ഗ്ലാമര്‍ താരങ്ങള്‍ വിലസുന്ന ഇടത്ത് അടിസ്ഥാന വര്‍ഗ്ഗത്തില്‍ പെട്ടവര്‍ വിലസുന്നത് പലര്‍ക്കും അരോചകമായി അനുഭവപ്പെട്ടിരിക്കാം. പക്ഷെ അതാണ് ഈ പാട്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകാന്‍ ഒരു കാരണം. റിക്കോര്‍ഡിങ്ങില്‍ 3 പേരേ പ്രവര് ത്തിച്ചിട്ടുള്ളൂ ഞാനും ബിജു ജെ വര്‍ഗീസും, ബിജു ഷംസുദീന്‍ എന്ന പ്രശസ്ത ഡ്രമ്മറും (പട്ടുറൂമാല്‍ ഫെയിം) ഇവര്‍ 2 പേരും പ്രോഫഷണല്‍ സംഗീതരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ്.
![]() |
| സില്‍സില' യ്ക്കും 'ഒരു പക്ഷി പോലും..' എന്ന പാട്ടിനും ഡ്രംസ് വായിച്ച ബിജു ഷംസുദീന്‍ (പട്ടുറുമാല് ഫെയിം) |
സിലസില ഹിറ്റായി കഴിഞ്ഞ് എനിയ്ക്ക് ഒത്തിരി മോഹിപ്പിക്കുന്ന അവസരങ്ങള്‍ വന്നു, കിട്ടുന്ന അവസരങ്ങളെല്ലാം മുതലാക്കിയും അവാര്‍ഡുകള്‍ വാരിക്കൂട്ടിയും ജീവിതം ആസ്വദിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്, എന്റെ ഉള്ളിലെ സാഹിത്യവും കലയും സംഗീതവും ആവിഷ്കരിക്കാനാണ് അതിനു വേണ്ടിയാണ് ഞാന്‍ ജീവിതം ഹോമിക്കുന്നത്.
ആരെയെങ്കിലും വേദനിപ്പിക്കാനോ അപമാനിക്കാണോ വേണ്ടിഅല്ല ഇത്രയും എഴുതിയത്. ഞാന്‍ പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ മറ്റു പലരും പല കുപ്രചരണങ്ങളുമായി നെറ്റില്‍ സജീവമാകും. ഗൂഗിളില്‍ ഹരിശങ്കര്‍ കലവൂര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ മുന്‍പ് വന്നിരുന്നത് എന്താണെന്ന് അറിയാമല്ലോ ? ആ അവസ്തയ്ക്ക് ഒരു മാറ്റം ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ അഭിമാനത്തിന്റെ പ്രശ്നമെന്നത് പോലെതന്നെ കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണ് ഇത്. ഇനി ഇത്തരം ആക്രമണങ്ങള്‍ ആര്‍ക്കെതിരെയും നടക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായം എന്നെ അറിയിക്കുക.

Comments
ഇനിയും അവസരങ്ങള്‍ കിട്ടട്ടെ, എന്ന് ആശംസിയ്ക്കുന്നു.
Congratulation!!!
Silsila
- - Shanoj
All the best Hariyettaa...
sreeparvathy