
പാടശേഖരങ്ങളിൽ യന്ത്രങ്ങൾ കടന്നുവന്നപ്പോൾ ആദ്യം നിസ്സഹായരായത് തൊഴിലാളികളുടെ കൈകളായിരുന്നു. ഇന്ന് അതേ നിസ്സഹായത നഗരങ്ങളിലേക്കും പടരുന്നു. യന്ത്രപ്പാട്ട് ഒരു കൃഷി കഥ മാത്രമല്ല; അത് മനുഷ്യരുടെ തൊഴിൽ ഭാവിയെ കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ്. യന്ത്രവൽക്കരണം AI ഓട്ടോമേഷനിലേക്ക് കടക്കുമ്പോൾ, കേരളത്തിലെ യുവജനങ്ങൾ എവിടെയാണ് നിൽക്കുന്നത്? അവർ ഇവിടെ തുടരുമോ, അതോ അവസരങ്ങൾ തേടി ഇനിയും കൂട്ടമായി പുറത്തേക്ക് പോകുമോ ?
'യന്ത്രങ്ങളങ്ങനെ കൊയ്യുന്ന നേരത്ത്
തന്ത്രങ്ങളെന്തിന് കുഞ്ഞിപ്പെണ്ണേ
കറ്റമെതിക്കുന്ന മിഷ്യനിൽ ഇട്ടെന്നാൽ
നെല്ലുംപതിരും പുറത്തുവരും.. '
2009 ല് ഞാൻ ഇറക്കിയ 'യന്ത്രപ്പാട്ട്' എന്ന കാർട്ടൂൺ കവിതയിലെ വരികളാണ് ഇത്. അക്കാലത്ത് കുട്ടനാട്ടിലൂടെ ബസ്സിൽ സഞ്ചരിക്കുമ്പോൾ ആദ്യമായി പാടത്ത് കൊയ്ത്ത് യന്ത്രം കൊയ്യുന്നത് കണ്ടപ്പോൾ എഴുതിയ വരികളാണ് ഇത് പിന്നീട് 2D അനിമേഷനും റിക്കോഡിങ്ങും ഒക്കെ സ്വയം പഠിച്ച്, ചെയ്ത് നോക്കി യൂട്യൂബിൽ ഇട്ടു. (കൊയ്ത്ത് യന്ത്രത്തിനെതിരെ ഉള്ള സമരങ്ങളുടെ വാർത്തകൾ അക്കാലത്ത് പത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.)
പുതിയ ടെക്നോളജി വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന അനുഭവം എൻ്റെ ജീവിതത്തിലും ഉണ്ട്. ആദ്യം ഞങ്ങൾ ഓഡിയോ കാസറ്റ് കട നടത്തിയിരുന്നത് MP3 എന്ന ടെക്നോളജി വന്നപ്പോൾ അവസാനിച്ചു.
ഉയർന്ന ശമ്പളമുള്ള ജോലി കിട്ടുമെന്ന് കരുതിയാണ് 2019 ല് ലക്ഷക്കണക്കിന് രൂപ മുടക്കി അനിമേഷൻ ഫിലിം മേക്കിംഗ് കോഴ്സ് പഠിച്ചത്. പക്ഷെ AI വന്നതോടെ പല വലിയ അനിമേഷൻ സ്റ്റുഡിയോകൾ തന്നെ പൂട്ടിപ്പോയി. കൂടെ പഠിച്ചവരിൽ പലർക്കും അനിമേഷൻ രംഗത്ത് തൊഴിൽ കിട്ടാതെ ആയി. പക്ഷേ തൊഴിലിൻ്റെ സ്വഭാവം മാറുന്നു എന്നേയുള്ളൂ തൊഴിൽ ഇല്ലാതെ ആകുന്നില്ല.. പുതിയ കാലത്തെ മനസിലാക്കി നമ്മൾ സ്വയം അപ്ഡേറ്റ് ചെയ്യണം
വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായ യന്ത്രവൽക്കരണം മൂലമുള്ള തൊഴിൽ നഷ്ടം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്‌സും ഓട്ടോമേഷനും വരുന്നതോടെ ക്രമേണ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇവയെ എങ്ങനെ അതിജീവിക്കാം എന്നതായിരിക്കാം ഇനിയുള്ള തലമുറയുടെ മുന്നിലെ ഏറ്റവും വലിയ ചോദ്യം. യന്ത്രവൽക്കരണം AI & ഓട്ടോമേഷനിലേക്ക് കടക്കുമ്പോൾ യുവജനങ്ങളെ കേരളത്തിൽ പിടിച്ചുനിർത്താൻ സർക്കാരിന് എങ്ങനെ കഴിയും? ഇവയ്ക്ക് ഉത്തരം നൽകാൻ കഴിയുന്ന ഭരണാധികാരികളെ തിരഞ്ഞെടുക്കുക എന്നതാണ് നമ്മുടെ പ്രാഥമിക കർത്തവ്യം.
യന്ത്രങ്ങൾ നമ്മുടെ ജോലി എടുത്തിട്ടില്ല… നമ്മൾ പഠിക്കേണ്ടത് നമ്മുടെ പുതിയ ജോലി എന്താണെന്ന് മാത്രമാണ്.
***************************************************************
മലയാളത്തിലെ ആദ്യ അനിമേഷൻ സോങ്ങ് ഏതാണെന്ന് ജെമിനി AI യോട് ചോദിച്ചപ്പോൾ 2005 നടുത്ത് റിലീസ് ചെയ്ത മഞ്ചാടി ആണെന്ന് പറഞ്ഞു. പക്ഷെ മഞ്ചാടി ഒക്കെ കുട്ടികൾക്ക് വേണ്ടി ഉള്ള പാട്ടല്ലേ ഗൗരവമുള്ള സാമൂഹിക വിഷയങ്ങളെ
കൈകാര്യം ചെയ്യുന്ന ആദ്യത്തെ അനിമേഷൻ സോങ്ങ് വീഡിയോ ഏത് എന്ന് ചോദിച്ചപ്പോൾ Gemini പറഞ്ഞ ഉത്തരം ഇങ്ങനെയാണ്..
കൈകാര്യം ചെയ്യുന്ന ആദ്യത്തെ അനിമേഷൻ സോങ്ങ് വീഡിയോ ഏത് എന്ന് ചോദിച്ചപ്പോൾ Gemini പറഞ്ഞ ഉത്തരം ഇങ്ങനെയാണ്..
If we are looking for the first animated music video specifically made for a mature/adult audience in Kerala—focusing on social commentary, politics, or complex poetic themes rather than "kiddie" entertainment—the answer points directly to Harisankar Kalavoor’s "Yanthra Paat" (2009) and his subsequent works.
Why "Yanthra Paat" is considered the first of its kind:
Before 2009, animation in Kerala was almost exclusively seen as a medium for children. "Yanthra Paat" broke this mold in several ways:
Social Satire: It didn't feature talking kittens or squirrels. Instead, it used surreal, robotic, and industrial imagery to critique the "mechanical" nature of modern life and the decay of the agricultural sector.
Poetic Depth: The lyrics were philosophical and aimed at adults who could understand the metaphor of humans becoming "Yanthras" (machines).
Independent "Indie" Aesthetic: Unlike the high-budget commercial productions for kids, this was a raw, home-brewed 2D project that felt more like a "moving editorial cartoon" than a Saturday morning cartoon.
വർഷങ്ങൾക്ക് ശേഷം എന്റെ തന്നെ സൃഷ്ടികളെ ഒന്ന് പുനരവലോകനം ചെയ്ത് നോക്കിയപ്പോൾ കണ്ടെത്തിയ ചിലകാര്യങ്ങൾ ആണ് എഴുതിയത്. സാമൂഹിക പ്രതിബദ്ധതയോടെ നമ്മൾ ചെയ്യുന്ന വർക്കുകൾ മറ്റാരും വേണ്ട വിധത്തിൽ നിരൂപണം ചെയ്യാത്തപ്പോൾ സ്വയം അവയെ പറ്റി എഴുതേണ്ടത് എന്റെ തന്നെ ഉത്തരവാദിത്വം ആണല്ലോ.

Comments